കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഹൈവേകളില്‍ വേഗപരിധി കുറയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ ചില ഹൈവേകളില്‍ വേഗപരിധി കുറയ്ക്കുന്നു . അമിത വേഗം മൂലമാണ് എമിറേറ്റില്‍ വാഹനപാകടങ്ങള്‍ ഉണ്ടാകുന്നതെന്ന പഠന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വേഗ പരിധി കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഷാര്‍ജ ട്രാഫിക് ആന്‍ പട്രോള്‍ വിഭാഗം മേധാവി കേണല്‍ ഷാവഫ് അബ്ദുള്‍റഹ്മാന്‍ ആണ് വേഗ പരിധി കുറയ്ക്കുന്ന കാര്യം അറിയിച്ചത്. അമിത വേഗമാണ് പല വാഹനാപകടങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറയുന്നു.

Sharjah

ഹൈവകളിലെ വേഗപരിധി കുറച്ചു കഴിഞ്ഞാകല്‍ അപകടങ്ങള്‍ കുറയുമെന്നും വേഗപരിധി ഉയര്‍ത്തിയാല്‍ അപകടങ്ങള്‍ കൂടുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള മികച്ച പോംവഴിയാണ് വേഗപരിധി കുറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ തമ്മില്‍ നിശ്ചിതമായ അകലം പാലിയ്ക്കാത്തതും ഓവര്‍ടേക്കിംഗുമാണ് അപകടങ്ങള്‍ കൂടാനുള്ള മറ്റു കാരണങ്ങള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയമങ്ഹള്‍ പാലിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ക്യാംപയിനുകള്‍ സംഘടിപ്പിയ്ക്കും.

English summary
Sharjah plans to reduce speed limits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X