കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; സ്കൂള്‍ ഫീസും തോന്നിയ പോലെ

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: യുഎഇയില്‍ സ്വകാര്യ സ്‌കൂളുകള്‍ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതായി പരാതി. യാതൊരു കാരണവുമില്ലാതെയാണ് സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തിയിരിയ്ക്കുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിടെ സ്‌കൂളുകളാണ് ഫീസ് ഉയര്‍ത്തിയത്. 2013-14 അദ്ധ്യയന വര്‍ഷത്തെ ഫീസാണ് ഉയര്‍ത്തിയത്.

വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തിയയത്. രജിസ്‌ട്രേഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവ എത്രയയായിരിയ്ക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.

തങ്ങളുടെ അനുവാദമില്ലാതെയാണ് സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിച്ചതെന്ന് ദുബായിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഇത്തരം പരാതികള്‍ ലഭിയ്ക്കുന്നുണ്ട്. പുതിയതായി എത്തുന്ന സ്‌കൂള്‍ കുട്ടികളില്‍ നിന്നും ട്യൂഷന്‍ ഫീസിന്റെ 30 ശതമാനം രജിസ്‌ട്രേഷന്‍ ഫീസായും അല്ലാത്തവരില്‍ നിന്ന് 10 ശതമാനം ഇടാക്കാനുമാണ് നിര്‍ദ്ദേശമുള്ളത്.

എന്നാല്‍ ദുബായില്‍ പുതിയ വിദ്യാര്‍ഥികള്‍ അല്ലാത്തവരില്‍ നിന്ന് പോലും ട്യൂഷന്‍ ഫീസിന്റെ 30 ശതമാനത്തിലധികം രജിസ്‌ട്രേഷന്‍ ഫീസായി ആവശ്യപ്പെടുന്ന അവസ്ഥയാണുള്ളത്. അബുദാബിയിലാകട്ടെ പരമാവധി അഞ്ച് ശതമാനം ഫീസ് മാത്രമാണ് വര്‍ദ്ധിപ്പിയ്ക്കാന്‍ അവകാശമുള്ളത്.

നിയമ വിരുദ്ധമായി ഫീസ് ഉയര്‍ത്തിയ സ്‌കൂളുകള്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജയില്‍ 10,000 ദിര്‍ഹം വരെ ഇത്തരത്തില്‍ പിഴ ഈടാക്കും. രജിസ്ട്രഷന്‍ ഫീസ് ഉള്‍പ്പടെയുള്ളവ നിയന്ത്രിയ്ക്കുന്നതിന് പുതിയ നിയം ഭരണാധികാരികള്‍ എത്രയും വേഗം നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷകര്‍ത്താക്കള്‍.

English summary
Parents of students in Dubai, Abu Dhabi and Sharjah are upset with some private schools for raising the registration fee for the academic year 2013-2014 without giving any reason.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X