• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമാശ പറയാന്‍ അറിയില്ല; പിരിച്ചുവിട്ട് കമ്പനി; കേസുമായി ജീവനക്കാരന്‍

Google Oneindia Malayalam News

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊക്കെ ജീവനക്കാരെ വലിയ തോതില്‍ തന്നെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നിങ്ങനെ നിരവധി കമ്പനികളാണ് ജീിവനക്കാരെ പിരിച്ചുവിടുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് പിരിച്ചുവിടല്‍ നടന്നത്. ഇപ്പോഴും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ടെര്‍മിനേഷന്റെ വക്കില്‍ ആണ്.

ഇനി പറയാന്‍ പോകുന്നതും ഒരു പിരിച്ചുവിടലിനെക്കുറിച്ചാണ്. പിരിച്ചുവിടാൻ കമ്പനി പറഞ്ഞ കാരണം കേട്ടാണ് എല്ലാവരും ഞെട്ടിപ്പോയത്. കമ്പനിയുടെ നടപടിക്കെതിരെ ജീവനക്കാരന്‍ കോടതിയില്‍ പോവുകയും ചെയ്തു. എന്താണ് കമ്പനി പറഞ്ഞ കാരണം എന്ന് അറിയണ്ടേ വിശദമായി അറിയാം..

1

സാധാരണ ഒരു കമ്പിനിയില്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ എന്താണ് ആവശ്യപ്പെടുക കൃത്യമായി പണി ചെയ്യുക, കമ്പനിക്ക് ലാഭം ഉണ്ടാക്കുക തുടങ്ങിയവയൊക്കെ അല്ലേ.. ബാക്കി ഒക്കെ പിന്നെ വരുന്ന കാര്യങ്ങളാണ്. ചില ആളുകള്‍ മറ്റ് ആളുകളുമായി നന്നായി സംസാരിക്കും, തമാശ പറയും, ഇടിച്ചുകയറി സംസാരിക്കും പെട്ടെന്ന് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും അതൊക്കെ ബാക്കി വരുന്ന കാര്യമാണ്. ഈ ജീവനക്കാരെ കമ്പനി പറഞ്ഞുവിട്ടത് എന്തിനാണെന്നോ ഇദ്ദേഹം അത്ര തമാശക്കാരന്‍ അല്ല എന്ന് പറഞ്ഞായിരുന്നു. അതെ സംഭവം നടന്നത് ഫ്രാന‍സിലാണ്

ചിരിച്ചുകൊണ്ടൊരു മാസ് ഡയലോഗ്; പെണ്ണിന്റ വീട്ടുകാരെ കയ്യിലെടുത്ത് വരന്‍; എന്താണ് പറഞ്ഞതെന്നോചിരിച്ചുകൊണ്ടൊരു മാസ് ഡയലോഗ്; പെണ്ണിന്റ വീട്ടുകാരെ കയ്യിലെടുത്ത് വരന്‍; എന്താണ് പറഞ്ഞതെന്നോ

2

തമാശക്കാരന്‍ അല്ല എന്നുമാത്രമല്ല, മദ്യപിക്കാന്‍ കൂടുന്നില്ല, ടീം ബില്‍ഡിംഗ് പ്രവൃത്തികളില്‍ ആക്റ്റീവ് അല്ല എന്നിങ്ങനെയാണ് ഇദ്ദേഹം വരുത്തിയ വീഴ്ച. പാരീസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്യൂബിക് പാര്‍ട്ണേഴ്സില്‍ സീനിയര്‍ അഡൈ്വസറായി ജോലി ചെയ്യുകയായിരുന്നു ആളെയാണ്, ടീം സ്പിരിറ്റ് വര്‍ധിപ്പിക്കുന്നതിനായി ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സാമൂഹിക പരിപാടികളില്‍ ഏര്‍പ്പെടാത്തതിനാല്‍ 'പ്രൊഫഷണല്‍' അല്ല എന്ന കാരണത്താല്‍ പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടിക്കെതിരെ ജീവനക്കാരന്‍ കോടതിയെ സമീപിച്ചു കേസില്‍ വിജയിച്ചിരിക്കുകയാണ്.

3

ഈ മാസം ആദ്യം ഫ്രഞ്ച് കോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഈ ആഴ്ചയാണ് ഇത് വെളിപ്പെട്ടത്. സെമിനാറുകളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കുന്നതും ആഴ്ചാവസാനമുള്ള മദ്യാപനത്തില്‍ ഇടയ്ക്കിടെ അമിതമായ മദ്യപാനത്തില്‍ കലാശിക്കുന്നതും ഒക്കെ എല്ലാവര്‍ക്കും താല്പര്യമുള്ള കാര്യമല്ലെന്ന് കോടതി പറഞ്ഞതായാണ് വിവരം.

4

ഇൻഡസ്ട്രിയൽ ട്രിബ്യൂണലിനെ സമീപിക്കുകയും ഫ്രഞ്ച് കോടതിയിൽ ഒരു അപ്പീൽ കേൾക്കുകയും ചെയ്തു, കോടിതി വിധി ഇദ്ദേഹത്തിന് അനുകൂലമായി. താമശക്കാരനാകണമെന്ന് നേരത്തെ കമ്പനി പറഞ്ഞില്ലെന്നും അമിതമായി ഇത്തരം കാര്യങ്ങലിൽ പങ്കാളിയാകാനുള്ള പ്രേരണയുടെ അടിസ്ഥാനത്തിൽ കമ്പനി നയം നിരസിക്കാൻ" അവകാശമുണ്ടെന്നും പിരിച്ചുവിട്ട ജീവനക്കാരൻ തന്റെ ഹർജിയിൽ വാദിച്ചു.

6

2011-ൽ കമ്പനിയിൽ ചേർന്ന അദ്ദേഹം 2014-ൽ ഡയറക്‌ടറായി. എന്നാൽ പാർട്ടിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് പാർട്ടി സ്പിരിറ്റ് ഇല്ലാത്തതിനാൽ 2015-ൽ അദ്ദേഹത്തെ പുറത്താക്കാൻ ക്യൂബിക് പാർട്‌ണേഴ്‌സ് തീരുമാനിച്ചു. ഇതുപോലെ ഒരു സംഭവം നേരത്തെയും ഉണ്ടായിരുന്നു ഒരു ജീവനക്കാരൻ തന്നെ ആയിരുന്നു തന്റെ അനുഭവം പങ്കുവെച്ചത്. ജോലിക്കെത്താൻ 5 മിനുട്ട് വൈകിയെന്ന് പറഞ്ഞായിരുന്നു ജീവനക്കാരനെ പറഞ്ഞുവിട്ടത്

English summary
A company fired its staff for not being funny, the employee filed a case, and here's what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X