19 സെന്റിമീറ്ററുള്ള മൂക്ക്! താടി കഴിഞ്ഞും താഴേക്ക്.. ആരാണ് ആ 'മൂക്കന്‍!
വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് ഒട്ടുമിക്ക ആളുകളും വായിച്ചുകാണും..കഥയല്ലേ കഥാപാത്രമല്ലേ എന്നൊക്കെ അല്ലേ നമ്മള്‍ വിചാരിച്ചത്. കാരണം അത്ര വലിയ മൂക്കൊന്നും ആര്‍ക്കും ഉണ്ടാവില്ലല്ലോ..എന്നാല്‍ അങ്ങനല്ല കാര്യം..
ശരിക്കും ഒരു മൂക്കന്‍ ഉണ്ട്... ഇപ്പോള്‍ സോഷ്യല്‍മീഡിയ നിറയെ ആ നീണ്ട മൂൂക്കുള്ള മനുഷ്യനെക്കുറിച്ചാണ് ചര്‍ച്ച. അദ്ദേഹത്തിന്റെ ചിത്രവും ഉണ്ട്. ഇനി ആരാണ് ആ വലിയ മൂക്കിന്റെ ഉടമ എന്ന് അറിയണ്ടേ.. വിശദമായി അറിയാം.. ഒരുപക്ഷേ ഒരു മനുഷ്യനു ഇത്ര വലിയ മൂക്കോ എന്ന് നിങ്ങൾ ചോദിക്കും ആയിരിക്കാം..

സംഭവം സത്യമാണ്. ട്വിറ്ററിലെ ഹിസ്‌റ്റോറിക് വിഡ്‌സ് എന്ന പേജിലൂടെ തോമസ് വേഡ്‌സണ്‍ എന്നയാളുടെ മൂക്ക് നീണ്ട ചിത്രം വൈറലാകുന്നത്. ഈ പേജിൽ പങ്കുവെച്ച ചിത്രം പിന്നീട് വൈറലാവുകയായിരുന്നു. സോഷ്യൽമീഡിയ ഈ ചിത്രം ഏറ്റെടുത്ത് മൂക്കിന്റെ പേരിൽ ചർച്ചയും ആരംഭിച്ചു.

pc: Historic Vids
തോമസ് വേഡേഴ്‌സ് എന്ന വ്യക്തിയാണ് ഈ മുക്കിന്റെ ഉടമ. തോമസ് വേഡേഴ്‌സിന്റെ മൂക്കിന് 7.5 ഇഞ്ച് നീളമുളളതായി ചിത്രത്തിനൊപ്പമുളള ട്വീറ്റില്‍ പറയുന്നു. ഗിന്നസ് വേള്‍ഡ് റേക്കോര്‍ഡ്‌സിന്റെ വെബ്‌സൈറ്റില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു പേജ് ഉണ്ട്. അതില്‍ വേഡ്‌സണ്‍ ഒരു ട്രാവലിങ് ഫ്രീക്ക് സര്‍ക്കസിലെ അംഗമായിരുന്നതായും പറയുന്നുണ്ട്.

'18-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് സര്‍ക്കസ് കലാകാരനായിരുന്നു തോമസ് വാഡ് ഹൗസ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കുളള വ്യക്തി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്'. ഹിസ്റ്റോറിക് വിഡ്‌സ് ട്വീറ്റിലൂടെ അറിയിച്ചു. നിരവധിപേരാണ് തങ്ങളുടെ അത്ഭുതം അറിയിച്ച് കമന്റ് ഇട്ടിരിക്കുന്നത്.

ഗിന്നസ് വേള്‍ഡ് റേക്കോഡ്‌സ് വേഡേഴ്‌സിന്റെ നേട്ടം അംഗീകരിച്ചതായി വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. എന്നിരുന്നാലും ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നീളം കൂടിയ മൂക്കുളള വ്യക്തി എന്ന റെക്കോര്‍ഡ് തുര്‍ക്കിയില്‍ നിന്നുളള മെഹ്‌മത് ഒസിയുറേക്കിന്റെ പേരിലാണ്. 3.46 ഇഞ്ച് നീളമാണ് ഇദ്ദേഹത്തിന്റെ മൂക്കിന്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ റെക്കോര്‍ഡ് സ്ഥിരീകരിക്കുന്നത്.
നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ട്വീറ്റ് 1.20 ലക്ഷം ഉപയോക്താക്കൾ ലൈക്ക് ചെയ്യുകയും 7,200-ലധികം ഉപയോക്താക്കൾ റീട്വീറ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications