കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെപ്പോളിയന്‍ കൈകളിലെത്താന്‍ അധികനേരമില്ലെന്ന് ഇ ബുള്‍ജെറ്റ്; ഇതെന്ത് കഥയെന്ന് സോഷ്യല്‍മീഡിയ

Google Oneindia Malayalam News

ചട്ടലംഘനത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് (എംവിഡി) കസ്റ്റഡിയിലെടുത്ത വാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാരായ എബിനും ലിബിനും നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. സോഷ്യൽമീഡിയയിൽ വളരെ കോളിളക്കം ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു ഇ ബുൾ ജെറ്റിന്റെ നെപ്പോളിയൻ വാൻ കസ്റ്റഡിയിൽ എടുത്ത സംഭവം.

സോഷ്യൽമീഡിയയിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു. എന്നാൽ എംവിഡി തങ്ങളുടെ നടപടിയിൽ നിന്ന് ഒട്ടും പിന്നോട്ട് പോയില്ല. അങ്ങനെയാണ് നെപ്പോളിയനെ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് നഷ്ടമാകുന്നത്. എന്നാൽ കഴിഞ്ഞദിവസത്തെ കോടതി വിധിക്ക് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ഇ ബുൾജെറ്റ് സഹോദരന്മാർ ഒരു പുതിയ പോസ്റ്റ് ഇട്ടിരിക്കുകയാണ്

1

T T നെപ്പോളിയൻ ഞങ്ങളുടെ കൈകളിലേക്ക് ഇനി ആ നിമിഷത്തിന് അധികനേരം ഇല്ല വിജയം അത് പോരാളികൾക്ക് ഉള്ളതാണ് ഞങ്ങൾ പോരാടി വിജയിച്ചു എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്. ഇത്രയും നാളും ഞങ്ങളെ പാൽ കുപ്പി എന്ന് വിളിച്ചു കളിയാക്കിയവർ ഇന്ന് ആരായി പിന്നെ കേരളം കത്തിക്കുമെന്ന് വ്യാജപ്രചരണം നടത്തിയ ചിലർ ഇന്ന് തീപ്പെട്ടി കിട്ടാതെ വിഷമിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നുണ്ട്..

അംബാനിയെ വെട്ടി അദാനി; അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമന്‍, കേരളത്തില്‍ യൂസഫലിഅംബാനിയെ വെട്ടി അദാനി; അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമന്‍, കേരളത്തില്‍ യൂസഫലി

2

ഇ ബുൾജെറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

T T നെപ്പോളിയൻ ഞങ്ങളുടെ കൈകളിലേക്ക് ഇനി ആ നിമിഷത്തിന് അധികനേരം ഇല്ല വിജയം അത് പോരാളികൾക്ക് ഉള്ളതാണ് ഞങ്ങൾ പോരാടി വിജയിച്ചു അല്ലാതെ വിധിയെ കുറ്റം പറഞ്ഞ് വീട്ടിൽ ഇരുന്നില്ല നിങ്ങൾ വിജയം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പോരാടുക അല്ലാതെ മറ്റുള്ളവന്റെ കുറവും കുറ്റങ്ങളും കണ്ടുപിടിച്ച് അതിന്റെ പുറകെ പോകാതിരിക്കുക ഇത്രയും നാളും ഞങ്ങളെ പാൽ കുപ്പി എന്ന് വിളിച്ചു കളിയാക്കിയവർ ഇന്ന് ആരായി പിന്നെ കേരളം കത്തിക്കുമെന്ന് വ്യാജപ്രചരണം നടത്തിയ ചിലർ ഇന്ന് തീപ്പെട്ടി കിട്ടാതെ വിഷമിക്കുന്നു 😆 100% E BULL JET

നയന്‍താരയ്ക്കും വിഘ്‌നേഷിനും ഇനി നിര്‍ണായക ദിനങ്ങള്‍; അന്വേഷണം തുടങ്ങിനയന്‍താരയ്ക്കും വിഘ്‌നേഷിനും ഇനി നിര്‍ണായക ദിനങ്ങള്‍; അന്വേഷണം തുടങ്ങി

3

അതേസമയം, ഹർജി തള്ളിയ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കമന്റുകൾ ഉണ്ട്. വണ്ടിയുടെ എക്സ ട്രാ ഫിറ്റിംഗ് ഒക്കെ എടുത്ത് കളഞ്ഞെ റോഡിലിറങ്ങാകൂ എന്ന നിബന്ധനയുണ്ട് അത് ഓർത്താ നല്ലത്, കോടതി വിധി കണ്ടു കേട്ടോ,വണ്ടി കിട്ടിയാൽ ഉടൻ തമിഴ്നാട്ടിലോ കർണ്ണാടകത്തിത്തിലോ കൊണ്ടുപോയി മോഡിഫൈ ചെയ്യുക എന്നിട്ട് യാത്ര തുടരുക തിരിച്ച് വരുമ്പോൾ വണ്ടി കേരളത്തിൽ കൊണ്ട് വരരുത് മറ്റേതേലും സംസ്ഥാനങ്ങളിൽ സുരക്ഷിതമായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത് ട്രൈനിൽ കയറി കേരളത്തിലേക്ക് വന്നാൽ മതി
എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സ്വപ്‌ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങി; ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും പുറത്ത്‌സ്വപ്‌ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങി; ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും പുറത്ത്‌

4

ചട്ടലംഘനത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് (എംവിഡി) കസ്റ്റഡിയിലെടുത്ത വാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാരായ എബിനും ലിബിനും നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ തലശ്ശേരി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചു. രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' എന്ന വാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണം എന്നും കോടതി നിർദേശിച്ചു.

5

എംവിഡി സർട്ടിഫിക്കറ്റ് നൽകും വരെ വാഹനം നിരത്തിൽ ഇറക്കാനും അനുമതിയില്ല. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും നിയമാനുസൃതമായ രീതിയിൽ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നുമായിരുന്നു തലശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് ഇ ബുൾ ജെറ്റ് സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്.

English summary
E bull jet brothers said that they will get their vehicle back soon, social media post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X