റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് സഹായ ഹസ്തവുമായി സൗദി; 10 ലക്ഷം ജനങ്ങൾക്ക് അഭയം നൽകും

 • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam
cmsvideo
  റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് സൌദിയുടെ സഹായം | Oneindia Malayalam

  റിയാദ്: അഭയാർഥികളായി വിവി ധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് അഭയം നൽകുമെന്ന് സൗദി അറേബ്യ.

  ഗൗരി ലങ്കേഷിന്റെ കൊലപാതകം;ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍,രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യൽ തുടരുന്നു

  10 ലക്ഷം അഭയാർഥികൾക്കാണ് സൗദി അഭയം നൽകുക. ഇതിനായി അഭയാർഥികൾക്ക് താമസാനുമതി രേഖയായ ഇഖാമ നൽകാൻ തയ്യാറാണെന്ന് സൗദി അറിയിച്ചിട്ടുണ്ട്.നിലവിൽ 1.7 ലക്ഷം മ്യാൻമാർ ജനങ്ങൾക്ക് സൗദി റെസിഡന്റ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.

   ആനുകൂല്യങ്ങൾ നൽകും

  ആനുകൂല്യങ്ങൾ നൽകും

  മ്യാൻമാറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീം അഭയാർഥികൾക്ക് സൗദി ആനുകൂല്യങ്ങൾ നൽകും. സർക്കാർ ആശുപത്രിയിൽ ചികിത്സ, വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, ജോലി ചെയ്യുന്നതിന് വർക്ക് പെർമ്മിറ്റ് എന്നിവ നൽകും.

   ജീവിക്കാനുള്ള അവസരം

  ജീവിക്കാനുള്ള അവസരം

  മ്യാൻമാറിൽ നിന്ന് എത്തിയ റോഹിങ്ക്യൻ ജനങ്ങളെ അഭയാർഥികളായല്ല പരിഗണിക്കുന്നതെന്നും ജോലി ചെയ്യാനും മാന്യമായി ജീവിക്കാനുള്ള അവസരമാണ് നൽകുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

  സഹായ ഹസ്തവുമായി സൗദി

  സഹായ ഹസ്തവുമായി സൗദി

  വിവിധ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് സൗദി അഞ്ച് കോടി ഡോളർ സഹായം നൽകിയിരുന്നു.

  സൗദി പൗരത്വം

  സൗദി പൗരത്വം

  മറ്റു രാജ്യങ്ങൾ റോഹിങ്ക്യൻ ജനങ്ങളെ അഭയാർഥികളായി പരിഗണിക്കുമ്പോൾ സൗദി മുഴുവൻ മുഴുവൻ അവകശങ്ങൾ നൽകി ആദരിക്കുകയാണ് ചെയ്യുന്നത്.1.25 ലക്ഷം മ്യാൻമാർ വിദ്യാർഥികൾക്ക് സൗദി വിദ്യാഭ്യാസം നൽകുന്നുണ്ട് കൂടാതെ 1950 ൽ മ്യാൻമാറിൽ നിന്ന് സൗദിയിലേക്ക് കുടിയേറിയവരിലേറെ പേർക്കു സൗദി പൗരത്വം നൽകിയിട്ടുണ്ട്. 50000 റോഹിങ്ക്യൻ പൗരത്വംനേടിയവർ ഇപ്പോഴും സൗദിയിൽ കഴിയുന്നുണ്ട്.

  മ്യാൻമാറിൽ സംഘർഷം

  മ്യാൻമാറിൽ സംഘർഷം

  ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമാറിൽ സൈന്യവും റോഹിങ്ക്യൻ മുസ്ലീങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുകയാണ്. സൈന്യം ഇവർക്കെതിരെ ക്രൂരമായ പീഡനങ്ങൾ അഴിച്ചു വിടുകയായിരുന്നു. സൈന്യവും റോഹിങ്ക്യൻ മുസ്ലീം ജനതയും തമ്മിലുള്ള സംഘർഷത്തിൽ 10000ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വാർത്ത ഏജൻസി എഎഫ്പി അറിയിച്ചിട്ടുണ്ട്.

  ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമാർ

  ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമാർ

  മ്യാൻമാറിലെ സംഘർഷാവസ്ഥയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി പറഞ്ഞു. സർക്കാർ ജനങ്ങളെ സംരക്ഷിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും സ്യൂചി പറഞ്ഞു. എന്നാൽ റാഖിനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പാലയനത്തെ കുറിച്ച് ഇവർ പ്രതികരിച്ചിട്ടില്ല

   മനുഷ്യനു വിനാശം

  മനുഷ്യനു വിനാശം

  മ്യാൻമാറിൽ ഈ അവസ്ഥ തുടരുകയാണെങ്കിൽ പരിണത ഫലം മനുഷ്യ മഹാദുരന്തമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Saudi Arabia says refugees can save millions of Rohingya Muslims

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്