ഇദ്ദേഹമാണ് ഷാര്‍ജയില്‍ മലയാളിയെ സഹായിച്ച ആ പോലീസുകാരന്‍!!!

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷാര്‍ജയില്‍ നിന്നുള്ള വാര്‍ത്തയിലൂടെ സോഷ്യല്‍ മീഡിയകളില്‍ താരങ്ങളില്‍ താരമായി തിളങ്ങി ഷാര്‍ജ പോലീസിന്റെ അഭിമാനമായി മാറിയ പോലീസുകാരനെ ഷാര്‍ജ പോലീസ് മേധാവി ഉപഹാരം നല്‍കി ആദരിച്ചു.

ഗതാഗത കുരുക്കില്‍പ്പെട്ട് വിമാനയാത്ര മുടങ്ങുമെന്ന് ഉറപ്പിച്ച മലയാളിയെ ക്യത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സഹായിച്ച ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥന്‍ സാലിം അബ്ദുള്ള അല്‍ ഉവൈസിയെ ആണ് ഷാര്‍ജയില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്. ഷാര്‍ജ പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് അല്‍ സാറി അല്‍ ഷംസി ഉദ്യോഗസ്ഥനുള്ള ഉപഹാരം കൈമാറി. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും വിശദീകരിക്കാന്‍ ഷാര്‍ജ പോലീസ് വിളിച്ചു കൂട്ടിയ ചടങ്ങിലാണ് ഉദ്യോഗസ്ഥനെ ആദരിച്ചത്.

saudhi

പൊതുജനങ്ങള്‍ക്കായുളള സേവനം ഏത് രീതിയിലും നല്‍കാന്‍ ഷാര്‍ജ പോലീസ് സന്നദ്ധമാണെന്ന് പരിപാടിയില്‍ ബ്രിഗേഡിയര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് താമസിക്കുന്ന ഒരു സാധാരണ പൗരന്‍ ഒരു പോലീസുകാരനില്‍ നിന്നും പ്രതീക്ഷിച്ച ഏറ്റവും ചെറിയ സഹായമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും അത് തന്റെ കടമയാണെന്നും അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം സാലിം അബ്ദുള്ള അല്‍ ഉവൈസി പറഞ്ഞു.

police

രാജ്യത്ത് എല്ലാ പോലീസുകാരും ഇത്തരത്തില്‍ സേവന സന്നദ്ധരാണെന്നും ഏത് വിധത്തിലുള്ള സഹായത്തിനും പൊതുജനങ്ങള്‍ക്ക് പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും പല കോണില്‍ നിന്നും തനിക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതില്‍ താന്‍ സന്തോഷിക്കുന്നതായും ഉവൈസി കൂട്ടിച്ചേര്‍ത്തു.

English summary
Sharjah; Police man who helped the keralite
Please Wait while comments are loading...