സൗദിയില്‍ ജോലിക്ക് ഇന്ത്യക്കാര്‍ മാത്രം മതി,8000 ഡോളര്‍ ശമ്പളവും! സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

  • By: Afeef
Subscribe to Oneindia Malayalam
റിയാദ്: ജോലിക്കായി ഇന്ത്യന്‍ പൗരന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന പരസ്യം വിവാദമായതോടെ കമ്പനിക്കെതിരെ സൗദി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്‍ജിനീയര്‍ ജോലിക്കായാണ് സൗദിയിലെ ഒരു സ്വകാര്യ കമ്പനി പരസ്യം നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന നിബന്ധനയാണ് വിവാദമായത്.

കമ്പനിയുടെ ഈ നിലപാടിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സൗദി സര്‍ക്കാര്‍ ഒടുവില്‍ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി തൊഴില്‍, സാമൂഹിക വകുപ്പ് മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പരസ്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അസ്വീകാര്യവുമാണെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിലപാട്.

ശമ്പളം 8000 ഡോളര്‍ വരെ...

ശമ്പളം 8000 ഡോളര്‍ വരെ...

സൗദിയിലെ ഒരു സ്വകാര്യ കമ്പനിയാണ് എന്‍ജിനീയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് കൊണ്ട് പരസ്യം നല്‍കിയത്. 2600 ഡോളര്‍ മുതല്‍ 8000 ഡോളര്‍ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം.

സൗദി പൗരന്മാര്‍ക്ക് അമര്‍ഷം...

സൗദി പൗരന്മാര്‍ക്ക് അമര്‍ഷം...

എന്നാല്‍ 8000 ഡോളര്‍ വരെ ശമ്പളം ലഭിക്കുന്ന ജോലിക്ക് ഇന്ത്യക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന കമ്പനിയുടെ നിബന്ധനയാണ് സൗദി പൗരന്മാരെ ചൊടിപ്പിച്ചത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ പ്രതിഷേധം അറിയിച്ചതോടെയാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

നടപടി സ്വീകരിക്കും...

നടപടി സ്വീകരിക്കും...

ഇത്തരം പരസ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, കമ്പനിക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

English summary
The Ministry of Labor and Social Development said that it will open an investigation into an advertisement which asked only Indian nationals to apply for engineering jobs at a Saudi company.
Please Wait while comments are loading...