ഇറാന്‍ നീക്കങ്ങള്‍ കൈയുംകെട്ടി നോക്കിയിരിക്കാനാവില്ലെന്ന് യുഎഇ

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ഇറാന് മുന്നറിയിപ്പുമായി UAE | Oneindia Malayalam

അബൂദാബി: ഇറാന്‍ ഭീഷണിക്കെതിരേ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ യു.എ.ഇക്കാവില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മഹ്മൂദ് ഗര്‍ഗാഷ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച നടന്ന നാലാമത് അബുദബി സ്ട്രാറ്റജിക് ഡിബേറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. സൗദി തലസ്ഥാനമായ റിയാദിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് ഹൂത്തികള്‍ ഉപയോഗിച്ചത് ഇറാന്‍ നിര്‍മിത ബാലിസ്റ്റിക് മിസൈലായിരുന്നുവെന്നത് ഗൗരവതരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ മിസൈല്‍ പദ്ധതി പ്രതിരോധത്തിനു വേണ്ടിയാണെന്ന ഇറാന്റെ അവകാശവാദം പൊളിക്കുന്നതാണ് ഈ സംഭവം. മറ്റു രാജ്യങ്ങള്‍ക്കെതിരേ ഉപയോഗിച്ചിരിക്കുകയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍. ഇത്തരം ഇറാന്‍ ഭീഷണിക്കു മുമ്പില്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ യു.എ.ഇക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുകാരന്റെ കൊല... തൃശൂരില്‍ നിരോധനാജ്ഞ, ഹര്‍ത്താല്‍

ഹിസ്ബുല്ല മാതൃകയില്‍ യമനിലെ ഹൂത്തികള്‍ വളര്‍ന്നുവരികയാണെന്നാണ് മിസൈല്‍ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്. ഇറാനിയന്‍ ആശയങ്ങളും പണവും ഉപയോഗിച്ചാണ് അവര്‍ വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ മുളയിലേ നുള്ളിക്കളയേണ്ടത് മേഖലയുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇറാനെതിരേ നടക്കുന്ന ശക്തമായ നീക്കങ്ങളെ യു.എ.ഇ പിന്തുണയ്ക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ട്രംപിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dranwarmohammedgargash

ഇറാഖില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേയും ഗര്‍ഗാഷ് പ്രതികരിച്ചു. ഇറാഖിന്റെ അറബ് സ്വത്വം വീണ്ടെടുക്കാനുള്ള യോജിച്ച ശ്രമങ്ങളുണ്ടാവണം. മുസ്ലിം സമൂഹത്തിന്റെയും അറബ് രാഷ്ട്രങ്ങളുടെയും ഹൃദയത്തില്‍ ഇറാഖിനുണ്ടായിരുന്ന സ്ഥാനം തിരിച്ചുപിടിക്കണം. ഇറാന്റെ ഇടപെടലുകള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ നീക്കങ്ങള്‍ ശക്തമാക്കാന്‍ അനുയോജ്യമായ സമയമാണിതെന്നും അറബ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യമനില്‍ അല്‍ഖാഇദ ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍ക്കെതിരേ ശക്തമായ മുന്നേറ്റമാണ് അറബ് സഖ്യവും യു.എ.ഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ സേനയും കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
The UAE will not remain idle under the shadow of Iran's threat, Dr Anwar Mohammad Gargash, State Minister for Foreign Affairs, told the 4th Abu Dhabi Strategic Debate being held in the capital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്