സൗദിയിയില്‍ സ്‌പോണ്‍സര്‍ ഉപേക്ഷിച്ച ഇന്ത്യക്കാരിക്ക് നാട്ടിലേക്ക് മടക്കം

Subscribe to Oneindia Malayalam

ദമാം: സൗദിയിയില്‍ സ്‌പോണ്‍സര്‍ ഉപേക്ഷിച്ച ഇന്ത്യക്കാരിക്ക് നാട്ടിലേക്ക് മടക്കം. തമിഴ്‌നാട് സ്വദേശിയായ ശാന്തി ശ്രീനിവാസനെ യാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അഭയ കേന്ദ്രത്തില്‍ ഉപേക്ഷിച്ചത്. നവയുഗം സാസ്‌കാരിക വേദിയുടെയും സൗദി സര്‍ക്കാരിന്റെയും സഹായത്തോടെയാണ് ശാന്തി നാട്ടിലേക്കു മടങ്ങിയത്.

ഒരു വര്‍ഷം മുന്‍പാണ് തമിഴ്‌നാട് പല്ലൈ കുപ്പം സ്വദേശിയായ ശാന്തി ശ്രീനിവാസന്‍ ദമാമിലെ ഒരു വീട്ടില്‍ ജോലിക്കെത്തുന്നത്. എന്നാല്‍ മോശം അനുഭവങ്ങളായിരുന്നു അവിടെ ശാന്തിക്ക് നേരിടേണ്ടി വന്നത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് താന്‍ ജോലി ചെയ്തിരുന്നതെന്നും ആവശ്യത്തിന് ഭക്ഷണം പോലും വീട്ടുകാര്‍ തന്നില്ലെന്നും ഏതു വിധേനയും പിടിച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ശാന്തി പറയുന്നു.

boy

ഒട്ടും സഹിക്കാനാകാതെ വന്നപ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ തന്നെ നാട്ടിലെത്തിക്കാന്‍ ശാന്തി സ്‌പോണ്‍സറോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സ്‌പോണ്‍സര്‍ അതിന് തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായി. ഇനി ജോലി ചെയ്യാന്‍ തയ്യാറല്ലെന്ന് അറിയിച്ച ശാന്തിയെ സ്‌പോണ്‍സര്‍ ദമാമിലെ അഭയകേന്ദ്രത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

English summary
Tamil Nadu Woman abandoned by sponser returns to native
Please Wait while comments are loading...