ഇന്തോനീഷ്യയിലെ ശ്രീ മുല്‍യാനി ഇന്ദ്രാവതി ലോകത്തിലെ മികച്ച മന്ത്രി

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: ഇന്തോനീഷ്യന്‍ ധനകാര്യമന്ത്രിയും ശക്തയായ പരിഷ്‌ക്കരണവാദിയുമായ ശ്രീ മുല്‍യാനി ഇന്ദ്രാവതിയെ ലോകത്തിലെ മികച്ച മന്ത്രിയായി ദുബയില്‍ നടന്ന ആറാമത് ലോക ഗവണ്‍മെന്റ് ഉച്ചകോടി തെരഞ്ഞെടുത്തു. അഴിമതിക്കെതിരേയും ഭരണത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനുമായി നടത്തിയ പോരാട്ടങ്ങളാണ് ഇന്തോനീഷ്യയിലെ ശക്തയായ വനിതാ മന്ത്രിയായ ഇന്ദ്രാവതിയെ ഈ നേട്ടത്തിന് അര്‍ഹയമാക്കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.

മുന്‍ ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരന് 15 വര്‍ഷം തടവും 21,000 ദിര്‍ഹം പിഴയും

ഇന്തോനീഷ്യയില്‍ ദാരിദ്ര്യം ലഘൂകരിക്കുന്നതിലും ജീവിതനിലവാരം ഉയര്‍ത്തുന്നതിലും പൊതുകടം കുറച്ചുകൊണ്ടുവരുന്നതിലും ഭരണം സുതാര്യമാക്കുന്നതിലും ശക്തമായ പങ്കാളിത്തമാണ് ഇന്ദ്രാവതി വഹിച്ചതെന്ന് ലോക ഗവണ്‍മെന്റ് ഉച്ചകോടി വിലയിരുത്തി. 2016 മുതല്‍ ഇന്തോനീഷ്യയിലെ ധനകാര്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുന്ന അവര്‍, ഫോബ്‌സ് മാഗസിനില്‍ ലോകത്തെ ശക്തയായ സ്ത്രീകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ഉച്ചകോടിയില്‍ അവാര്‍ഡിനായുള്ള മല്‍സരത്തില്‍ ഫൈനലിലെത്തിയ എട്ട് മന്ത്രിമാരില്‍ നിന്നാണ് ഇന്ദ്രാവതി തെരഞ്ഞെടുക്കപ്പെട്ടത്. 2007 മുതല്‍ 2010 വരെ നീണ്ട ആഗോള മാന്ദ്യത്തില്‍ നിന്ന് ഇന്തോനീഷ്യയെ കരകയറ്റുന്നതില്‍ ഇന്ദ്രാവതിയുടെ സേവനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

indrawati

ഭരണതലത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തവര്‍ക്കാണ് ഏണസ്റ്റ് ആന്റ് യങ്ങുമായി സഹകരിച്ച് ലോക ഗവണ്‍മെന്റ് ഫോറം അവാര്‍ഡ് നല്‍കുന്നത്. ഉച്ചകോടിയുടെ മൂന്നാം തവണത്തെ അവാര്‍ഡിനാണ് ഇന്ദ്രാവതി അര്‍ഹയായത്. അവര്‍ പ്രകടിപ്പിച്ച നേതൃത്വപാടവം, കൈവരിച്ച സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍, നവീന ആശയങ്ങള്‍ നടപ്പിലാക്കാന്‍ കാണിച്ച ആര്‍ജ്ജവം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് ലോകപ്രശസ്തരായ ജൂറിമാരുടെ സംഘം അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഇലിനോയ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ഇന്ദ്രാവതി, ലോകബാങ്കിന്റെ മാനേജിംഗ് ഡയരക്ടര്‍, സിഇഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
sri mulyani indrawati selected best minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്