കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ വന്‍ പ്രഖ്യാപനം; ഉംറ തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് ചെലവ് കുറച്ചു

Google Oneindia Malayalam News

റിയാദ്: വിദേശ ഉംറ തീര്‍ഥാടകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് ചെലവ് വെട്ടിക്കുറച്ച് സൗദി അറേബ്യ. 235 സൗദി റിയാല്‍ ആയിരുന്നു നേരത്തെയുള്ള ചെലവ്. ഇത് 63 ശതമാനം കുറച്ച് 87 റിയാല്‍ ആക്കി ചുരുക്കിയിരിക്കുകയാണ്. ജനുവരി പത്ത് മുതല്‍ പുതിയ തുക പ്രാബല്യത്തില്‍ വന്നു. വിദേശത്ത് നിന്ന് ഉംറ തീര്‍ഥാടനത്തിന് മാത്രമായി സൗദിയില്‍ എത്തുന്നവര്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക. സൗദിയില്‍ എത്തി 90 ദിവസമാണ് ഇന്‍ഷുറന്‍സിന്റെ നേട്ടം ലഭിക്കുക.

13

ചികില്‍സ, അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുക, ഗര്‍ഭം, പ്രസവം, ദന്തരോഗം, അപകടത്തില്‍ പരിക്കേല്‍ക്കല്‍, ഡയാലിസിസ്, അപകടത്തില്‍ അംഗവൈകല്യം സംഭവിക്കല്‍, മരണം, പ്രകൃതി ദുരന്തം കാരണമുള്ള മരണം, മൃതദേഹം നാട്ടിലെത്തിക്കല്‍, ദിയാധനം, വിമാനം വൈകുന്നത് മൂലമുള്ള നഷ്ടപരിഹാരം, വിമാനം റദ്ദാക്കുന്നത് കാരണമായുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം സമഗ്ര ഇന്‍ഷുറന്‍സിന്റെ ഭാഗമായി വരും.

സൗദി അറേബ്യയില്‍ ഓകെ, യുഎഇയില്‍ ഇങ്ങനെ പ്രതീക്ഷിച്ചില്ല; ഇനി പ്രവാസികള്‍ക്ക് കഷ്ടകാലംസൗദി അറേബ്യയില്‍ ഓകെ, യുഎഇയില്‍ ഇങ്ങനെ പ്രതീക്ഷിച്ചില്ല; ഇനി പ്രവാസികള്‍ക്ക് കഷ്ടകാലം

90 ദിവസത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക എന്ന് ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ എത്തുന്ന ദിവസം മുതലാണ് ഇത് കണക്കാക്കുക. വ്യക്തികള്‍ സൗദി അറേബ്യയിലുള്ളപ്പോള്‍ മാത്രമാണ് ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ സമഗ്ര ഇന്‍ഷുറന്‍സ് പ്രോഗ്രാമിന്റെ വെബ്‌സൈറ്റില്‍ ഉംറ തീര്‍ഥാടകര്‍ക്ക് പരിശോധിക്കാവുന്നതാണ്. അതേസമയം, ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തെ എല്ലാ സ്ഥലത്തും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വിധമുള്ള ക്രമീകരണം ഭരണകൂടം അനുവദിച്ചിട്ടുണ്ട്.

യുഎഇയില്‍ 81 ലക്ഷം ശമ്പളത്തിന് ജോലി!! ഒരു വീഡിയോ തയ്യാറാക്കിയാല്‍ മതി; യാസ് ഐലന്റ് അവസരംയുഎഇയില്‍ 81 ലക്ഷം ശമ്പളത്തിന് ജോലി!! ഒരു വീഡിയോ തയ്യാറാക്കിയാല്‍ മതി; യാസ് ഐലന്റ് അവസരം

അതേസമയം, നിയമം ലംഘിച്ച 15734 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുള്ള കണക്കാണിത്. താമസ നിയമ ലംഘനം, അതിര്‍ത്തി സുരക്ഷാ ചട്ട ലംഘനം എന്നീ കുറ്റങ്ങള്‍ ചെയ്തവരടക്കമുള്ളവരെയാണ് പിടികൂടിയത്. രേഖകള്‍ ഇല്ലാതെ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച 620 പേരെ പോലീസ് അറസ്റ്റ് ചെയ്തു. യമന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതല്‍. ഇത്തരത്തില്‍ സൗദിയിലെത്തിയവര്‍ക്ക് സംരക്ഷണം നല്‍കിയവെരയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Saudi Arabia reduced Cost Of Umrah insurance for Foreign pilgrims by 63 Percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X