
ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയ ടീച്ചര്‍; കേട്ടത് സത്യമാണെങ്കില്‍ ഇങ്ങനെ ചെയ്യും!!!
തനിക്ക് അത്ഭുതമായി തോന്നുന്ന കാര്യങ്ങള്‍ വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര തന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വൈറലാവാറുമുണ്ട്. ഇപ്പോള്‍ പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകകയാണ് അദ്ദേഹം. പതിവ് പോലെ ഈ പോസ്റ്റും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഇന്ന് അദ്ദേഹം ഒരു അധ്യാപകനെക്കുറിച്ചാണ് പറയുന്നത്. ഈ അധ്യപകനാണ് തന്റെ മണ്‍ഡേ മോട്ടിവേഷന്‍ എന്നുപറഞ്ഞാണ് അധ്യാപകന്റെ കാര്യം ആനന്ദ് മഹീന്ദ്ര പറയുന്നത്.
"സയൻസ് ടീച്ചറുടെ സ്ഥലംമാറ്റത്തെത്തുടർന്ന് ബിലാസ്പൂർ വിദ്യാർത്ഥികൾ ഹൃദയം തകർന്നുനിൽക്കുന്നതിനെക്കുറിച്ചുള്ള ഒരു മാധ്യമ റിപ്പോർട്ട് റീട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹം അധ്യാപകനെ പ്രശംസിച്ച് സംസാരിച്ചത്. ഇത് സത്യാമാണെങ്കിൽ, ഈ അധ്യാപകൻ "എല്ലാ ശ്രേഷ്ഠരായ അധ്യാപകരും ആഗ്രഹിക്കുന്നത് നേടിയതായി തോന്നുന്നു: പ്രശസ്തിയോ ഭാഗ്യമോ അല്ല, മറിച്ച് അവരുടെ വിദ്യാർത്ഥികളുടെ ബഹുമാനവും ഭക്തിയും ആണ് എന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനെ താൻ "ടീച്ചർ ഓഫ് ദ ഇയർ" ആയി നാമനിർദ്ദേശം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കഥ കൃത്യമാണെങ്കിൽ, എല്ലാ മാന്യരായ അധ്യാപകരും ആഗ്രഹിക്കുന്നത് ഈ മാന്യൻ നേടിയതായി തോന്നുന്നു: പ്രശസ്തിയോ ഭാഗ്യമോ അല്ല, മറിച്ച് അവരുടെ വിദ്യാർത്ഥികളുടെ ബഹുമാനവും ഭക്തിയും. ഈ വർഷത്തെ അധ്യാപകനായി ഞാൻ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുന്നു. അദ്ദേഹമാണ് എന്റെ #MondayMotivation, അദ്ദേഹം കുറിച്ചു..നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിട്ടുള്ളത്.
video:ചീറിപ്പായുന്ന കല്യാണ മണ്ഡപം; അന്തംവിട്ട് ആനന്ദ് മഹീന്ദ്രയും; എന്തൊരു തലയെന്ന് സോഷ്യല്‍മീഡിയ

"വളരെ ശരിയാണ്. കുട്ടികൾക്ക് പിന്തുടരാനുള്ള മാതൃകയാണ് മികച്ച അധ്യാപകർ, രാജ്യത്തിന് വലിയ സമ്പത്തായി മാറും." എന്നൊരാൾ എഴുതി.
സാറിനെ പോലെ ഒരുപാട് അധ്യാപകരുണ്ട്. എന്റെ സ്കൂൾ ഹെഡ്മാസ്റ്ററും മെഡിക്കൽ കോളേജ് പ്രിൻസിപ്പലും അങ്ങനെയായിരുന്നു," "പ്രഭാവമുള്ള ടീച്ചർ! വഴികാട്ടികൾ അങ്ങനെയായിരിക്കണം," എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും ഇത്ര്യും നല്ലൊരു കാര്യം പങ്കുവെച്ചതിന് ആനന്ദ് മഹീന്ദ്രയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ..
മന് കി ബാത്തില്‍ മോദി പറഞ്ഞ ആ മലയാളി പെണ്‍കുട്ടി ആരാണ്? മോദിയെ അത്ഭുതപ്പെടുത്താന്‍ കാരണം?

കഴിഞ്ഞദിവസവും ആനന്ദ് മഹീന്ദ്ര ഒരു വാർത്ത പങ്കുവെച്ചിരുന്നു. ഒരു കണ്ടെയ്നറിനെ മൊബൈൽ വിവാഹ മണ്ഡലമാക്കിയ ഒരു വീഡിയോ ആയിരുന്നു അദ്ദേഹം പങ്കുവെച്ചത്. ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്ത വീഡിയോയിൽ 40 അടി നീളമുള്ള ഷിപ്പിംഗ് കണ്ടെയ്‌നർ കാണിക്കുന്നു, അതിൽ മടക്കാവുന്ന ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു, അത് തുറക്കുമ്പോൾ, കണ്ടെയ്‌നറിന്റെ വീതി 30 അടി വരെ വികസിക്കും . മൊത്തം 1,200 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് കണ്ടെയ്നർ.ഇത് വെറും കണ്ടെയ്നറല്ല. സഞ്ചരിക്കുന്ന വിവാഹ ഹാളാണ്.
മരിച്ചുപോയ മുന്‍ ഭാര്യയുടെ ശവക്കല്ലറയില്‍ വെളുപ്പിനെത്തി മൂത്രമൊഴിച്ചിടും; ഭര്‍ത്താവിന്റെ ആനപ്പക

200 പേർക്ക് ആതിഥ്യമരുളാനുള്ള ശേഷി വിവാഹ മണ്ഡപത്തിൽ ഉണ്ടെന്നാണ് വീഡിയോയിലുള്ളത്. മടക്കാവുന്ന രൂപകൽപ്പനയിൽ രണ്ട് ബിൽറ്റ്-ഇൻ എയർ കണ്ടീഷണറുകളും ഉണ്ട്, കൂടാതെ വിവാഹങ്ങൾ ഒഴികെയുള്ള നിരവധി പരിപാടികൾക്ക് ഇത് ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് രൂപ കൽപന. എല്ലാവർക്കും ഈ കല്യാണ വണ്ടിയുടെ ആശയത്തോട് നല്ല അഭിപ്രായമാണ് ഉള്ളത്. വിവിധ സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാൻ എളുപ്പം മാത്രമല്ല, മൺസൂണിലെ തുറന്ന വേദികൾക്ക് ഇത് ഒരു മികച്ച പകരക്കാരനുമാണെന്നാണ് അഭിപ്രായങ്ങൾ. ആനന്ദ് മഹീന്ദ്ര കൂടി ഈ വീഡിയോ പങ്കുവെച്ചതോടെ വീഡിയോവൈറലായി.