Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ ഇപ്പോള്‍ സൗദിയില്‍'; അഞ്ച് രാജ്യം കടന്ന് ശിഹാബ് ചോറ്റൂര്‍ ലക്ഷ്യത്തിലേക്ക്, ഇനി യാത്ര ഇങ്ങനെ

റിയാദ്: മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ സൗദിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം കുവൈത്ത് കടന്ന് സൗദിയില്‍ പ്രവേശിച്ചത്. അതിര്‍ത്തിയിലെ വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം അല്‍പ്പ ദൂരം നടന്നാലേ ജനവാസ മേഖലയായ അപ്രബാത്തിലെത്തൂവെന്ന് അദ്ദേഹം പുറത്തുവിട്ട വീഡിയോയയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ യാത്ര തിരിച്ച ശിഹാബ് ചോറ്റൂര്‍ വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് പാകിസ്താന്‍ അതിര്‍ത്തിയിലെത്തിയത്. വിസയുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ കാരണം നാല് മാസത്തോളം പഞ്ചാബില്‍ കഴിയേണ്ടി വന്നു. പാകിസ്താന്‍ വിസ അനുവദിച്ചതോടെ തടസങ്ങള്‍ നീങ്ങി. ശേഷം പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് കടന്നാണ് സൗദിയിലെത്തിയിരിക്കുന്നത്.

s

പിന്നിട്ട വഴികളെല്ലാം വലിയ സ്വീകരണമാണ് ശിഹാബിന് ലഭിച്ചത്. പലിയടത്തും ആളുകള്‍ കൂടെ നടക്കുന്ന സാഹചര്യമുണ്ടായി. സൗദി അതിര്‍ത്തി കടന്ന വേളയിലും അദ്ദേഹത്തെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തി മേഖലയില്‍ ചില നിയന്ത്രണങ്ങളുണ്ട്. ഇവിടെ നിന്ന് 90 കിലോമീറ്റര്‍ നടന്നാലാണ് ടൗണിലെത്താന്‍ സാധിക്കുക.

ടൗണിലെത്തുന്നതോടെ ജനങ്ങളുമായി കാണാനും ഇടപെടാനും സാധിക്കുമെന്ന പ്രതീക്ഷ ശിഹാബ് പങ്കുവച്ചു. കുവൈത്തില്‍ നിന്ന് സൗദി അതിര്‍ത്തിയിലേക്ക് ശനിയാഴ്ച അദ്ദേഹം നടന്നത് 60 കിലോമീറ്ററാണ്. യാത്ര തുടങ്ങിയ ശേഷം ഒരു ദിവസം ഇത്രയും ദൂരം നടക്കുന്നത് ആദ്യമാണെന്ന് ശിഹാബ് പറഞ്ഞു. പിന്നിട്ട വഴികളിലെല്ലാം നല്ല സഹായവും സഹകരണവും ലഭിച്ചുവെന്ന് ശിഹാബ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മുതല്‍ അദ്ദേഹം വീണ്ടും യാത്ര ആരംഭിച്ചു. ഇനി മദീനയിലേക്കാണ് നടക്കുന്നത്. പ്രവാചകന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷമാണ് മക്കയിലേക്ക് വരിക. ജൂണില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുകയാണ് ലക്ഷ്യം. ഇനി നിയമ കുരുക്കുകളുണ്ടാകില്ലെന്ന ആത്മവിശ്വാസം ശിഹാബ് പങ്കുവച്ചു. മെയ് പകുതി പിന്നിട്ട ശേഷമാകും ശിഹാബ് മക്കയിലെത്തുക എന്ന് കരുതുന്നു.

ഏറ്റവും ഒടുവില്‍ ശിഹാബ് എഫ്ബി ലൈവിലെത്തിയത് ഞായറാഴ്ചയാണ്. മലയാളത്തിലും ഇതര ഭാഷയിലും അദ്ദേഹം തന്റെ യാത്രയെ കുറിച്ച് വിവരിച്ചു. സൗദി അതിര്‍ത്തിയിലെത്തിയ ശേഷം ഇനി മദീനയിലേക്ക് പോകുന്ന കാര്യവും വിശദീകരിച്ചു. എല്ലാവരും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തമമെന്നും അഭ്യര്‍ഥിച്ചു. ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ് ശിഹാബ്. ഇത്രയും ദൂരം നടന്ന് സമീപ കാലത്തൊന്നും ആരും ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടില്ല.

s

ഒരാഴ്ച മുമ്പാണ് ശിഹാബ് കുവൈത്തിലെത്തിയത്. ഇപ്പോള്‍ സൗദിയിലെത്തിയിരിക്കുന്നു. വളരെ ദുര്‍ഘടമായ പാതകള്‍ പിന്നിട്ടാണ് ശിഹാബ് ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇത്തരത്തില്‍ നടന്നുപോയി ഹജ്ജ് ചെയ്ത ചരിത്രങ്ങളും കഥകളും പലരും കേട്ടതാണ്. എന്നാല്‍ ആധുനിക കാലത്ത് എല്ലാ സൗകര്യങ്ങളുമുള്ളപ്പോള്‍ ഈ സാഹസത്തിന് ആരും മുതിരാറില്ല. അവിടെയാണ് ശിഹാബിന്റെ യാത്ര വ്യത്യസ്തമാകുന്നത്.

മലപ്പുറം വളാഞ്ചേരിക്കടുത്ത ചോറ്റൂര്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ശിഹാബ് വരുന്നത്. 8640 കിലോമീറ്റര്‍ 280 ദിവസം കൊണ്ട് നടന്നുതീര്‍ത്ത് ഹജ്ജ് നിര്‍വഹിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് അദ്ദേഹം അടുക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമമാണ് വിജയം കാണാന്‍ പോകുന്നത്. വരുന്ന ജൂണില്‍ ഹജ്ജ് നിര്‍വഹിക്കുക കൂടി ചെയ്താല്‍ ശിഹാബിന്റെ യാത്ര പുതിയ റെക്കോര്‍ഡ് കുറിക്കപ്പെടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+