ഭീമന്‍ പാണ്ടയുടെ രൂപത്തില്‍ ചൈനയിലെ സോളാര്‍ പ്ലാന്റ്!!!

Subscribe to Oneindia Malayalam

ബീജിങ്ങ്: സോളാര്‍ പ്ലാന്റിന് എന്തിനാണ് പ്രത്യേകം ആകൃതിയും ഡിസൈനുമൊക്കെ. ഡിസൈന്‍ ഏതായാലും വൈദ്യുതി വിതരണമെന്ന ഉദ്ദേശ്യം നടത്തുകയാണ് സോളാര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനു പിന്നിലെ ലക്ഷ്യം. എന്നാല്‍ നടപ്പു ശീലങ്ങളില്‍ നിന്നു മാറി വ്യത്യസ്തമായൊരു സോളാര്‍ പ്ലാന്റ് മാതൃക പരീക്ഷിച്ചിരിക്കുകയാണ് ചൈന.

ചൈനയുടെ പുതിയ ഭീമന്‍ സോളാര്‍ പ്ലാന്റിന് ഭീമന്‍ പാണ്ടയുടെ രൂപമാണ്. 100 മെഗാവാട്ട് ശേഷിയുള്ളതാണ് പുതിയ സോളാര്‍ പ്ലാന്റ്. ഭീമന്‍ പാണ്ടയുടെ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സോളാര്‍ പ്ലാന്റ് ഇതോനാടകം ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. സോളാര്‍ പ്ലാന്റിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഭീമന്‍ പാണ്ടയുടെ രൂപത്തിലുള്ള സോളാര്‍ പാനലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

cats

ചൈനയിലെ ഷാന്‍ഷി പ്രവിശ്യയിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 248 ഏക്കറിലാണ് ഈ കൂറ്റന്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ദൂരക്കാഴ്ചയില്‍ തന്നെ പാണ്ടയുടെ ഉരുണ്ട കണ്ണ് ശ്രദ്ധയില്‍ പെടും. ഭീമന്‍ പാണ്ടയുടെ രൂപത്തിലുള്ള സോളാര്‍ പ്ലാന്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിലൂടെ പുതിയ തലമുറയെ സോളാര്‍ പ്ലാന്റുകളിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് സോളാര്‍ പദ്ധതിയുടെ സിഇഒ അലന്‍ ലി വ്യക്തമാക്കി.

English summary
China just built a solar power array that looks like a panda
Please Wait while comments are loading...