കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം കൊളംബോയില്‍

കേരളത്തിന്റെ വികസനത്തിനും ലോകമാകെയുള്ള മലയാളികളുടെ ക്ഷേമത്തിനുമായി ഒട്ടേറെ ആശയങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും.

Google Oneindia Malayalam News

ദുബായ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ദ്വൈവാര്‍ഷിക ആഗോള സമ്മേളനം നവംബര്‍ പത്ത് മുതല്‍ 12 വരെ കൊളംബോയില്‍ നടക്കും. കേരളത്തിന്റെ വികസനത്തിനും ലോകമാകെയുള്ള മലയാളികളുടെ ക്ഷേമത്തിനുമായി ഒട്ടേറെ ആശയങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിനായുള്ള നിയമയുദ്ധം സജീവമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ടി.എം. ജേക്കബ് (ജര്‍മ്മനി) ദുബായില്‍ പറഞ്ഞു. 1998 ല്‍ തന്നെ ഈ ആവശ്യം കൗണ്‍സില്‍ എം.പി. മാര്‍ മുഖേന പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

dubai-map

ഇപ്പോള്‍ ഈ ആവശ്യം മുന്‍നിര്‍ത്തി നിയമയുദ്ധം നടത്തുന്നവരുമായി യോജിച്ചോ അല്ലെങ്കില്‍ സംഘടന നേരിട്ട് തന്നെയോ ഇതിനായി രംഗത്തിറങ്ങും. ഇന്ത്യന്‍ പൗരന് സ്വന്തമായ ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെടുക്കുക എന്ന ആവശ്യവും കൗണ്‍സില്‍ ഉന്നയിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന മലയാളികളുടെ അറിവും അനുഭവവും കേരളത്തിന് പ്രയോജനപ്പെടുത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാവണം.

പ്രവാസികളുടെ പുനരധിവാസം, കേരളത്തിലെ മാലിന്യസംസ്‌കരണം എന്നീ രംഗങ്ങളിലും പുതിയ ദിശാബോധത്തോടെയുള്ള സമീപനങ്ങളുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തുന്ന പ്രവാസികള്‍ക്ക് താമസസൗകര്യം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വേള്‍ഡ് മലയാളി സെന്റര്‍ പണിയാനും തീരുമാനമായതായി ജേക്കബ് അറിയിച്ചു.

English summary
World Malayali Council at Colombo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X