യുവതിയെ മദ്യം നല്‍കി മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ദുബായില്‍ സൗദി ടൂറിസ്റ്റുകള്‍ കുടുങ്ങി

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത മൂന്ന് സൗദി യുവാക്കള്‍ കുടുങ്ങി. 33 കാരിയായ മൊറോക്കന്‍ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് വിനോദസഞ്ചാരികളായി ദുബയിലെത്തിയ സഹോദരങ്ങളുള്‍പ്പെടെ മൂന്നു പേര്‍ പോലിസ് പിടിയിലായത്. കേസില്‍ വാദംകേട്ട കോടതി ഇവരെ 10 വര്‍ഷം വീതം ജയിലിലടക്കാനും അതിനു ശേഷം നാടുകടത്താനും ഉത്തരവിട്ടിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 20ന് അല്‍ മുറഖബാത്തിലായിരുന്നു സംഭവം. നിശാക്ലബിനു പുറത്ത് മറ്റൊരു പെണ്‍ സുഹൃത്തിനപ്പം നില്‍ക്കുകയായിരുന്ന യുവതിയെ സൗദി യുവാക്കള്‍ പാര്‍ട്ടിക്കെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. നല്ല സുഹൃത്തുക്കളെ പോലെ പെരുമാറിയ അവര്‍ യുവതിക്ക് കുടിക്കാന്‍ മദ്യം നല്‍കി. അവരും നന്നായി മദ്യപിച്ചു. തന്റെ സമീപത്ത് ഇരിക്കുകയായിരുന്ന സഹോദരന്‍മാരിലൊരാള്‍ പൊടുന്നനെ തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

 liquor-04-1

'ഞാന്‍ ഒച്ച വെക്കാന്‍ ശ്രമിച്ചെങ്കിലും അവരെന്റെ മുഖത്ത് തലയണ കൊണ്ട് അമര്‍ത്തുകയായിരുന്നു. ശേഷം ഓരോരുത്തരായി എന്നെ ബലാല്‍സംഗം ചെയ്തു. എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. ഒരാള്‍ പീഡിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഏറെ നേരം ക്രൂരമായി പീഡിപ്പിച്ച ശേഷം മൂന്നു പേരും റൂമിനു പുറത്തിറങ്ങി. ഞാന്‍ ഫോണെടുത്ത് പോലിസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തിരികെ വന്ന് ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു'- യുവതി പോലിസിനോട് പറഞ്ഞു.


യുവതി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ വസ്ത്രങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന് മൂന്നുപേരും ബലാല്‍സംഗം ചെയ്തതായി തെളിയുകയായിരുന്നു. ആദ്യം കടന്നുപിടിച്ച 27 കാരന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും യുവതിയുടെ നഖം തറച്ചതിന്റെ മുറിവുകള്‍ ഉണ്ടായിരുന്നു. ഇതും ബലാല്‍സംഗം നടന്നതിന്റെ തെളിവായി കോടതി അംഗീകരിച്ചു.

English summary
Three Saudi tourists, including two brothers, aged 25 and 27, on trial for raping a Moroccan woman after inviting her to party in their hotel room, have each been sentenced to 10 years in prison to be followed by deportation
Please Wait while comments are loading...