• search

സ്റ്റൈല്‍ മന്നന്‍ ഗള്‍ഫില്‍, ആര്‍പ്പുവിളിയും ആവേശവുമായി ആരാധകര്‍

 • By Thanveer
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദുബായ് :ഇന്ത്യയിലെ ഏറ്റവും വലിയ എന്റർടെയ്‌ൻമെന്റ്‌ കന്പനിയായ ലൈക പ്രൊഡക്ഷൻസ് ,രജനീകാന്തും അക്ഷയ്കുമാറും അഭിനയിച്ച 2 .0 യുടെ ഓഡിയോ ഉദ്ഘാടനം ദുബായ് ഡൌൺ ടൗണിലെ ബുർജ് പാർക്കിൽ സംഘടിപ്പിച്ചു .ഇമാർ പ്രോപ്പർടീസുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് .ഇന്ത്യൻ സിനിമാ മേഖലയിലെ ഏറ്റവും മികച്ച പ്രതിഭകൾ അണിനിരന്ന,ഉയർന്ന സാങ്കേതിക തികവാർന്ന, ഹൈ വോൾട്ടേജ്  സംഗീത ,നൃത്ത പ്രകടനത്തിന്റെ അകന്പടിയോടെയായിരുന്നു പ്രകടനങ്ങൾ. ശത കോടി ഡോളർ ചെലവഴിച്ചു നടത്തിയ, ഇന്ത്യൻ സിനിമയിലെ ഉൽകൃഷ്ട വ്യക്തികളായ രജനീകാന്തും എ ആർ റഹ്‌മാനും അക്ഷയ്കുമാറും അണിനിരന്ന ചടങ്ങായിരുന്നു ഇതെന്ന് സംഘാടകർ അവകാശപ്പെട്ടു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓഡിയോ ലോഞ്ചിൽ ആയിരങ്ങൾ  നേരിട്ട് പങ്കെടുത്തപ്പോൾ  ലക്ഷക്കണക്കിന് ആളുകൾ ബുർജ് പ്ലാസയിൽ നിന്നും വാട്ടർഫ്രന്റ് പ്രൊമീനേഡിൽ നിന്നുമുള്ള  തത്സമയ സംപ്രേഷണം കണ്ടു.

  കേരളത്തില്‍ തപാല്‍ വകുപ്പില്‍ തൊഴിലവസരം: ഗ്രാമീണ്‍ ധക് സേവക് തസ്തികളില്‍ ഉടന്‍ നിയമനം!

  മെഗാ സ്റ്റാർ രജനീകാന്തിന്റെ ആദ്യ വിദേശ ഓഡിയോ ലോഞ്ച് ആയിരുന്നു. സഹതാരങ്ങളായ അക്ഷയ്കുമാർ, ആമി ജാക്സൺ ,സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ, ഗ്രാൻഡ് മാസ്റ്റർ എന്ന് വിളിപ്പേരുള്ള സംവിധായകൻ എസ് ശങ്കർ എന്നിവർ രജനീകാന്തിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ സിനിമയിൽ  ഗ്ളാമറും  സ്റ്റൈലും  പൊലിമയും  സമന്വയിപ്പിക്കുന്ന അക്ഷയ്കുമാറും സവിശേഷ സ്വരൂപത്തോടെ എ ആർ റഹ്‌മാനും റെഡ്കാർപറ്റിൽ നടന്നു. മുതിർന്ന താരം രജനീകാന്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ജനക്കൂട്ടം ആവേശത്താൽ ആർത്തു വിളിച്ചു. മൈകൽ സിങ്കോ രൂപകൽപ്പനയിൽ ആമി ജാക്സൺ തിളങ്ങി.

  thanveer

  പ്രശസ്ത സംവിധായകൻ കരൺ ജോഹർ പരിപാടിയിൽ ഉടനീളം കാഴ്ചക്കാരുടെ ആവേശം വർധിപ്പിച്ചു. താരങ്ങളും അണിയറപ്രവർത്തകരും ഒന്നിന് പിറകെ ഒന്നായി എത്തി, 90 ദശലക്ഷം കോടി ഡോളറിന്റെ മെഗാ നിർമാണത്തിനു പിന്നിലെ അനുഭവങ്ങൾ വിവരിച്ചു. 2 .0 സിനിമ ഒരുക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ വിവിധ നിമിഷങ്ങൾ ചേർത്തു വെച്ച വീഡിയോയുടെ ലോക പ്രീമിയറും കാഴ്ചക്കാർ ദർശിച്ചു. 2 .0 ലെ ചില ഗാനങ്ങൾ സ്പഷ്യൽ ഇഫക്ടിന്റെ സഹായത്തോടെ സംഗീതജ്ഞൻ എ ആർ റഹ്‌മാൻ ആലപിച്ചു. അത് 40 മിനുട്ടോളം നീണ്ടു. 55 മാസിഡോണിയൻ റേഡിയോ സിംഫണി സംഗീതക്കൂട്ടം അക്കാദമി പുരസ്‌കാര ജേതാവിനൊത്തു അണി നിരന്നു.

  thanvee

  ആമി ജാക്സൺ തത്സമയ നൃത്ത വൈഭവത്തിൽ കാഴ്ചക്കാരെ ത്രസിപ്പിച്ചു. ഇന്ത്യയിലെ മുൻ നിര നൃത്ത സംവിധായകനായ ബോസ്‌കോ മാർട്ടീസ് ആണ് നൃത്ത സംവിധാനം നിർവഹിച്ചത്. 50 നർത്തകർ പിന്തുണച്ചു. ഇന്ത്യൻ സിനിമയുമായി ദുബായ്ക്ക് നീണ്ട കാലത്തെ സഹവർത്തിത്വവും വിധേയത്വവും ഉണ്ടെന്ന് ദുബായ് ടൂറിസം ആൻഡ് മാർക്കറ്റിങ് കോർപറേഷൻ സി ഇ ഒ ഇസാം കാസിം പറഞ്ഞു. 2016ൽ  ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ബോളിവുഡ് പാർക്ക് തുടങ്ങുകയുണ്ടായി. ഷാരൂഖ് ഖാൻ ദുബായ് ടൂറിസവുമായി കൈകോർത്തു. ഇതിനൊക്കെ പുറമെ ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബായ്. 2017 ൽ തെക്കനേഷ്യൻ രാജ്യത്തു നിന്ന് 13 ലക്ഷം ആളുകളാണ് എത്തിയത് അദ്ദേഹം കൂട്ടിച്ചേർത്തു :2 .0 യുടെ ഓഡിയോ ലോഞ്ചിന് ദുബായിയെ തിരഞ്ഞെടുത്തത്‌  അഭിമാനകരമാണ്. ഇതേ വരെയുള്ള ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയെ അവതരിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ ഇടമാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടം.

  thanveer1

  എല്ലാ നിവാസികളെയും സന്ദർശകരെയും ആകർഷിക്കാൻ പര്യാപ്തമായ ,ലോകോത്തര എന്റർടൈൻമെന്റും സംസ്കാരവും ഒരുമിക്കുന്ന പരിപാടി ദുബായ്ക്ക് മേന്മയാണ്. 2 .0 ന്റെ ഓഡിയോ ലോഞ്ചിന് ലഭിച്ച മഹത്തായ പ്രതികരണം ഈ  സിനിമാ നിർമാണത്തിന് വേണ്ടി ചെലവഴിച്ച ഭഗീരഥ യത്നവും ആവേശവും അർത്ഥവത്താക്കുന്നു. തമിഴ് സിനിമയെയും ഇന്ത്യൻ സിനിമയെയും അത്യുന്നതങ്ങളിൽ എത്തിക്കാൻ പ്രചോദനം ആകുന്നുവെന്ന് ലൈക പ്രൊഡക്ഷന്റെ മാതൃ സ്ഥാപനമായ ലൈക മൊബൈലിന്റെ ചെയർമാൻ അലിരാജ സുഭാസ്കരൻ വ്യക്തമാക്കി. രാജ്യാന്തര പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവമാണ് ചടങ്ങ് സമ്മാനിച്ചത്. അസാധാരണമായ ദൃശ്യഭംഗിയോടെ ത്രീ ഡിയിൽ പകർത്തിയ , രജനീകാന്തിന്റെ ഡോ .വസീകരൻ ,റോബോട്ട് ചിട്ടി റോളുകൾ കൊണ്ടും അക്ഷയ് കുമാറിന്റെ പ്രതിനായക  വേഷം കൊണ്ടും സവിശേഷമായ പടത്തിന്റെ ലോക പ്രീമിയർ  2018 ജനുവരിയിൽ ആണ് അരങ്ങേറുക.

  English summary
  thousands flocked when Rajanikanth came in Gulf for movie promotion

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more