ആര്‍എസ്എസുകാരന്റെ കൊല... തൃശൂരില്‍ നിരോധനാജ്ഞ, ഹര്‍ത്താല്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  തൃശൂരില്‍ നിരോധനാജ്ഞ | Oneindia Malayalam

  ഗുരുവായൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തന്‍ കൊല ചെയപ്പെട്ടതിനെ തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ നാലിടങ്ങില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂരിടനടുത്ത് നെന്‍മേനിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദന്‍ (28) കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്.

  ഗുരുവായൂര്‍, പാവറട്ടി പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താലും നടക്കുന്നുണ്ട്. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറിനാണ് സമാപിക്കുക. ബൈക്കില്‍ സുഹൃത്തിനോടൊപ്പം പോകവെയാണ് അക്രമി സംഘം ആനന്ദനെ വെട്ടിക്കൊലപ്പെടുത്തിയത്.

  കൊല നടന്നത് ഞായറാഴ്ച

  കൊല നടന്നത് ഞായറാഴ്ച

  ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടത്. നെന്‍മേനി ബലരാമ ക്ഷേത്രത്തിന് നൂറു മീറ്റര്‍ അകലെ നെന്‍മേനി കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് അംബികയുടെ മകനാണ് കൊല്ലുപ്പെട്ട ആനന്ദന്‍. സുഹൃത്തായ വിഷ്ണുവിന്റെ കൂടി ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘമാണ് ആനന്ദനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. ബൈക്ക് ഇടിച്ചുവീഴ്ത്തിയ അക്രമികള്‍ ആനന്ദനെ വലിച്ചിഴച്ചു കൊണ്ടു പോയ അക്രമികള്‍ കഴുത്തിനു പിറകിലും കാലിലും വെട്ടുകയായിരുന്നു.

  കൊലക്കേസ് പ്രതി

  കൊലക്കേസ് പ്രതി

  ഒരു കൊലക്കേസിലെ രണ്ടാം പ്രതി കൂടിയാണ് ആനന്ദന്‍. 2013ല്‍ ബ്രഹ്മകുളത്ത് സിപിഎം പ്രവര്‍ത്തകനായ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ഇയാള്‍. ആനന്റെ കൊലയ്ക്കു പിന്നില്‍ സിപിഎം-എസ്ഡിപിഐ സംഘമാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. അക്രമികള്‍ വന്ന കാര്‍ ബൈക്കില്‍ ഇടിച്ചപ്പോള്‍ തന്നെ ആനന്ദന്റെ ഇടുകാലില്‍ ചതവ് പറ്റിയിരുന്നു. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാന്‍ അക്രമിസംഘം ശ്രമം നടത്തിയെങ്കിലും ഇവര്‍ വന്ന കാര്‍ സ്റ്റാര്‍ട്ടായില്ല. തുടര്‍ന്ന് ഇതു വഴി വന്ന നെന്‍മേനി സ്വദേശി രഞ്ജിത്തിനെ തടഞ്ഞുനിര്‍ത്തി ബൈക്കുമായാണ് അക്രമിസംഘം രക്ഷപ്പെട്ടത്.

  ആശുപത്രിയിലെത്തുമ്പോഴേക്കും മരണം

  ആശുപത്രിയിലെത്തുമ്പോഴേക്കും മരണം

  ഗുരുതരനായ ആനന്ദനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അക്രമി സംഘം ബൈക്കില്‍ ഇടിച്ചയുടന്‍ തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനോട് രക്ഷപ്പെടാന്‍ ആനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. കാലിനു പരിക്കേറ്റ വിഷ്ണു ആശുപത്രിയിലാണ്.
  വര്‍ഷങ്ങളായി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ് ആനന്ദന്‍. അച്ഛന്‍ ശശി നേരത്തേ മരിച്ചതിനാല്‍ ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന ആനന്ദനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വിദ്യാര്‍ഥിയായ അഭിഷേകാണ് ആനന്ദന്റെ സഹോദരന്‍.

  English summary
  Rss worker murder: Curfew and Harthal in Thrissur

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്