സൗദി, മെര്‍സ് ബാധ, ആരോഗ്യമന്ത്രിയെ മാറ്റി
റിയാദ്: മെര്‍സ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അബ്ദുള്ള ബിന്‍ അബ്ദുള്‍അസീസ് രാജാവ് ആരോഗ്യ മന്ത്രി അബ്ദുള്ള അല്‍ റബീഹിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി. പകരം തൊഴില്‍ വകുപ്പ് മന്ത്രിയായ അദേല്‍ ഫകിയെ ആരോഗ്യ വകുപ്പിന്റെ ചുമതല കൂടി ഏല്‍പ്പിച്ചു. സര്‍ക്കാര്‍ ടെലിവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്.
രാജ്യത്ത് മെഴ്‌സ് രോഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കതൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യ മന്ത്രിയെക്കൂടി പുറത്താക്കിയതോടെ രോഗം ക്രമാധീതമായി പടരുന്നു എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.

പുറത്താക്കപ്പെടുന്നതിന് മുന്‍പ് ആരോഗ്യ മന്ത്രി കൊട്ടാരത്തില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ രോഗത്തിന് ഫലപ്രദമായ മെഡിക്കല്‍ ചികിത്സ ലഭ്യമല്ലെന്നും അതിനാല്‍ തന്നെ രോഗം പടരുന്നത് തടയാന്‍ പ്രയാസമാണന്നും പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
13 പുതിയെ മെര്‍സ് ബാധിതരെക്കൂടി കണ്ടെത്തിയതോടെ ആശങ്ക വര്‍ദ്ധിയ്ക്കുകയാണ്. ജിദ്ദയിലും റിയാദിലും ഉള്ളവരാണ് മെര്‍സ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയവരില്‍ അധികവും. 2012 ല്‍ മെര്‍സ് ബാധ സ്ഥിരീകരിച്ചതിന് ശേഷം 244 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 79 പേര്‍ മരിച്ചു.












Click it and Unblock the Notifications