കാറുകള്‍ ഡ്രൈവർമാരുടെ ഹൃദയാഘാതം പ്രവചിക്കും!! ശാസ്ത്രജ്ഞർ പറയുന്നത് ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടൺ: ഡ്രൈവർമാരുടെ ഹൃദയാഘാതം പ്രവചിക്കുന്ന കാറുകൾ ഉടൻ യാഥാര്‍ഥ്യമാകും. അമേരിക്കയിലെ ചില ശാസ്ത്രജ്ഞരാണ് ഡ്രൈവര്‍മാരുടെ ഹൃദയാഘാതം കാറുകൾക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന ഹൃദയാഘാതം മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. ഡ്രൈവർക്ക് ഹൃദയാഘാതമോ മറ്റോ സംഭവിച്ചാൽ കാറിൽ സഞ്ചരിക്കുന്നവര്‍ മരണപ്പെടുന്നതും പരിക്കേല്‍ക്കുന്നതും തടയുന്നതിനായാണ് സംവിധാനം.

ലോകത്ത് ഉണ്ടാകുന്ന പല അപകടങ്ങൾക്ക് പിന്നിലും ഡ്രൈവിംഗിനിടെ ഇത്തരത്തിൽ ഉണ്ടാകുന്ന ഹൃദയാഘാതങ്ങൾ, മൈക്രോ കാർഡിയല്‍ ഇൻഫ്രാക്ഷൻ തുടങ്ങിയ പ്രശ്നങ്ങളാണെന്ന് യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ കയ് വാൻ നജാരിയാൻ പറയുന്നു.

chestpain

ജാപ്പനീസ് ഓട്ടോമേറ്റീവ് നിർമാതാക്കളായ ടൊയോട്ടയും ഗവേഷകരും ചേർന്നാണ് സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവരുടെ ശരീര ശാസ്ത്രത്തെക്കുറിച്ച് പഠിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള സംവിധാനമാണ് വികസിപ്പിക്കുന്നത്.

ആശുപത്രികളിൽ നിന്നും വാഹന നിർമാതാക്കളിൽ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഗവേഷകരുടെ നീക്കം. റിയൽ ടൈമിൽ ഡ്രൈവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി നിർദേശങ്ങള്‍ നൽകുന്നതിനായി ഇസിജി ഉൾപ്പെടെയുള്ളവയും ഉപയോഗിക്കും.

English summary
Scientists are developing a new system that can predict if a car driver is about to have a heart attack, a feature that would help avoid road accidents due to an unexpected cardiac event.
Please Wait while comments are loading...