കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ കുടുങ്ങും!

Google Oneindia Malayalam News

റിയാദ്: വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ചില സ്ഥാപനങ്ങള്‍ ഡെബിറ്റ് കാര്‍ഡ് സ്വീകരിക്കുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി വ്യാപകമായ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ താക്കീത്. വ്യാപാര സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ലെന്ന് പറയുന്നത് നിയമ വിരുദ്ധമാണ്.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം വ്യാപാരികള്‍ക്ക് മുന്നറിയിപ്പു നല്‍കി. മിക്ക ചെറുകിട സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ലെന്ന് ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 1900 എന്ന നമ്പറിലോ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരമോ പരാതികള്‍ സമര്‍പ്പിക്കാം.

Credit , Card

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ വ്യാപാരികള്‍ക്ക് കിട്ടുന്ന പണത്തിന്റെ ഒരു നിശ്ചിത ശതമാനം ബാങ്ക് ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വാങ്ങിയ വസ്തുക്കള്‍ ഉപഭോക്താവ് തിരിച്ചു കൊണ്ടുവരുമ്പോള്‍ വാങ്ങിയ പണം മുഴുവനായും വ്യാപാരികള്‍ തിരിച്ചു നല്‍കേണ്ടി വരുന്നതാണ് തങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാതിരിക്കാന്‍ കാരണമെന്നാണ് കടയുടമകളുടെ വാദം. ഏതായാലും മന്ത്രാലയത്തിന്റെ ഉത്തരവു പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനാണ് പുതിയ തീരുമാനം.

English summary
Saudi Commercial Ministry said that Traders must accept credit cards to make payments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X