സൂഖ് വാഖിഫില്‍ ഇനി ഉല്‍സവ നാളുകള്‍; വസന്തോല്‍സവത്തിന് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

ദോഹ: നാലുമാസം നീളുന്ന സ്പ്രിംഗ് ഫെസ്റ്റിവലിന് ദോഹയിലെ പരമ്പരാഗത വ്യാപാരമേഖലയായ സൂഖ് വാഖിഫില്‍ തുടക്കമായി. ഉല്ലാസ റൈഡുകളും സംഗീതപരിപാടികളും നിറപ്പകിട്ടാര്‍ന്ന ഷോകളും ഉള്‍പ്പെടെ അറുപതിലേറെ പരിപാടികളോടെ ആരംഭിച്ച വസന്തോല്‍സവത്തില്‍ ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. നൂറു കണക്കിന് കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടുന്ന സന്ദര്‍ശകരുടെ സാന്നിധ്യത്തിലാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്. സൂഖ് ജനറല്‍ മാനേജര്‍ മുഹമ്മദ് സലിം ഉള്‍പ്പെടെയുള്ള സൂഖ് അധികൃതര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയായ ക്യു സ്പോര്‍ട്സുമായി സഹകരിച്ചാണ് ഇത്തവണത്തെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 25വരെ നീണ്ടുനില്‍ക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവല്‍ സൂഖ് വാഖിഫിലെ ഏറ്റവും വലിയ ഉല്‍സവമാണ്.

ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ സിപിഎം നേതാവ് പീഡിപ്പിച്ചു; സംഭവം കോഴിക്കോട്, നേതാവ് ഒളിവിൽ...

കുടുംബമായെത്തുന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലസിക്കാനും ആസ്വദിക്കാനുമുതകുന്ന രീതിയിലാണു പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഔട്ട്ഡോര്‍ ഗെയിമുകള്‍, റൈഡുകള്‍, മ്യൂസിക്കല്‍ ഷോകള്‍ തുടങ്ങിയവ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വന്‍വിജയമായ ഇത്തവണത്തെ സമ്മര്‍ ഫെസ്റ്റിവലിനു ശേഷമാണു നാലുമാസം നീളുന്ന സ്പ്രിങ് ഫെസ്റ്റിവലില്‍ സൂഖ് വാഖിഫുമായി തങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ക്യു സ്പോര്‍ട്സ് ഡപ്യൂട്ടി ചെയര്‍മാന്‍ ഗാനിം അല്‍ മുറൈഖി അല്‍ മുഹന്നദി പറഞ്ഞു. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ വിവിധപ്രായക്കാര്‍ക്ക് ആസ്വദിക്കാവുന്ന ഒട്ടേറെ സാംസ്‌കാരിക, കലാപരിപാടികളും ഉല്‍സവദിനങ്ങളില്‍ അരങ്ങേറും.

souqq

ജനുവരി ഏഴുമുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷോപ് ഖത്തര്‍ ഉല്‍സവംകൂടി വസന്തോത്സവത്തിന്റെ ഭാഗമായി സൂഖ് വാഖിഫില്‍ ആഘോഷിക്കപ്പെടുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണു (ക്യുടിഎ) സാമ്പത്തിക വാണിജ്യമന്ത്രാലയവുമായി ചേര്‍ന്നു രണ്ടാം ഷോപ് ഖത്തര്‍ വാണിജ്യോല്‍സവം സംഘടിപ്പിക്കുന്നത്. ഷോപ് ഖത്തറില്‍ സൂഖ് വാഖിഫിലെ നിരവധി വാണിജ്യ ശാലകളും ഹോട്ടലുകളും പങ്കാളികളാകുന്നുണ്ട്. വസന്താഘോഷത്തിന്റെയും ഷോപ് ഖത്തറിന്റെയും ഭാഗമായി ഷോപിംഗ്്, ഹോട്ടല്‍ പ്രമോഷനുകളും തത്സമയ വിനോദ പരിപാടികളും റൈഡുകളും ഗെയിമുകളും തുടങ്ങി അറുപതിലധികം പരിപാടികളാണ് സൂഖിലുണ്ടുകാക.

മുപ്പതോളം അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡുകളാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏപ്രില്‍ 25 വരെ നീളുന്നത്. ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി പതിനൊന്ന് വരെയാണ് ആഘോഷം. പ്രവേശനം സൗജന്യമാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
souq waqif holds official opening of spring festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്