ഇന്ത്യക്കാരുടെ പണമാണ് യുഎഇയിലെ ഈ എമിറേറ്റ്സിനെ സമ്പന്നമാക്കുന്നത്; കോടികളുടെ വിവാഹങ്ങള്‍
സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ ഏതൊരാള്‍ക്കും മനസില്‍ വരിക യുഎഇയാണ്. ഇവിടെയുള്ള ദുബായും അബുദാബിയും നല്കുന്ന പളപളപ്പ് ഏതൊരാളിന്റെയും മനസില്‍ ലഡു പൊട്ടിക്കും. ഗള്‍ഫില്‍ നിന്ന് പണം വാരി സമ്പന്നരായ പ്രവാസികള്‍ നിരവധിയാണ്.
എന്നാല്‍ ഇന്ത്യക്കാരുടെ വരവ് കാത്ത്, ഇന്ത്യക്കാരുടെ സമ്പത്ത് കൊണ്ട് വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഒരു എമിറേറ്റ്സുണ്ട് യുഎഇയില്‍. റാസല്‍ ഖൈമയാണിത്. അതിസമ്പന്നര്‍ അവരുടെ വിവാഹങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് റാസല്ഖൈമയാണത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇയിലെ മൂന്നാമത്തെ വലിയ എമിറേറ്റ്സ് ആണ് റാസല്‍ഖൈമ. പഴഞ്ചന്‍ പ്രദേശമെന്ന് കരുതി മുമ്പ് എല്ലാവരും മാറ്റി നിര്‍ത്തിയ ഈ നാട് ഇപ്പോള്‍ വന്‍ കുതിപ്പ് നടത്തുന്നുണ്ട്. കോടീശ്വരന്മാരുടെ വിവാഹങ്ങള്‍ക്ക് വേദിയൊരുക്കിയാണ് റാസല്‍ഖൈമ തിളങ്ങുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇവിടെ അറേബ്യന്‍ രാത്രി വിവാഹത്തിന് വേദി തേടിയെത്തുന്നത്.

ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള വിവാഹ വേദികളില്‍ ലോകത്തെ പ്രധാന സ്ഥലങ്ങളുമായി മല്‍സരിക്കുകയാണ് റാസല്‍ഖൈമ. തായ്ലാന്റ്, ബാലി, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയ കണ്ണിന് ആനന്ദം നല്കുന്ന കാഴ്ചകളുള്ള പ്രദേശങ്ങളുമായി തൊട്ടടുത്ത് നില്ക്കുന്നു ഈ എമിറേറ്റ്സ്. പ്രത്യേകതരം ഭൂപ്രകൃതിയാണ് വിവാഹ വേദിയൊരുക്കുന്നതിന് ഇന്ത്യന്‍ കോടീശ്വരന്മാര് റാസല്‍ഖൈമയെ തിരഞ്ഞെടുക്കാന്‍ കാരണമത്രെ.

കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമയിലെ മനോഹര പ്രദേശങ്ങള്‍ വിവാഹ വേദിയാക്കാന്‍ തിരഞ്ഞെത്തിയ ഇന്ത്യക്കാര്‍ നിരവധിയാണ്. 44 അത്യാഢംബര വിവാഹങ്ങളാണ് 2021ല്‍ നടന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരുടെ 32 ആഢംബര വിവാഹങ്ങള്‍ റാസല്‍ഖൈമയില്‍ നടന്നു. വരും മാസങ്ങളിലും വലിയ ബുക്കിങുണ്ടെന്ന് ടൂറിസം വികസന അതോറിറ്റി പറയുന്നു.

പ്രകൃതി ഭംഗിയാണ് ഇന്ത്യക്കാരെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. സാഹസികത നിറഞ്ഞ മലയോര പ്രദേശങ്ങളും തീരദേശങ്ങളും ആഡംബര ഹോട്ടലുകളെല്ലാം ഇവിടെ കൂടുതല്‍ ആകര്ഷമമാക്കുന്നു. യുനസ്കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ദയാ ഫോര്‍ട്ട്, അല്‍ ജസീറ അല്‍ ഹംറ എന്നിവയെല്ലാം റാസല്‍ഖൈമയിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്നു. അതിനു പുറമെയാണ് ജബല്‍ ജെയ്സും അല്‍ മര്‍ജാന്‍ ദ്വീപുകളും.

റാസല്‍ഖൈമയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്കുന്നതില് പ്രധാനി ഇന്ത്യക്കാരാണ്. ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. ദുബായ് വിമാനത്താവളത്തില്‍ നിന്ന് 45 മിനുട്ട് യാത്ര ചെയ്താല്‍ ഇവിടെ എത്താന്‍ സാധിക്കുമെന്നതും നേട്ടമാണ്. താമസ സൗകര്യങ്ങള്‍ക്ക് മറ്റു എമിറേറ്റസുകളേക്കാള് ചെലവ് കുറവാണ്. എയര്‍ഇന്ത്യയും സ്പൈസ് ജെറ്റും റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. സെപ്തംബര്‍ മുതല്‍ മുംബൈയില്‍ നിന്ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications