കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണം പാഴാക്കിയാല്‍ ലഭിക്കുന്ന ശിക്ഷ എന്താണെന്ന് കേട്ട് ഞെട്ടേണ്ട,മുന്നറിയിപ്പ് നല്‍കിയത് സൗദിയാണ്

  • By Siniya
Google Oneindia Malayalam News

സൗദി: എത്രയേറെ ഭക്ഷണമാണ് ദിവസേന പാഴാക്കുന്നത്. ഇതിനെ കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ, ഒരു നിമിഷത്തേങ്കിലും ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ടാകും പക്ഷേ വീണ്ടും തുടങ്ങും പഴയതുപോലെ തന്നെ. ഇതേസമയം ലോകതത് കോടികണക്കിന് ജനങ്ങള്‍ മുഴുപട്ടിണിയിലുമാണ്. എന്നാല്‍ അറബ് രാഷ്ട്രമായ സൗദി ഇതിനെതിരെ കര്‍ശന നിയമവുമായാണ് മുന്നോട്ട് വന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച് സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി എന്‍ജിനിയര്‍ അബ്ദുറഹിമാന്‍ അല്‍ ഫദ്‌ലി അറിയിച്ചു. രാജ്യത്ത് 250 കിലോഗ്രാം ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കി കളയുമെന്നാണ് സൗദി കൃഷി വകുപ്പിന്റെ കണക്ക്. ഇതേ സമയം ലോകത്ത് 79. 5 കോടി ജനങ്ങള്‍ പട്ടിണിയിലാണ്.

ഭക്ഷണം പാഴാക്കുന്നത്

ഭക്ഷണം പാഴാക്കുന്നത്

ലോകത്ത് ദിവസേന കോടി കണക്കിന് ജനങ്ങളാണ് ഭക്ഷണം പാഴാക്കുന്നത്. ഇതേ സമയം കോടി കണക്കിന് ജനങ്ങള്‍ മുഴു പട്ടിണിയിലുമാണ്. അറ ബ് രാഷ്ട്രമായ സൗദി ഇതിരെ കര്‍ശന നിയമം കൊണ്ടുവരികയാണ്.

കര്‍ശന നിയമം

കര്‍ശന നിയമം

ഭക്ഷണം പാഴാക്കുന്നതിനെതിരെ സൗദിയാണ് കര്‍ശന നിയമവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് സല്‍മാന്‍ രാജാവ് കര്‍ശന നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി എന്‍ജിനിയര്‍ അബ്ദുറഹിമാന്‍ അല്‍ ഫദ്‌ലി അറിയിച്ചു.

പട്ടിണി മാറ്റാം

പട്ടിണി മാറ്റാം

ഓരോ വര്‍ഷവും പാഴാക്കി കളയുന്ന നാലിലൊന്ന് ഭക്ഷണമുണ്ടെങ്കില്‍ ലോകത്ത് പട്ടിണി മാറ്റാന്‍ സാധിക്കും. വിശ്വാസത്തിന്റെയും കണക്കിന്റെയും അടിസ്ഥാനത്തില്‍ ഭക്ഷണം പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കായി ഒരുങ്ങുന്നത്.

ഉത്തരവിട്ടത്

ഉത്തരവിട്ടത്

ദിവസേന ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്കായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരുള്‍പ്പെടുത്തി ഉന്നത കമ്മിറ്റി രൂപൂകരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.

സൗദി മുന്നില്‍

സൗദി മുന്നില്‍

ഈന്തപ്പഴം, മാംസാഹാരങ്ങള്‍, പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗത്തില്‍ സൗദിയാണ് ലോകത്തിന് മുന്‍പന്തിയില്‍. ഇതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു കാര്യം നടപ്പിലാക്കുന്നതെന്നും സൗദി വ്യക്തമാക്കുന്നത്.

ശിക്ഷ നടപ്പിലാക്കുന്നത്

ശിക്ഷ നടപ്പിലാക്കുന്നത്

ഭക്ഷ്യ വസ്തുക്കളുടെ ധൂര്‍ത്തിനെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെ അനുകൂലിച്ചും സൗദിയിലെ പ്രമുഖ പണ്ഡിതന്മാരും അടുത്തിടെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

പരിസ്ഥിതിക്ക് ആഘാതം

പരിസ്ഥിതിക്ക് ആഘാതം

പാഴാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ലെന്നും ഗ്രാമീണ മുന്‍സിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി.

English summary
saudi food wastage need to rule says salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X