യുഎഇയില്‍ നിന്ന് സൗദിയിലേക്ക് ട്രെയിന്‍; വമ്പന്‍ പദ്ധതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍!! 2100 കിലോമീറ്റര്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: വന്‍കിട പദ്ധതികളുമായി ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും എത്തുന്നു. യുഎഇയെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയാണ് ഇതില്‍ പ്രധാനം. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുന്ന പദ്ധതിയാണിത്. നേരത്തെ സമാനമായ പല ആലോചനകളും നടന്നിരുന്നെങ്കിലും എല്ലാം വഴിക്കുവച്ച് നിലയ്ക്കുകയായിരുന്നു. ഇപ്പോള്‍ വേറിട്ട വാര്‍ത്തയാണ് കേള്‍ക്കുന്നത്. പാതി വഴിയില്‍ ചര്‍ച്ച നിലച്ച പല പദ്ധതികളും ഗള്‍ഫ് രാജ്യങ്ങള്‍ പൊടിതട്ടിയെടുക്കുയാണ്. ഇതില്‍ പ്രധാനമാണ് ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാത. പക്ഷേ, അവിടെയും ചില സംശയങ്ങള്‍ ബാക്കിയാണ്. ആ സംശയങ്ങള്‍ തന്നെയാണ് പദ്ധതി യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയ്ക്ക് കാരണവും. വിശദീകരിക്കാം...

മൂന്ന് വര്‍ഷമെടുക്കും

മൂന്ന് വര്‍ഷമെടുക്കും

യുഎഇയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള റെയില്‍പാത സംബന്ധിച്ച് ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് വിശദീകരിച്ചത്. പദ്ധതി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെടുക്കും. 2021 ഡിസംബറിലാണ് പദ്ധതി പൂര്‍ത്തിയാകുക. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍പാത വന്നാല്‍ ഗള്‍ഫ് മേഖലയുടെ മുഖച്ഛായ തന്നെ മാറും. ഗള്‍ഫിലേക്ക് ഒരൊറ്റ വിസ എന്ന പദ്ധതി സംബന്ധിച്ചും നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഈ ചര്‍ച്ച കൂടുതല്‍ മുന്നോട്ട് പോയില്ല. റെയില്‍ പാതയും നേരത്തെയുള്ള പദ്ധതിയാണ്. ഇത് പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണം ഒമാനായിരുന്നു. ഒമാന്‍ സ്വന്തം വഴിയില്‍ മുന്നോട്ട് പോയതോടെ മറ്റു ജിസിസി രാജ്യങ്ങളും പിന്നോട്ടടിക്കുകയായിരുന്നു.

ഒമാന്‍ ഉടക്കിട്ടു

ഒമാന്‍ ഉടക്കിട്ടു

റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ പുരോഗമിച്ചത് യുഎഇയിലായിരുന്നു. റെയില്‍ ശൃംഖലാ നിര്‍മാണത്തിന്റെ ഒരു ഭാഗത്തിന് തുടക്കമിട്ടിരുന്നു യുഎഇ. എന്നാല്‍ 2016ല്‍ പദ്ധതി നിര്‍ത്തിവച്ചു. ഒമാന്റെ ചില അഭിപ്രായ പ്രകടനങ്ങളാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. ആഭ്യന്തര റെയില്‍ പദ്ധതിക്കാണ് ഇപ്പോള്‍ തങ്ങള്‍ പ്രാധാന്യം നല്‍കുന്നത് എന്നായിരുന്നു ഒമാന്റെ അഭിപ്രായം. അതിന് ശേഷമേ ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതികളില്‍ പങ്കാളിയാകൂവെന്നും ഒമാന്‍ പറഞ്ഞിരുന്നു. ഒമാന്‍ പിന്നോട്ടടിച്ചതോടെ മറ്റു രാജ്യങ്ങളും നടപടികള്‍ മന്ദഗതിയിലാക്കി. അതുമാത്രമായിരുന്നില്ല പ്രശ്‌നം..

മറ്റൊരു തിരിച്ചടി ഇങ്ങനെ

മറ്റൊരു തിരിച്ചടി ഇങ്ങനെ

ഗള്‍ഫ് മേഖല മൊത്തം ബന്ധിപ്പിച്ച് റെയില്‍പാത വരിക എന്നാല്‍ വന്‍ ചെലവുള്ള പദ്ധതിയാണ്. എല്ലാ രാജ്യങ്ങളും ഇതിന് ഫണ്ട് നീക്കിവയ്‌ക്കേണ്ടിവരും. പക്ഷേ, ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞത് ഗള്‍ഫ് രാജ്യങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. ബജറ്റ് കമ്മി ഉയരാനും ഇതു കാരണമായി. ഗള്‍ഫ് മേഖലയില്‍ നടപ്പാക്കാന്‍ ആലോചിച്ചിരുന്ന മിക്ക പദ്ധതികളും അങ്ങനെയാണ് നിര്‍ത്തിവച്ചത്. ജിസിസിയില്‍ ആറ് രാജ്യങ്ങളാണുള്ളത്. എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച് പാത നിലവില്‍ വരുമ്പോള്‍ 2100 കിലോമീറ്റര്‍ ദൂരമുണ്ടാകും. യാത്രാ ട്രെയിന്‍ മാത്രമല്ല, ചരക്കുവണ്ടികളും ഇതുവഴി ഓടും. ജിസിസി രാജ്യങ്ങളിലെ ചരക്കുകടത്തിന് പുതിയ വഴി കൂടിയാകും റെയില്‍ ശൃംഖല. പക്ഷേ, ഒമാന്റെ പിന്തുണ കുറഞ്ഞതും സാമ്പത്തികവും മാത്രമല്ല ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍.

പുതിയ വെല്ലുവിളി

പുതിയ വെല്ലുവിളി

ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഐക്യമില്ലാത്തതാണ് പുതിയ വെല്ലുവിളി. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഒരുഭാഗത്തും ഖത്തര്‍ മറുഭാഗത്തുമാണിപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. മാത്രമല്ല, ഒമാന്‍ ഖത്തറിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നു. കുവൈത്ത് ആകട്ടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. എങ്കിലും കുവൈത്ത് സൗദിക്ക് പിന്നില്‍ തന്നെ നിലയുറപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ ആറ് ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ഒരിക്കലും നടപ്പാകില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഖത്തറുമായി മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നയതന്ത്ര ബന്ധമില്ലാത്ത സാഹചര്യമാണിപ്പോള്‍. ജിസിസിയുടെ കെട്ടുറപ്പ് തന്നെ അവതാളത്തിലായതിനാല്‍ പദ്ധതി നടപ്പാകില്ലെന്നാണ് ചില കോണുകളില്‍ നിന്നുയരുന്ന അഭിപ്രായം.

ജിസിസി അവസ്ഥ

ജിസിസി അവസ്ഥ

ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി മാസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ നടന്നിരുന്നു. ഉച്ചകോടിക്ക് മുമ്പ് ജിസിസി രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈത്ത് ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഖത്തര്‍ അമീര്‍ മാത്രമാണ് ഉച്ചകോടിയുടെ പ്രധാന സെഷന് എത്തിയത്. സൗദിയും യുഎഇയും ബഹ്‌റൈനും പ്രതിനിധികളെ അയക്കുകയായിരുന്നു. ഈ വേളയില്‍ തന്നെയാണ് ജിസിസിക്ക് പുറത്ത് പുതിയ സഖ്യം രൂപീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയതും. ഖത്തര്‍ വിരുദ്ധ ചേരി രൂപീകരിക്കുമെന്ന സൂചനയാണ് യുഎഇ നല്‍കിയത്. പക്ഷേ, അങ്ങനെ സംഭവിച്ചാല്‍ ജിസിസി സഖ്യം തകരുമെന്ന് കുവൈത്ത് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യമാണിപ്പോള്‍ ഗള്‍ഫില്‍. അതുകൊണ്ടുതന്നെയാണ് വിശാലമായ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉയരാന്‍ കാരണം.

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ട

ഖത്തറിലേക്ക് 20000 പശുക്കള്‍; പ്രതിദിനം 500 ടണ്‍ പാല്‍, ഉപരോധം ചെറുക്കാന്‍ പുതിയ തന്ത്രം

ഷമി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചു; വനത്തില്‍ കുഴിച്ചുമൂടാന്‍ പദ്ധതി!! ഉറക്കഗുളിക നല്‍കി, അന്വേഷണം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UAE says will have rail link with Saudi Arabia by the end of December 2021

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്