കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക നിന്ദ; അപലപിച്ച് സൗദി അറേബ്യയും, ബിജെപി നടപടിയെ സ്വാഗതം ചെയ്തു

Google Oneindia Malayalam News

റിയാദ്: പ്രവാചകനെ അവഹേളിച്ച ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഖത്തര്‍ തുടക്കമിട്ട നയതന്ത്ര പ്രതിഷേധത്തിനൊപ്പം കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്നതോടെ ബിജെപി വക്താവിന്റെ പ്രസ്താവനയെ ഇന്ത്യ തള്ളി. ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയെയും ദില്ലി വക്താവായിരുന്ന നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പുറത്താക്കി. ഖത്തറിന് പിന്നാലെ കുവൈത്ത്, ഒമാന്‍, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.

ഇപ്പോള്‍ സൗദി അറേബ്യയും പ്രവാചക നിന്ദയെ അപലപിച്ച് രംഗത്തുവന്നു. മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, വിവാദ പ്രസ്താവന നടത്തിയവരെ പുറത്താക്കിയ ബിജെപിയുടെ നടപടിയെ മന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യം ശക്തമായിട്ടുണ്ട്. ഈ ഒരു സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ബിജെപി അതിവേഗം നടപടിയെടുത്തത്.

p

സൗദിയിലെ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുന്ന ജനറല്‍ പ്രസിഡന്‍സി ഓഫ് ഹറമൈന്‍ ബിജെപി വക്താവിന്റെ പ്രസ്താവനയെ അപലപിച്ചു. പ്രവാചക ജീവിതത്തെ കുറിച്ച് അറിയാത്തവരാണ് ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത്. മാനവകുലത്തിന് വെളിച്ചമായി എത്തിയ വ്യക്തിയാണ് പ്രവാചകന്‍. ലോകത്തിന് കാരുണ്യം പകര്‍ന്ന നേതാവാണെന്നും ജനറല്‍ പ്രസിഡന്‍സി ഓഫ് ഹറമൈന്‍ പ്രതികരിച്ചു.

സമ്പത്ത് ചോരുന്നു... നിലപാട് മാറ്റിവച്ച് ബൈഡന്‍ സൗദി അറേബ്യയിലേക്ക്; ബിന്‍ സല്‍മാനുമായി ചര്‍ച്ചസമ്പത്ത് ചോരുന്നു... നിലപാട് മാറ്റിവച്ച് ബൈഡന്‍ സൗദി അറേബ്യയിലേക്ക്; ബിന്‍ സല്‍മാനുമായി ചര്‍ച്ച

അറബ് ലോകത്ത് ഇന്ത്യയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ അപൂര്‍വമായിട്ടേ ഉണ്ടാകാറുള്ളൂ. ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് ഗള്‍ഫിലുള്ളത്. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രതികരണത്തോടെ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയാണ് ബിജെപി അതിവേഗം നടപടിയെടുത്തത്.

നുപുര്‍ ശര്‍മയെയും നവീന്‍ കുമാറിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇത്തരം പ്രസ്താവനകളോട് ബിജെപിക്ക് യോജിപ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. ടൈംസ് നൗ ചാനലില്‍ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയത്. സമാനമായ പ്രതികരണം തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുകയായിരുന്നു നവീന്‍ കുമാര്‍ ജിന്‍ഡാല്‍.

അതേസമയം, ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന നാടാണ് ഗള്‍ഫ്. ഇവിടെ ഇന്ത്യാവിരുദ്ധ പ്രതികരമുണ്ടാകുന്നത് പ്രവാസികള്‍ക്കും തിരിച്ചടിയാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തര്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹവുമായി മുതിര്‍ന്ന ഖത്തര്‍ നേതാക്കള്‍ ചര്‍ച്ച നടത്താന്‍ സധ്യതയില്ലെന്ന വാര്‍ത്തയും വരുന്നുണ്ട്. അതേസമയം, ഇന്ത്യയ്‌ക്കെതിരെ എല്ലാ രാജ്യങ്ങളും രംഗത്തുവരണം എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

English summary
Saudi Arabia Also Protest On BJP Leader Remarks Against Prophet Muhammad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X