Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അണിഞ്ഞൊരുങ്ങുന്നു; ന്യൂയോര്‍ക്കിനേക്കാള്‍ 33 ഇരട്ടി വലിപ്പത്തില്‍!! ലണ്ടനേക്കാള്‍ 19 ഇരട്ടി

സൗദി അറേബ്യയെ ആധുനിക വല്‍ക്കരിക്കാനുള്ള കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ധീരമായ നീക്കമാണ് പദ്ധതി തുടങ്ങുന്നതിന് സഹായിച്ചത്.

റിയാദ്: സൗദി അറേബ്യയുടെ പ്രതാപം വാനോളം ഉയരാന്‍ പോകുന്നു. സമ്പത്തിലും ആസ്തിയിലും ഒട്ടും പിന്നിലല്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ് ഈ അറബ് രാജ്യം. വികസിത രാജ്യങ്ങളിലെ നഗരങ്ങളെ പിന്നിലാക്കുന്ന വമ്പന്‍ പദ്ധതിക്കാണ് സൗദി തുടക്കമിടുന്നത്. ഇതിന്റെ ഏകദേശ രൂപം ഭരണകൂടം പുറത്തുവിട്ടു. വിദേശികളെ ആകര്‍ഷിപ്പിക്കുന്ന പുതിയ പദ്ധതികള്‍ ഒരുക്കുകയാണ് സൗദി. ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കയിലെ ന്യൂയോര്‍ക്കിനെയും ബ്രിട്ടനിലെ ലണ്ടനെയും വെല്ലുന്ന നഗരം ഒരുക്കുന്നത്....

പണമെറിഞ്ഞ് പണമുണ്ടാക്കുക

പണമെറിഞ്ഞ് പണമുണ്ടാക്കുക

പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് സൗദിയുടെ പുതിയ ലക്ഷ്യം. ഇതിന്റെ ഭാഗമായി പണമെറിഞ്ഞ് പണമുണ്ടാക്കുക എന്ന വഴിയാണ് സ്വീകരിക്കുന്നത്. കോടികള്‍ ചെലവിട്ട് കൂറ്റന്‍ നഗരം പണിയാന്‍ ഒരുങ്ങുന്നു സൗദി.

35000 കോടി പൗണ്ട്

35000 കോടി പൗണ്ട്

35000 കോടി പൗണ്ട് ചെലവിട്ടാണ് മെഗാ സിറ്റി ഒരുക്കുന്നത്. ന്യൂയോര്‍ക്കിനേക്കാള്‍ 33 ഇരട്ടി വലിപ്പമുണ്ടാകും പുതിയ നഗരത്തിന്. ലണ്ടനേക്കാള്‍ 19 ഇരട്ടിയും.

കൂടുതല്‍ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് മെഗാ സിറ്റി സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഭരണകൂടം. നിയോം എന്ന പേരിലാണ് മെഗാ സിറ്റി വരുന്നത്.

നഗരത്തിന്റെ അലങ്കാരം

നഗരത്തിന്റെ അലങ്കാരം

പൂര്‍ണമായും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജമായിരിക്കും നഗരത്തിന്റെ അലങ്കാരത്തിന് ഉപയോഗിക്കുക. നഗരത്തിന്റെ സവിശേഷതകള്‍ അറിഞ്ഞാല്‍ ഏതൊരാളെയും ആശ്ചര്യപ്പെടുത്തും.

10230 ചതുരശ്ര മൈല്‍

10230 ചതുരശ്ര മൈല്‍

10230 ചതുരശ്ര മൈല്‍ ചുറ്റളവിലാണ് നഗരം പണിയുക. ഇതുസംബന്ധിച്ച ആദ്യ പ്രഖ്യാപനം കഴിഞ്ഞ ഒക്ടോബറിലായിരുന്നു. റിയാദില്‍ നടന്ന അന്താരാഷ്ട്ര നിക്ഷേപ സമ്മേളനത്തില്‍ കിരീടവകാശിയാണ് മെഗാ സിറ്റിയെ കുറിച്ച് വിശദമാക്കിയത്.

കൊട്ടാരങ്ങളുടെ നഗരം

കൊട്ടാരങ്ങളുടെ നഗരം

സൗദി രാജാവിന്റെ കൊട്ടാരം, കിരീടവകാശിയുടെ കൊട്ടാരം, മറ്റു രാജകുടുംബാംഗങ്ങളുടെ കൊട്ടാരം, വ്യവസായ പ്രമുഖരുടെ വസതികള്‍ എന്നിവ മെഗാ സിറ്റിയിലുണ്ടാകും. കൊട്ടാരങ്ങളുടെ കരാറുകള്‍ നല്‍കിക്കഴിഞ്ഞു.

മൊറോക്കോ മാതൃക

മൊറോക്കോ മാതൃക

ചെങ്കടല്‍ തീരത്താണ് മെഗാ സിറ്റി പണിയുന്നത്. ആധുനിക രീതിയിലായിരിക്കും എല്ലാ കെട്ടിടങ്ങളും. കൂടാതെ മൊറോക്കോ മാതൃകയിലുള്ള നിര്‍മിതികള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും.

സൗകര്യങ്ങള്‍ ഇങ്ങനെയും

സൗകര്യങ്ങള്‍ ഇങ്ങനെയും

എല്ലാ കൊട്ടാരങ്ങളും കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നതായിരിക്കും. ഓരോ കൊട്ടാരത്തിനും പ്രത്യേകം ഹെലിപാഡുകള്‍ നിര്‍മിക്കും. കളിസ്ഥലങ്ങളും നീന്തല്‍കുളങ്ങളും അനവധിയാണ്.

അഖബ ഉള്‍ക്കടല്‍

അഖബ ഉള്‍ക്കടല്‍

ചെങ്കടലിനോട് ചേര്‍ന്ന് അഖബ ഉള്‍ക്കടലിടുത്തായിരിക്കും മെഗാ സിറ്റി. ഈജിപ്തിലും സൗദി അറേബ്യയ്ക്കും മധ്യേ വരുന്ന മെഗാ സിറ്റി വിദേശ നിക്ഷേപവും വിദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മിക്കുന്നത്.

പുതിയ നിയമം

പുതിയ നിയമം

സൗദിയിലെ എല്ലാ നിയമങ്ങളും നിയോമില്‍ ബാധകമാകില്ല. മെഗാ സിറ്റിക്ക് മാത്രമായി പ്രത്യേക നിയമം വരും. മടിച്ചുനില്‍ക്കുന്ന അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഇതിന്റെ ഉദ്ദേശം.

കമ്പനികള്‍ തയ്യാറാകുന്നു

കമ്പനികള്‍ തയ്യാറാകുന്നു

വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നഗരമായിരിക്കുമിത്. വരുംതലമുറയുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. വിവിധ അന്താരാഷ്ട്ര കമ്പനികള്‍ മെഗാ സിറ്റിയില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.

ജപ്പാനിലെ സോഫ്റ്റ്ബാങ്ക്

ജപ്പാനിലെ സോഫ്റ്റ്ബാങ്ക്

ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള കമ്പനികളാണ് നിക്ഷേപത്തിന് വരുന്നത്. മെഗാ സിറ്റിയുടെ ഭരണത്തിന് പ്രത്യേക ഭരണകൂടം സ്ഥാപിക്കും. ഇവിടുത്തെ ഒരു കൊട്ടാരം നിര്‍മിക്കുന്നത് ബിന്‍ലാദിന്‍ കമ്പനിയാണ്.

ബിന്‍ലാദിന്‍ ഗ്രൂപ്പിന് പിന്തുണ

ബിന്‍ലാദിന്‍ ഗ്രൂപ്പിന് പിന്തുണ

ബിന്‍ലാദിന്‍ ഗ്രൂപ്പിലെ പ്രമുഖരെ അഴിമതി കേസില്‍ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം ഇവരെ വിട്ടയക്കുകയും ചെയ്തു. കമ്പനിക്ക് സര്‍ക്കാര്‍ ഇപ്പോഴും പിന്തുണ നല്‍കുന്നുവെന്നാണ് കൊട്ടാരത്തിന്റെ കരാര്‍ നല്‍കിയതിലൂടെ വ്യക്തമാകുന്നത്.

രാജ്യങ്ങള്‍ക്കിടയിലെ പാലം

രാജ്യങ്ങള്‍ക്കിടയിലെ പാലം

സൂയസ് കനാല്‍ വഴിയുള്ള ചരക്കുപാത ഈ മെഗാ സിറ്റിയിലേക്ക് ഉണ്ടാകും. പദ്ധതിക്ക് വേണ്ട ഫണ്ട് പകുതി നല്‍കുന്നത് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ്. ഈജിപ്തിലും സൗദിക്കുമിടയിലെ പാലമായി ഈ നഗരം പ്രവര്‍ത്തിക്കുമെന്ന് സല്‍മാന്‍ രാജാവ് അടുത്തിടെ സൂചിപ്പിച്ചിരുന്നു.

മുഹമ്മദ് രാജകുമാരന്റെ ധൈര്യം

മുഹമ്മദ് രാജകുമാരന്റെ ധൈര്യം

സൗദി അറേബ്യയെ ആധുനിക വല്‍ക്കരിക്കാനുള്ള കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ധീരമായ നീക്കമാണ് പദ്ധതി തുടങ്ങുന്നതിന് സഹായിച്ചത്. സൗദിയെ ആധുനിക വല്‍ക്കരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണ് സൗദി അറേബ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+