കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു: സൗദി റോയല്‍ പ്രോട്ടോക്കോള്‍ ചീഫിനെ പുറത്താക്കി

Google Oneindia Malayalam News

റിയാദ്: മോറോക്കന്‍ രാജാവിനെ സ്വീകരിക്കുന്ന സന്ദര്‍ഭത്തില്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ മര്‍ദ്ദിച്ച സൗദി റോയല്‍ പ്രോട്ടോക്കോള്‍ ചീഫ് മുഹമ്മദ് ത്വബൈഷിയെ സൗദി ഭരണാധികാരി സല്മാന്‍ രാജാവ് തല്‍സ്ഥാനത്തു നിന്നു നീക്കി. പകരം ഖാലിദ് ബിന്‍ സാലിഹിനെ പുതിയ പ്രോട്ടോക്കോള്‍ ചീഫ് ആയി നിയമിച്ചു. മോറോക്കന്‍ രാജാവിനെ സ്വീകരിക്കുന്ന വേളയില്‍ ഇരു രാജാക്കന്മാരുടെയും പിറകില്‍ നില്‍ക്കുകയായിരുന്ന ത്വബൈഷി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ജേര്‍ണലിസ്റ്റിനെ മര്‍ദ്ദിക്കുന്ന രംഗം സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയകളും വാര്‍ത്താ മാധ്യമങ്ങളും രാജാവിന്റെ നടപടിയെ അഭിനന്ദിച്ചു. തന്റെ ഭരണത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നല്‍കുന്ന പ്രാധാന്യമാണു രാജാവിന്റെ നടപടിയിലൂടെ വ്യക്തമായിരിക്കുന്നതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. നേരത്തെ മാധ്യമ പ്രവര്‍ത്തകനെ ആക്ഷേപിച്ചതിനു മംദൂഹ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരനെതിരെ നടപടിയെടുക്കാനും സല്മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

beats

രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെയും ആക്ഷേപങ്ങളെയും ഗൗരവത്തോടെ പരിഗണിക്കുകയും വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സല്മാന്‍ രാജാവ് , ജനങ്ങളോട് തട്ടിക്കയറിയ ആരോഗ്യ മന്ത്രിയെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. നിയമത്തിനു മുകളില്‍ ഒരാളെയും വാഴാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണു രാജാവ് ഓരോ നടപടികളിലൂടെയും തെളിയിക്കുന്നത്.

English summary
Saudi king sacks aide for photographer 'slap'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X