കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്: കൊലപാതകകുറ്റത്തില്‍ നിന്നും മലയാളികള്‍ രക്ഷപ്പെട്ടത് ഇങ്ങനെ

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: വിചാരണ സമയത്ത് കുറ്റം സമ്മതിച്ചിട്ടും തെളിവുകളുടെ അഭാവത്തില്‍ കൊലപാതക കുറ്റത്തില്‍ നിന്ന് മൂന്ന് മലയാളികള്‍ രക്ഷപ്പെട്ടു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സ് യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് മലയാളികളായ മൂന്ന് യുവാക്കളെ വെറുതെ വിട്ടത് മൂവരും കോഴിക്കോട് സ്വദേശികളാണ്.

കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത്ത് അഗസ്റ്റില്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവരാണ് വിചാരണ പൂര്‍ത്തിയാക്കിയ ശേഷം കോടതി വെറുതെ വിട്ടത്. ഫിലിപ്പീന്‍ സ്വദേശിയായ ഇസ്ത്രീല കാബ കുജാന്‍ എന്ന ജമീല ഗോണ്‍സാലസുമായി അജിത്തിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ജമീലയുടെ സാമ്പത്തിക ഇടപാടിന്റെ ഇടനിലക്കാരനും അവരുടെ വിശ്വസ്തനുമായിരുന്നു അജിത്ത്.

Murder Case

ഈ വിശ്വാസം മുതലെടുത്ത് വന്‍ തുക ജമീലയില്‍ നിന്നും അജിത്ത് കൈപ്പറ്റി. എന്നാല്‍ ഈ പണം തിരിച്ച് കൊടുക്കാതിരിയ്ക്കാന്‍ ജമീലയെ കൊല്ലുകയായിരുന്നു അജിത്ത്. കഴുത്ത് ഞെരിച്ച് യുവതിയെ കൊന്ന ശേഷം ഫ്ളാറ്റിന് തീയിട്ട് തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമിച്ചു. തെളിവ് നശിപ്പിയ്ക്കാനാണ് സുഹൃത്തുക്കളായ ടിജോ തോമസിന്റെയും തുഫൈലിന്റെയും സഹായം തേടിയത്.

തീപിടിത്തത്തെ തുടര്‍ന്ന് യുവതി മരിച്ചുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ യുവതി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്ന് അജിത്തിന്റെ സിവില്‍ ഐഡി ലഭിച്ചു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

എന്നാല്‍ പ്രതികള്‍ക്കെതിരായ തെളിവുകള്‍ നല്‍കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടു. തുടര്‍ന്നാണ് വിധി പ്രതികള്‍ക്കനുകൂലമായത്. പ്രമുഖ ബേക്കറിയിലെ ജീവനക്കാരനാണ് അജിത്ത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്. വന്‍ പലിശയ്ക്ക് സാമ്പത്തിക ഇടപാട് നടത്തിയിരുന്ന സ്ത്രീയായിരുന്നു കൊല്ലപ്പെട്ട ജമീല.

English summary
Three malayalees freed from murder charges in Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X