• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഷാർജ മജാസിൽ ഇരുന്ന് ഭക്ഷണം കഴിച്ചാൽ മോസ്കോയിലേക്കു പറക്കാം, ലോകകപ്പ് ഫൈനൽ കാണാം

  • By തൻവീർ

  ഷാർജ: റമദാനിൽ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ രുചി അന്വേഷിച്ചെത്തുന്നവർക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അവസരവുമുണ്ട്. മജാസിലെ ഏതെങ്കിലും റെസ്ടാറന്റുകളിൽ ഇരുന്നൂറു ദിർഹംസോ അതിലേറെയോ ചിലവഴിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവർക്കു റഷ്യയിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പിന്റെ ഫൈനൽ കാണാം. വിമാന ടിക്കറ്റും താമസവുമടക്കം എല്ലാ ചിലവുകളും ഫ്രീ. ഇതിനു പുറമെ ആഴ്ച തോറുമുള്ള പ്രേത്യേക സമ്മാനങ്ങൾ വേറെയുമുണ്ട്.

  രുചി കേന്ദ്രങ്ങൾക്ക് പുറമെ കുട്ടികൾക്കായുള്ള മിനി വാട്ടർ തീം പാർക്ക്, മിനി ഗോൾഫ് കോഴ്സ്, പൂന്തോട്ടങ്ങൾ തുടങ്ങി നിരവധി ആകർഷണങ്ങളും അടങ്ങുന്നതാണ് അൽ മജാസ് വാട്ടർ ഫ്രണ്ട്. ഷാർജ നഗരത്തിൽ നില കൊള്ളുന്ന ഈ തടാകകരയിലെ പുതുവർഷ ആഘോഷങ്ങൾ ലോക പ്രശസ്തമാണ്. ഷാർജയിലെ റോളയിൽ നിന്ന് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദുബായ് എയർപോർട്ടിൽ നിന്ന് കിലോമീറ്റർ. വാട്ടർ ഫ്രണ്ടിലെക്കുള്ള പ്രവേശനം സൗജന്യമാണ്. കുട്ടികൾക്കായുള്ള പാർക്കുകളിൽ ടിക്കറ്റുണ്ട്. തലമുറകളായി കൈമാറി വന്ന തനതു എമിറാത്തി വിഭവങ്ങളാണ് അൽ മജാസ് രുചികളിലെ പ്രധാനി.

  oneoftherestaurent

  ചേരുവകളുടെ തനിമയൊട്ടും ചോരാതെ ഈ അനുഭവമൊരുക്കുന്നത് അൽ ഫനാർ റെസ്റ്ററന്റാണ്. റകാക്, ചെബാബ് തുടങ്ങിയ പ്രഭാത ഭക്ഷണങ്ങൾ തൊട്ട് കോഴിയും ചെമ്മീനും ഇറച്ചിയുമൊക്കെ ചേർത്തൊരുക്കുന്ന മച്ബൂസ് വരെ ഇവിടെ രുചിച്ചറിയാം. മണ്ണു ചുമരുകളും വിളക്കുകളുമെല്ലാം കൊണ്ട് പഴയ അറബ് തെരുവുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് റെസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. രുചി തേടിയെത്തുന്നവർക്കു അറുപതുകളിലെ അറബ് ഗ്രാമാന്തരീക്ഷവും അനുഭവിച്ചറിയാമെന്നു ചുരുക്കം. രുചിയോടൊപ്പം വായനയുടെ വസന്തം തീർക്കാൻ പുസ്തകങ്ങളൊരുക്കി വെച്ച 'അൽ റാവി കഫെ', ശാം പട്ടണങ്ങളുടെ ഗൃഹാതുരത പകർന്നു ലെബനീസ് രുചിയൊരുക്കുന്ന 'സഹ്ർ എൽ ലൈമുൻ' റെസ്റ്ററന്റ്, സ്ട്രീറ്റ് ഫുഡ് മാജിക്കിന് പുതിയ നിറം കൊടുത്ത് മെഡിറ്ററേനിയൻ വിഭവങ്ങളൊരുക്കുന്ന 'സറൂബ്‌', സുഗന്ധവ്യജ്ഞനങ്ങളുടെ മൊറോക്കൻ പാരമ്പര്യം തെളിയിച്ച് അന്നാട്ടിലെ രുചികളൊരുക്കുന്ന 'എൽ മൻസ' തുടങ്ങി നിരവധി രുചി ലോകങ്ങൾ ചുറ്റിലുമുണ്ട്. നാവിനും മനസ്സിനും പരിചിതമായ എരിവും പുളിയും തന്നെ വേണമെന്നുള്ളവർക്ക് ഇന്ത്യൻ രുചികളൊരുങ്ങുന്ന 'ഉഷ്ന'യിൽ അഥിതിയാവാം.

  almajaznightview3

  പാശ്ചാത്യ രുചികളോട് പ്രിയമുള്ളവർക്കു വേണ്ടി നിരവധി വാതിലുകൾ തുറന്നിടുണ്ട് അൽ മജാസ് വാട്ടർ ഫ്രണ്ട്. ഇറ്റാലിയൻ പിസയുടെ വൈവിധ്യമൊരുങ്ങുന്ന 'പിസ്സാറോ' ഇതിലെ പ്രധാനിയാണ്. മാർഗരീറ്റ, നെപ്പോളിറ്റാന,പോളോ പികാന്റെ എന്ന് തുടങ്ങി നാവിൽ ഇറ്റാലിയൻ കപ്പലോടിക്കുന്ന ഒരു കടലാണ് ഇവിടത്തെ മെനു. ഐസ്ക്രീമും കോഫിയുമൊരുക്കുന്ന 'അമോറിനോ ഗെലാറ്റോ', ബ്രസീൽ, കൊളംബിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കാപ്പി രുചിയൊരുക്കുന്ന 'എല്ലീസ് കഫെ' തുടങ്ങിയവയുമുണ്ട്.

  almajaznightview21

  എല്ലാ ദിവസവും ആഴ്ചാവസാനത്തെ ആഘോഷമൊരുക്കുന്ന 'ടിജിഐ ഫ്രെയ്‌ഡേയ്‌സ്', കനേഡിയൻ വിഭവങ്ങളൊരുക്കുന്ന 'ടിം ഹോർട്ടൻസ്', അൻപതിലധികം ഡോണറ്റുകളുടെയും സാൻഡ് വിചിന്റെയും വൈവിധ്യമൊരുക്കുന്ന 'ഡങ്കിൻ ഡോനട്സ്', 'കോൾഡ് സ്റ്റോൺ' തുടങ്ങിയ ലോകോത്തര ബ്രാൻഡുകളും അൽ മജാസിന്റെ കരയിൽ രുചിക്കൂടാരം ഒരുക്കിയിട്ടുണ്ട്. സിനിമകളിലൂടെയും ലോക പ്രശസ്ത രചനകളിലൂടെയും സുപരിചിതമായ ടർക്കിഷ് രുചികളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇസ്താംബുൾ വിഭവങ്ങൾ പുതുമകൾ ചേർത്ത് ഒരുക്കുന്ന 'എമിർഗൻ സുട്ടിസും', ഐസ്ക്രീം കോണിനെ നൃത്തം ചെയ്യിപ്പിക്കുന്ന 'മറസ് ടർക്ക'യുമെല്ലാം തുർക്കി രുചി അനുഭവങ്ങളെ സമ്പൂർണ്ണമാക്കുന്നു.

  English summary
  Selected customers can win one ticket for world cup football in Russia

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more