അമിത വേഗത തടയാന്‍ യുഎഇ പോലീസിന്റെ ബുദ്ധിപരമായ നീക്കം കാണാം!!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ യിലെ പ്രധാന ഹൈവേകളില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ ദിശയിലും എവിടെയൊക്കെ സ്പീഡ് റഡാര്‍ ഉണ്ടെന്ന് ക്യത്യമായി അറിയാം. ഇത്തരം സ്ഥലങ്ങളില്‍ മാത്രം വാഹനത്തിന്റെ വേഗത നിയ്ര്രന്തിക്കുന്ന ഡ്രൈവര്‍മാരാണ് ബഹുഭൂരിഭാഗവും. എന്നാല്‍ പോലീസ് തന്ത്രപരമായി അപ്രതീക്ഷിത സ്ഥലങ്ങളില്‍ സ്പീഡ് കേമറകള്‍ സ്ഥാപിക്കുമ്പോഴാണ് ഇത്തരക്കാര്‍ കുടുങ്ങുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇ യിലെ ഉമ്മുല്‍ഖുവൈന്‍ റാസല്‍ഖൈമ ഹൈവേയില്‍ എപ്പോഴും ഒരു പോലീസ് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടുണ്ട്. വെറുതെ അങ്ങനെ നില്‍ക്കുകയല്ല, പോലീസ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ചുവപ്പും നീലയും നിറത്തിലുള്ള ലൈറ്റുകളും പ്രവര്‍ത്തിച്ച് കൊണ്ട് ഏത് നിമിഷവും പുറപ്പെടാന്‍ സജ്ജമായാണ് നില്‍ക്കുന്നത്. പോലീസ് വാഹനം കിലോമീറ്റര്‍ ദൂരത്ത് നിന്ന് കാണുമ്പോഴേക്കും ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ വേഗത ഒന്ന് കുറയ്ക്കും.

vehicle

എന്നാല്‍ കഴിഞ്ഞ ദിവസം ഇതുവഴി കടന്നു പോയ ഒരു ഡ്രൈവര്‍ ഈ പോലീസ് വാഹനത്തെ തന്റെ മൊബൈല്‍ കേമറയില്‍ പകര്‍ത്തിയപ്പോഴാണ് വേഗത നിയന്ത്രിക്കാന്‍ യുഎഇ പോലീസ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് ഇതെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. യഥാര്‍ത്ഥ പോലീസ് കാറിനെ വെല്ലുന്ന നല്ല ഒന്നാന്തരം കാര്‍ബോഡ് കാര്‍. സംഭവം സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ പലരും സ്വയം ചിരിച്ച് കൊണ്ടിരിക്കുകയാണ്.

കാരണം അവരില്‍ പലരും ഈ പോലീസ് കാറിനെ ഭയന്ന് ആ മേഖലയില്‍ എത്തുമ്പോള്‍ ഒന്ന് വേഗത നിയന്ത്രിക്കാറുണ്ടായിരുന്നു. എന്തായാലും പോലീസിന്റെ പൂതിയ നീക്കത്തെ സോഷ്യല്‍ മീഡിയ രണ്ടും കൈയ്യും കൊട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അപരനെ കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് പോലീസ് ശ്രമത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നതില്‍ യാതൊരു സംശയവുമില്ല.

English summary
Clever Idea of UAE police to control high speed drive
Please Wait while comments are loading...