സൗദിയില്‍ പീഡനത്തിനിരയായ യുവതിയ്ക്ക് 200 ചാട്ടവാറടിയും 6 മാസം തടവും
സൗദിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ യുവതിക്ക് 200 ചാട്ടവാറടിയും 6 മാസം തടവും. മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതിനാണ് യുവതിക്ക് 200 ചാട്ടവാറടിയും 6 മാസം തടവും ലഭിച്ചത്.
2006ലാണ് സംഭവം നടന്നത്.സഹപാഠിയുമൊത്ത് സഞ്ചരിക്കവേ രണ്ട് അപരിചിതര്‍ കാറില്‍ അതിക്രമിച്ചുകയറി. ഇരുവരേയും വിജനമായ സ്ഥലത്തെത്തിച്ച യുവാക്കള്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി . ഏഴുപേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്.

ബന്ധുവല്ലാത്ത പുരുഷ സുഹൃത്തിനൊപ്പം യാത്രചെയ്ത കുറ്റത്തിന് യുവതിക്കും 90 ചാട്ടവാറടി ശിക്ഷയായി വിധിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്ത് യുവതിയുടെ അഭിഭാഷകന്‍ മേല്‍ക്കോടതിയെ സമീപിച്ചുവെങ്കിലും ശിക്ഷ 200 ചാട്ടവാറടിയായി ഉയര്‍ത്തുകയാണുണ്ടായത്.
യുവതിയെ ശിക്ഷിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിണ്ടുണ്ട്. ഇന്റര്‍നാഷണല്‍ ഹ്യുമന്‍ റൈറ്റ് ഏജന്‍സിയും സൗദിയുടെ ഇത്തരത്തിലുള്ള നടപടിയെ അപലപിച്ചിച്ചുണ്ട്












Click it and Unblock the Notifications