കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു;കരയുദ്ധത്തിന് സാധ്യതയേറുന്നു

  • By Mithra Nair
Google Oneindia Malayalam News

സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന്‌ വ്യോമമാര്‍ഗമുള്ള രക്ഷാദൗത്യം അവസാനിച്ചതിനു പിന്നാലെ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യെമനില്‍ കരയുദ്ധത്തിന് സാധ്യതയേറുന്നു.

ജിബൂട്ടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് വെള്ളിയാഴിച്ച തിരിച്ചെത്തും .സനായില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 630 പേരെ വ്യാഴാഴ്ച തിരിച്ചെത്തിച്ചതോടെയാണ് ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്.

evacuated-indians-

ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐ.എന്‍.എസ് സുമിത്ര അല്‍ഹദായ്ദാ തുറമുഖം വഴി 349 പേരെ വ്യാഴാഴ്ച ജിബൂട്ടിയിലെത്തിച്ചു. ഇതില്‍ 303 പേര്‍ വിദേശ പൗരന്മാരും 46 പേര്‍ ഇന്ത്യക്കാരുമാണ്.

ഇതുവരെ 4640 ഇന്ത്യക്കാരെയും 41 രാജ്യങ്ങളില്‍ നിന്നുള്ള 960 വിദേശികളെയും അടക്കം വ്യോമ-കപ്പല്‍ മാര്‍ഗം 5600ലധികം പേരെയാണ് സംഘര്‍ഷഭരിതമായ യെമനില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English summary
india on Thursday concluded its evacuation mission, Operation Rahat, in Yemen with Foreign Minister Sushma Swaraj tweeting, "The evacuation operation from Yemen is over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X