കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ പേരില്‍ 250 ദിനാര്‍ കെട്ടിവെക്കണം

Google Oneindia Malayalam News

കുവൈത്ത് : വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ തൊഴിലുടമ 250 കുവൈത്ത് ദിനാര്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണം. രാജ്യത്ത് നിര്‍ത്തിവെച്ചിരുന്ന തൊഴില്‍ വിസ പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് പുതിയ നിയമ വ്യവസ്ഥ രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നത്.

ഈ ആഴ്ചയില്‍ തന്നെ തൊഴില്‍ വിസാ പുനരാരംഭിക്കാനാണ് തൊഴില്‍ സാമൂഹിക മന്ത്രാലയം ആലോചിക്കുന്നത്. ബാങ്ക് ഗ്യാരന്റി സര്‍ട്ട്ഫിക്കറ്റും,തൊഴിലുടമയുടെ സത്യവാങ്മൂലവും ഇല്ലാതെ ഇനി കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയില്ലെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

kuwait-map

യാതൊരു പ്രയോജനവും ലഭിക്കാതെ തങ്ങളുടെ പണം ബാങ്കില്‍ കെട്ടിക്കിടക്കുന്നതിന്റെ അത്രപ്തി തൊഴിലുടമകള്‍ മന്ത്രാലയത്തെ അറിയിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷിക മേഖലയിലും, മീന്‍ പിടുത്ത മേഖലയിലും നിയമത്തില്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. കര്‍ശന നടപടികളോടെയാണെങ്കിലും തൊഴില്‍ വിസാ പുനരാരംഭിക്കുന്നത് നിരവധി തൊഴില്‍ അന്യേഷകര്‍ക്ക് ഗുണം ചെയ്യും.

English summary
The employer of foreign workers who have been recruited 250 Kuwait Dinar Bank Guarantee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X