• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

Google Oneindia Malayalam News

കാന്‍ബറ: ഭാഗ്യം തേടി വരുന്നത് എപ്പോഴാണ് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താവും ഭാഗ്യം നമ്മളെ തേടിയെത്തുക. അത് ചിലപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് കളയും. അങ്ങനൊരു ഭാഗ്യമാണ് ഓസ്‌ട്രേലിയന്‍ യുവതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇവര്‍ക്ക് പോലും അറിയാതെ ഒരു ലോട്ടറി ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ഈ ടിക്കറ്റ് ഇവരുടെ കാറിനിടയില്‍ കിടന്നത് നാല് മാസത്തോളമാണ്. യുവതിയും കുടുംബവും ഇത് വിശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഇത് വ്യാജ ടിക്കറ്റാണെന്ന് വരെ യുവതിയുടെ ബന്ധുക്കള്‍ കരുതി. ഒടുവില്‍ ഈ പണം അവര്‍ക്ക് തന്നെ ലഭിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: lottery 24, The Jakarta Post

ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നുള്ള യുവതിയുടെ കാറില്‍ നിന്നുള്ള മാലിന്യങ്ങളാണ് വലിയൊരു നിധിയുടെ രൂപത്തില്‍ ഇവര്‍ക്ക് മുന്നിലേക്ക് എത്തിയത്്. കാറിന്റെ ഗ്ലൗവ് ബോക്‌സില്‍ കിടന്ന മാലിന്യങ്ങള്‍ കളയാനായി എടുത്തതായിരുന്നു ഇവര്‍. ഇതില്‍ നിന്നാണ് ലോട്ടറി ടിക്കറ്റ് കിട്ടിയത്. ഇതില്‍ നിന്ന് സമ്മാനമായി കിട്ടിയത് രണ്ട് കോടി 73 ലക്ഷമാണ്. ഓസ്‌ട്രേലിയയിലെ വമ്പന്‍ ടിക്കറ്റുകളിലൊന്നാണിത്.

2

image credit: lottery24

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

ദാദ്‌സ് ലോട്ടോയുടെ ടിക്കറ്റ് നാല് മാസത്തോളമായി ഇവര്‍ മാറ്റിയെടുക്കാന്‍ പോയിരുന്നില്ല. കാരണം ലോട്ടറിയടിച്ച കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നു. കോടികളാണ് കാറിലെ മാലിന്യങ്ങള്‍ക്കിടയില്‍ കിടന്നിരുന്നു. ഒരുപാട് പഴയ രസീതുകളുടെ കൂട്ടത്തിലായിരുന്നു ഈ ടിക്കറ്റ് ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. താന്‍ ലോട്ടറി അടിച്ച കാര്യം പോലും അറിഞ്ഞിരുന്നില്ലെന്ന് യുവതി പറഞ്ഞു.

3

image credit: The Jakarta Post

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

നാല് മാസത്തോളം കാറില്‍ ഈ ടിക്കറ്റ് ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് യുവതി പറയുന്നു. എല്ലാ ദിവസവും ഈ കാറില്‍ ഞാന്‍ യാത്ര ചെയ്യും. പക്ഷേ ടിക്കറ്റ് ഇരിക്കുന്ന സ്ഥലം മാത്രം പരിശോധിച്ചില്ലെന്നും ഇവര്‍ പറയുന്നു. ജൂലായ് രണ്ടിന് നറുക്കെടുപ്പ് കഴിഞ്ഞ ദാദ്‌സ് ലോട്ടോയുടെ ടിക്കറ്റിലാണ് വിക്ടോറിയന്‍ യുവതി കോടീശ്വരിയായത്. വിജയിച്ച നമ്പറിലെ വ്യക്തി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതാണ് ഇവിടെ വഴിത്തിരിവായത്.

4

ലോട്ടോ അധികൃതര്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഇവരെ വിളിച്ച് കാര്യം പറയാന്‍ സാധിച്ചിരുന്നില്ല. സാധാരണ ലോട്ടറി അടിക്കുന്നവരെ അധികൃതര്‍ ഇക്കാര്യം വിളിച്ച് പറയാറാണ് പതിവ്. ഇവിടെ ആ ജേതാവ് സമ്മാനം അടിച്ചെന്ന് അവകാശപ്പെട്ട് ടിക്കറ്റുമായി മുന്നോട്ട് വരുന്നത് വരെ ലോട്ടോ അധികൃതര്‍ കാത്തിരിക്കുകയായിരുന്നു. അധികം വൈകിയാല്‍ ഈ സമ്മാനത്തുക തന്നെ യുവതിക്ക് നഷ്ടപ്പെടുമായിരുന്നു.

5

അതേസമയം ടിക്കറ്റ് കണ്ടെത്തിയെങ്കിലും ആഘോഷങ്ങള്‍ക്കൊന്നും യുവതി തയ്യാറായില്ല. ആദ്യം ലോട്ടോ ഓഫീസിലേക്ക് വിളിച്ച് ഈ ടിക്കറ്റിന് സമ്മാനമുണ്ടോ എന്ന് ഉറപ്പ് വരുത്തുകയായിരുന്നു യുവതി ചെയ്തത്. ഇവരുടെ കുടുംബം അടക്കം ഭയന്നിരിക്കുകയായിരുന്നു. ഈ ലോട്ടറി അടിച്ചെന്ന് എത്ര പറഞ്ഞിട്ടും അവരാരും വിശ്വസിക്കാന്‍ തയ്യാറായില്ല. ഇക്കാര്യം അമ്മയോടും സഹോദരിയോടും പറഞ്ഞപ്പോള്‍ നിന്നെ ആരോ കാര്യമായി കബളിപ്പിക്കുകയാണെന്ന് അവര്‍ എന്നോട് പറഞ്ഞുവെന്ന് യുവതി പറഞ്ഞു.

6

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

ഞാന്‍ എവിടെയാണ് ഉള്ളതെന്നാണ് അമ്മയും സഹോദരിയുമൊക്കെ തിരക്കിയത്. അതൊരു തട്ടിപ്പല്ലെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പ് കൊടുക്കേണ്ടി വന്നു. അവസാനമാണ് അവര്‍ക്ക് വിശ്വാസമായത്. അതേസമയം ചില പ്ലാനുകള്‍ തനിക്കുണ്ടെന്ന് യുവതി പറഞ്ഞു. തന്റെ കുടുംബത്തിന് പുതിയൊരു വീട് വാങ്ങാന്‍ ഈ പണം സഹായകരമാകും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ഒരു യാത്ര പോകാനും ഈ പണം തന്നെ സഹായിക്കുമെന്നും യുവതി വ്യക്തമാക്കി.

English summary
australian women won more than 2 cr after she found the ticket after 4 months goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X