കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിസിഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തുടക്കമായി

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: തലശ്ശേരി ക്രിക്കറ്റ് ഫോറം (ടി.സി.എഫ്.) സംഘടിപ്പിക്കുന്ന ജോടുണ്‍ ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ് ഏഴാം എഡിഷന്‍ ടൂര്‍ണമെന്റിന് സിട്ടീന്‍ റോഡിലെ ബി.എം.ടി ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാത്രി വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ കോണ്‍സല്‍ (കോണ്‍സുലര്‍) പ്രണവ് ഗണേഷ് പുള്‍മാന്‍ അല്‍ ഹമ്ര ഹോട്ടല്‍ ജനറല്‍ മാനേജര്‍ നജീബ് എരീസ് എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഓസ്‌ട്രേലിയയിലെ ഇന്ത്യുടെ ദയനീയ പരാജയം കണ്ട് ക്രിക്കറ്റ് കളി കാണുന്നത് നിര്‍ത്തിയ താന്‍ ലോകകപ്പിലെ ഇന്ത്യയുടെ ഉജ്ജ്വല പ്രകടനത്തില്‍ ആവേശഭരിതനാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രണവ് ഗണേഷ് പറഞ്ഞു. മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തി സംഘടിപ്പിക്കുന്ന ടി.സി.എഫ്. ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘാടന മികവു കൊണ്ടും സാങ്കേതിക മികവിലും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

TCF Press meet

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകളും ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടന പരിപാടിയെ നിറപ്പകിട്ടാര്‍ന്നതാക്കി.

TCF

പുള്‍മാന്‍ അല്‍ ഹമ്ര ഹോട്ടല്‍ ജനറല്‍ മാനേജര്‍ നജീബ് എരീസ, ഓ.ഐ.സി.സി മുന്‍ പ്രസിഡന്റ് നജീബ് നഹ, ജോടുണ്‍ പ്രോഡക്റ്റ് മാനേജര്‍ സയിദ് മുസാക്കിര്‍ ബുഖാരി, ജെ.സി.എ പ്രസിഡന്റ് ഐജാസ് ഖാന്‍, ടി എം ഡബ്ലു എ പ്രസിഡന്റ് സലിം വി.പി., ജെ.എസ്.സി ചീഫ് കോച്ച് പി.ആര്‍.സലിം, എല്‍.ജി. ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ലത്തീഫ് നടുകണ്ടി, പാക്ക് പ്ലസ് ജനറല്‍ മാനേജര്‍ മോഹന്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ടി.സി.എഫ് ട്രഷറര്‍ ശഹനാദ് ഒളിയാട്ട് നന്ദി പറഞ്ഞു. അജ്മല്‍ നസീര്‍ അവതാരകന്‍ ആയിരുന്നു.

ഉത്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മാരായ ദാസില്‍ സൂപ്പര്‍ കിങ്ങ്‌സ് 67 റണ്‍സിനു എ.ടി.എസ് രൈസ്‌കോ ടീമിനെ തകര്‍ത്തു. 35 റണ്‍സ് എടുത്ത സാമിഉളള ആണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ മൈ ഓണ്‍ ചാല്ലെങ്ങേര്‍സ് 21 റണ്‍സിനു ജോടുണ്‍ പെങ്കുവനസിനെ തോല്‍പ്പിച്ചു. 36 റണ്‍സും 4 വിക്കറ്റും വീഴ്ത്തിയ ഷഹബാസ് ആണ് മാന്‍ ഓഫ് ദി മാച്ച്.

മൂന്നാമത്തെ മത്സരത്തില്‍ യൗങ്ങ് സ്റ്റാര്‍ ടീം 41 റണ്‍സിനു നിലവിലെ റണ്ണര്‍ അപ്പ് ആയ ടാര്‍ഗറ്റ് ഗയ്‌സിനെ തകര്‍ത്തു. തകര്‍പ്പന്‍ പ്രകടനത്തോടെ 78 റണ്‍സ് നേടിയ അഫ്താബ് ആണ് മാന്‍ ഓഫ് ദി മാച്ച്. അവസാന മത്സരത്തില്‍ അജ്വാ ഫോര്‍ഡ് റോയല്‍സ് 45 റണ്‍സിനു ആര്‍കൊമ ഇ.ടി.എല്‍ ടീമിനെ തോല്പ്പിച്ചു. 32 റണ്‍സും 4 വിക്കറ്റും വീഴ്ത്തിയ തൗസിഫ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ടി സി. എഫ് പ്രതിനിധി അന്‍വര്‍ സാദത്ത് വി.പി. മുഖ്യാതിഥി ഇന്ത്യന്‍ കോണ്‍സല്‍ (കോണ്‍സുലര്‍) പ്രണവ് ഗണേഷ് നെയും മറ്റ് അതിഥികളെയും പരിപാടിയില്‍ സ്വാഗതംചെയ്തു. ഉത്ഘാടന പരിപാടിയില്‍ മികച്ച നിലയില്‍ ടീമിനെ അണിനിരത്തിയ അജ്വാ ഫോര്‍ഡ് റോയല്‍സ് ടീമിന് പ്രത്യക പുള്‍മാന്‍ അല്‍ ഹമ്ര ഹോട്ടല്‍ അവാര്ഡ് ജനറല്‍ മാനേജര്‍ നജീബ് എരീസ് കൈമാറി.

ജിദ്ദയിലെ മികച്ച 16 ക്രിക്കറ്റ് ക്ലബുകളാണ് ടി.സി.എഫ്. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യറൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 4 നു അവസാനിക്കും.ഏപ്രില്‍ 4നു സെമിഫൈനല്‍ മത്സരങ്ങളും ഏപ്രില്‍ 10 നു വെള്ളിയാഴ്ച ഫൈനല്‍ മത്സരവും നടക്കും.

English summary
TCF Cricket Tournament's opening ceremony held at Jeddah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X