Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി യുവാവിന് അറുപത്തിയാറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി വിധി!!!

ഷാര്‍ജ: വാഹനാപകടത്തില്‍ സാരമായി പരുക്ക് പറ്റിയ കാസര്‍കോഡ് കുമ്പള സ്വദേശി മുഹമ്മദ് സലീമിന് ഷാര്‍ജ സിവില്‍ കോടതി അറുപത്തിയാറ് ലക്ഷം ഇന്ത്യന്‍ രൂപ ( മൂന്ന് ലക്ഷത്തി അറുപത്തിയാറായിരത്തി നാണൂറ്റി അമ്പത് ദിര്‍ഹം) നല്‍കാന്‍ വിധിച്ചു. 2011 ലാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജ മുന്‍സിപാലിറ്റിയുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ച് വന്നതാണ് അപകടകാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടത്തെല്‍.

സന്ദര്‍ശന വീസയിലെത്തി ജോലി നോക്കുന്നതിനിടയിലാണ് മുഹമ്മദ് സലീമിന് പകടമുണ്ടായത്. ഷാര്‍ജ സിവില്‍ കോടതിയില്‍ ഒരു മില്യണ്‍ ദിര്‍ഹം ( രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവിശ്യപ്പെട്ട് ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തതിലൂടെയാണ് നഷ്ട്പരിഹാര തുക ലഭിക്കുവാനുള്ള കോടതി വിധി വന്നത്.

saleem

സലീമിന് ആശുപത്രിയിലും മറ്റും ഭീമമായ തുക ചിലവ് വന്നുവെന്നും മാസങ്ങളോളം കിടപ്പിലായെന്നും ഇത് കാരണം സലീമിനും കുടുംബത്തിനും വളരെ അധികം വേദനയും ദുഖവും സഹിക്കേണ്ടി വന്നൂവെന്നും സാരമായി പരിക്കേറ്റ മുഹമ്മദ് സലീമിന് ജീവിതമാര്‍ഗ്ഗം തോടുന്നതിനുള്ള കഴിവ് നഷ്ടപ്പെട്ടതായും അതുകൊണ്ട് തന്നെ ഒരു മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരതുക ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സലീമിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അലി ഇബ്രാഹീം അല്‍ ഹമ്മാദി വാദിച്ചു.

എന്നാല്‍ മുഹമ്മദ് സലീമിന് നിസാരമായ പരുക്ക് മാത്രമെ പറ്റിയിട്ടുള്ളു എന്നും മെഡിക്കല്‍ രേഖകള്‍ ഇന്ത്യയില്‍ നിന്ന് കെട്ടിചമച്ച് കൊണ്ടവന്നതാണാന്നും അതുകൊണ്ട് ഭീമമായ നഷ്ടപരിഹാര തുകയ്ക്കായി ഫയല്‍ ചെയ്ത കേസ് തള്ളികളയണമെന്നും ഇന്‍ഷ്വറന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.

ഇരുഭാഗം വാദങ്ങളും കേട്ട കോടതി സലീമിന് വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ബൂദ്ധിമുട്ടും ആശുപത്രി ചെലവും പരിഗണിച്ച് അറുപത്തിയാറ് ലക്ഷം ഇന്ത്യന്‍ രൂപ നഷ്ട പരിഹാരമായി നല്‍കാന്‍ വിധിക്കുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് മലയാളി ഡ്രൈവറായിരുന്നു. അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയാണ് നിയമ സഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+