
പണമിടപാട് ഇനി വേഗത്തില്‍; ഗൂഗിള്‍ പേയുടെ സേവനം ഇനി ഖത്തറിലും
ദോഹ: അതിവേഗ കൊമേഴ്സ്യല്‍ ബാങ്ക് ഇടപാടായ ഗൂഗിള്‍ പേയുടെ സേവനം ഇനി ഖത്തറിലും. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകളും 'വെയര്‍ ഒഎസ്' ഉപകരണങ്ങളും (ടാബ്ലെറ്റുകളും വാച്ചുകളും) ഓണ്‍ലൈനിലും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകളെ പിന്തുണയ്ക്കുന്ന സ്റ്റോറുകളിലും ലളിതമായും സുരക്ഷിതമായും പണമടയ്ക്കാന്‍ അനുവദിക്കും.
ഗൂഗിള്‍ പേ ഉപയോഗിച്ച് പണവിനിമയം നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലോകത്ത് ഏറെ സ്വീകാര്യത നേടിയ ഗൂഗിള്‍ പേയും രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത്.

ഉപഭോക്താക്കള്‍ക്ക് അവരുടെ കൊമേഴ്സ്യല്‍ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേ ആപ്പിലേക്ക് ചേര്‍ക്കാം. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ടാക്‌സികള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഗൂഗിള്‍ പേ സ്വീകരിക്കപ്പെടുന്നു.

ഫേസ് ഐഡി, ടച്ച് ഐഡി അല്ലെങ്കില്‍ പാസ്‌കോഡ് എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്യാം എന്നതിനാല്‍ എല്ലാ ഗൂഗിള്‍ പേ ഇടപാടുകളും സുരക്ഷിതമാണ്. കൂടുതല്‍ സുരക്ഷാ എന്ന നിലയില്‍, യഥാര്‍ത്ഥ കാര്‍ഡ് നമ്പര്‍ ഉപകരണത്തിലോ വ്യാപാരിയുടെ സിസ്റ്റത്തിലോ ശേഖരിക്കുന്നില്ല. ഇടപാടുകള്‍ ഒരു തനത് ഉപകരണ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ചാണ് നടത്തുന്നത്.

അതിനെ ടോക്കണ്‍ എന്ന് വിളിക്കുന്നു, അതിനാല്‍ ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതായി സൂക്ഷിക്കുന്നു. ഗൂഗിള്‍ പേ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. കൊമേഴ്സ്യല്‍ ബാങ്കിന്റെ കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ റിവാര്‍ഡുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും ലഭിക്കും.
സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

ഇതിന് പിന്നാലെ ഖത്തര്‍ നാഷണല്‍ ബാങ്ക്, കൊമേഴ്ഷ്യല്‍ ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും, ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശത്തിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കി.

ഫുട്‌ബോള്‍ ലോകകപ്പിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കാണികള്‍ക്ക് രാജ്യത്തെ പണമിടപാട് എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ പേ ഉപയോഗത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. നിലവില്‍, ആപ്പിള്‍ പേ, സാംസങ് പേ എന്നിവക്ക് നേരത്തെ രാജ്യം അനുവാദം നല്‍കിയിരുന്നു.
'ഇനി ബാലചന്ദ്രകുമാറിന്റെ ഊഴം... ദിലീപിനൊപ്പം നിന്ന് കളിച്ചവര്‍ കുടുങ്ങും'; സംവിധായകന്