• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

71ാം വയസ്സിലും അത്ഭുതമായി ഒരാള്‍; യുഎസ്സില്‍ നടന്ന് തീര്‍ത്തത് 4000 കിലോമീറ്റര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ദിവസം എത്ര ദൂരം നിങ്ങള്‍ നടക്കും. കൃത്യമായി പറയാനാവുന്നില്ല അല്ലേ. എന്തായാലും കുറച്ച് ദൂരമേ ഉണ്ടാവൂ എന്ന് ഉറപ്പാണ്. എന്നാല്‍ പ്രായം 71 ആയാല്‍ നിങ്ങള്‍ എത്ര ദൂരം നടക്കും. ആ സമയത്ത് നടക്കാന്‍ കൂടി പറ്റുമോ എന്നത് വേറെ കാര്യം. എന്തായാലും വളരെ കുറവായിരിക്കും. എന്നാല്‍ പ്രായമൊക്കെ വെറും നമ്പറാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മുത്തച്ഛന്‍.

അദ്ദേഹം നടന്ന് തീര്‍ത്തിരിക്കുന്നത്, നാലായിരം കിലോമീറ്ററാണ്. ഈ സംഭവം ഇന്ത്യയില്‍ അല്ല. അമേരിക്കയിലാണ് നടന്നിരിക്കുന്നത്. ഈ ചുറുചുറുക്കിന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം....

1

image credit: humping_north instagram page

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

യുഎസ്സിലാണ് ഈ മുത്തച്ഛന്‍ 4000 കിലോമീറ്റര്‍ കാല്‍നടയായി നടന്ന് തീര്‍ത്തിരിക്കുന്നത്. പാറ്റ് എന്നാണ് ഇയാളുടെ പേര്. നടന്ന് ദൂരങ്ങള്‍ താണ്ടുന്നതിന്റെ വീഡിയോ ഒരു ദമ്പതിമാരാണ് പങ്കുവെച്ചത്. ഓട്ടി, ക്രിസ് എന്നീ ദമ്പതിമാരാണ് ഈ ചിത്രം പങ്കുവെച്ചത്. ഇതിനോടകം ആറുലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പാറ്റ് എന്ന 71കാരന്‍ റോഡിലൂടെ നടക്കുന്നതാണ് കാണുന്നത്. പുറത്ത് വലിയൊരു ബാഗുമുണ്ട്. പസഫിക് ക്രെസ്റ്റ് റോഡാണ് ഇയാള്‍ നടന്ന് തീര്‍ത്തത്. ഇത് പലരും നടന്ന് തീര്‍ക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.

2

image credit: humping_north instagram page

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

4269 കിലോമീറ്ററുണ്ട് പസഫിക് ക്രെസ്റ്റ്. ഏറ്റവും രസകരം വീഡിയോ പങ്കുവെച്ച് ഓട്ടിയും ക്രിസും പാറ്റിനെ സ്റ്റെഹെക്കിനില്‍ വെച്ച് കണ്ടു. ഇത് നോര്‍ത്തേണ്‍ ടെര്‍മിനസില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയാണ്. പാറ്റ് നോര്‍ത്തേണ്‍ ടെര്‍മിനസില്‍ എത്തിയത് പസഫിക് റോഡ് മാര്‍ഗമാണ്. 2653 മൈല്‍ കാലടിപ്പാത പിന്നിട്ടാണ്. ഇതൊരു വനപാത കൂടിയാണ്. ഈ നേട്ടം അധികം പേരൊന്നും സ്വന്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് വയസ്സ് 71ല്‍ എത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍. നോര്‍ത്തേണ്‍ ടെര്‍മിനസിന് അടുത്തുള്ള സ്‌റ്റെഹെക്കിനില്‍ വെച്ചാണ് പാറ്റിനെ ഞങ്ങള്‍ കണ്ടതെന്നും ദമ്പതിമാര്‍ വ്യക്തമാക്കി.

3

image credit: humping_north instagram page

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രമേ പാറ്റുമായി ഞങ്ങള്‍ക്കുള്ളൂ. എന്നാല്‍ ഒരായുഷ്‌കാലം മുഴുവന്‍ പരിചയമുള്ളവരെ പോലെയാണ് അദ്ദേഹത്തിനൊപ്പം കഴിഞ്ഞപ്പോള്‍ തോന്നിയത്. തങ്കം പോലുള്ള മനസ്സാണ് അദ്ദേഹത്തിന്റേത്. വളരെ അനുകമ്പയുള്ള മനുഷ്യന്‍. ഞങ്ങള്‍ അദ്ദേഹം വലിയ പ്രചോദനമാണെന്നും ഇവരുടെ ഓട്ടിയുടെയും ക്രിസിന്റെയും പോസ്റ്റില്‍ പറയുന്നു. ഇതിനോടകം പോസ്റ്റ് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പാറ്റിന്റെ ആവേശത്തില്‍ അദ്ഭുതമുണ്ടെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

English summary
71 year old man walks 4000 kms in america, social media calls him undying spirit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X