കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനയുടെ പേരില്‍ പള്ളികള്‍ക്ക് മുന്നിലെ അനധിക്രത പാര്‍ക്കിങ് അനുവദിക്കില്ല: ഷാര്‍ജ പോലീസ്

Google Oneindia Malayalam News

ഷാര്‍ജ: എമിറേറ്റിലെ മിക്ക പള്ളികള്‍ക്ക് മുന്നിലും നമസ്‌കാര സമയം വാഹനങ്ങള്‍ ക്രമം തെറ്റി പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗതാഗത കുരുക്കിന് വഴിവെക്കുന്നതായി ഷാര്‍ജ പോലീസ് അറിയിച്ചു. പ്രതേകിച്ച് വെള്ളിയാഴ്ച ജുമഅ നമസ്‌കാരത്തിനും, റമദാനിലെ രാത്രി കാല നമസ്‌കാരത്തിനുമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ കൂടുതലായി കണ്ടു വരുന്നതെന്നും പോലീസ് അറിയിച്ചു.

എന്നാല്‍ വരുന്ന വെള്ളിയാഴ്ച മുതല്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായാണ് പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. വഴിമുടക്കികളാകുന്ന വാഹനങ്ങള്‍ക്ക് 500 രൂപ വരെ പിഴ ചുമത്തുമെന്ന് ഷാര്‍ജ ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹമ്മദ് ബിന്‍ ദര്‍വീശ് വ്യക്തമാക്കി.

parking2

4 ബ്ലാക്ക് പോയിന്റും പിഴയായി രേഖപ്പെടുത്തും. പള്ളികളിലെത്തുന്നവര്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. മിക്ക പള്ളികളിലും വാഹനം നിര്‍ത്തിയിടാന്‍ പ്രതേക സൗകര്യങ്ങള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ പാര്‍ക്കിങ് ലഭിക്കാത്ത പക്ഷം മറ്റ് ചുറ്റുവട്ട സ്ഥലങ്ങളില്‍ മാന്യമായി വാഹനം പാര്‍ക്ക് ചെയ്തിട്ടു മാത്രമെ ആരാധനയ്ക്ക് പ്രവേശിക്കാവൂ ദര്‍വീശ് കൂട്ടിച്ചേര്‍ത്തു. റോഡ് ഉപയോഗിക്കുന്ന മറ്റ് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്ന് അദ്ധേഹം ഓര്‍മിപ്പിച്ചു.

English summary
Sharjah motorists parking cars in front of mosques face fines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X