കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമോ? അപേക്ഷകള്‍ ഇനി സ്‌കൂളുകളില്‍ നേരിട്ടെത്തും

  • By Jisha
Google Oneindia Malayalam News

ഷാര്‍ജ: ഡ്രൈവിംഗ് ലൈസന്‍സിനായുള്ള അലച്ചിലുകള്‍ക്ക് ഇനി അവസാനമായി. പതിനേഴര വയസായ വിദ്യാര്‍ഥികള്‍ക്കാണ് ഷാര്‍ജ പൊലീസ് ഒരുക്കിയിട്ടുള്ള ഈ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ലൈസന്‍സിന് അപേക്ഷിക്കാനുള്ള മുഴുവന്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥര്‍ നേരിട്ട് നിങ്ങളുടെ സ്‌കൂളുകളിലേക്കെത്തിക്കും. ജനങ്ങളുടെ ക്ഷേമത്തിനായി ഷാര്‍ജ സര്‍ക്കാരിന്റേതാണ് പുതിയ പദ്ധതി.

ഷാര്‍ജ വെഹിക്കിള്‍സ് ആന്റ് ലൈസന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷകളുമായി നേരിട്ട് സ്‌കൂളിലെത്തുക. ജനസേവനത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളുടെ കണക്കെടുക്കും, തുടര്‍ന്നായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക.

driving

മെയ് 30 മുതലാണ് പുതിയ പദ്ധതി സ്‌കൂളുകളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കയറിയിറങ്ങുന്നത് അവസാനിപ്പിക്കാന്‍ പുതിയ സംരംഭം ഉപകരിക്കുമെന്ന് ഷാര്‍ജ അധികൃതര്‍ വ്യക്തമാക്കുന്നു. അവധിക്കാലമായ ജൂണ്‍, മാസങ്ങളിലേക്ക് ആരംഭിച്ച പദ്ധതി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ മുന്നോടിയായാണ് പദ്ധതി. 2018 ഓടുകൂടി ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട 80 ശതമാനത്തോളം പ്രവൃത്തികളും ഇത്തരത്തില്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. പതിനേഴര വയസാണ് യുഎഇയില്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി.

English summary
Students aged 17 and a half can apply for driving licence in Sharjah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X