Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയെ തല്ലിക്കൊന്ന മതപ്രഭാഷകന് 8 വര്‍ഷം തടവ്

റിയാദ്: 5 വയസ്സുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന ഇസ്ലാമിക പ്രഭാഷകന് സൗദിയില്‍ ശിക്ഷ. പക്ഷേ 8 വര്‍ഷത്തെ തടവും 600 ചാട്ടയടിയ്‌ലും ഒതുങ്ങുന്നതാണ് ഈ ശിക്ഷ.

സൗദിയിലെ അറിയപ്പെടുന്ന മത പ്രഭാഷകനായ ഫൈഹാന്‍ അല്‍ ഗാദ്മിക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഇയാളുടെ മകള്‍ ലാമ അല്‍ ഗാമ്ദി 2012 ഒക്ടോബറിലാണ് ഗുതുരമായ പരിക്കുകളോടെ മരിച്ചത്. കുട്ടിയുടെ തലച്ചോറ് തകര്‍ന്ന നിലയില്‍ ആയിരുന്നു. ഒരു വിരല്‍ പറിച്ചെടുത്തിരുന്നു. വാരിയെല്ലുകളും കൈയ്യിലെ എല്ലും പൊട്ടിത്തകര്‍ന്നിരുന്നു. ശീരത്തില്‍ നിറയെ പൊള്ളലേറ്റിരുന്നു.

Fayhan al Ghadmi

പെണ്‍കുട്ടി നിരവധി തവണ ബലാത്സംഗത്തിന് ഇരയായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മ ഇക്കാര്യം നിരസിച്ചിരുന്നു.

വളരെ കുറച്ച് നാളത്തെ ജയില്‍ ശിക്ഷക്ക് ശേഷം ഫൈഹാന്‍ മോചിതനാകുമെന്ന് ഈ വര്‍ഷം തുടക്കത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇത് ലോകമെമ്പാടും വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഫൈഹാന് ശക്തമായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഹാവ്ത നഗരം കേന്ദ്രീകരിച്ച് കാമ്പയിനും നടത്തിയിരുന്നു.

പണ്ട് ചെറിയ ശിക്ഷ നല്‍കി ഫൈഹാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കോടതി തന്നെയാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിട്ടുള്ളത്. പക്ഷേ വെറും 8 വര്‍ഷം തടവും 600 ചാട്ടവാറടിയും ഇയാളെപ്പോലെ ക്രൂരനായ ഒരു കൊലപാതകിക്ക് ചെറിയ ശിക്ഷമാത്രമാണെന്ന രീതിയില്‍ ഇപ്പോള്‍ തന്നെ പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്.

30 ലക്ഷം രൂപ ചോരപ്പണമായി പെണ്‍കുട്ടിയുടെ അമ്മക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. ഒരു ആണ്‍കുട്ടിക്ക് ലഭിക്കുന്ന തുകയുടെ പകുതി മാത്രമേ ഈ ചോരപ്പണം വരൂ എന്നാണ് പറയുന്നത്.

സൗദിയിലെ അറിയപ്പെടുന്ന മത പ്രഭാഷകനാണ് ഫൈഹാന്‍. ടിവി ചാനലുകളിലൊക്കെ ഇയാളു പ്രഭാഷണങ്ങള്‍ പതിവായി സംപ്രേഷണം ചെയ്യപ്പെടാറുണ്ട്. ഇതുകൊണ്ടായിരിക്കും ഫൈഹാന് കുറഞ്ഞ ശിക്ഷ കിട്ടിയതെന്ന് അക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും കോടതി വിധിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+