ഫിറോസ് ചുട്ടിപ്പാറ മാത്രമല്ല, ഇത്തവണ രതീഷും ദുബായിലെത്തി: ഗ്രില്‍ ചെയ്തത് 40 കിലോയുള്ള ഒട്ടകപക്ഷിയെ
വീണ്ടും വ്യത്യസ്തമായ പാചക കാഴ്ച്ചകളുമായി ഫിറോസ് ചുട്ടിപ്പാറ. കേരളത്തില്‍ മാത്രമല്ല വിദേശത്ത് ഉള്‍പ്പടെ ഏറെ ആരാധകരുള്ള താരം ഇത്തവണ എത്തിയിരിക്കുന്നത് ഒട്ടകപക്ഷിയെ ഗ്രില്‍ ചെയ്യുന്ന വീഡിയോയുമായിട്ടാണ്.
ഇന്ത്യയില്‍ ഒട്ടകപക്ഷിയെ കൊല്ലുന്നതിന് നിയമവിധേയമല്ലാത്തതിനാല്‍ ദുബായില്‍ എത്തിയാണ് ഫിറോസ് ചുട്ടിപ്പാറ പാചക വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഫിറോസ് ചൂട്ടിപ്പാറയപ്പോലെ തന്നെ ആരാധകരുള്ള രതീഷും ഇത്തവണ ദുബായില്‍ എത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

നാൽപ്പത് കിലോയോളം വരുന്ന ഒട്ടകപക്ഷിയെയാണ് ഫിറോസ് ചുട്ടിപ്പാറയും രതീഷും ചേർന്ന് ഗ്രില്ലാക്കിയിരിക്കുന്നത്. എല്ലുകള്‍ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഇറച്ചിയാണ് പാചകത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഗ്രില്ല് മാത്രമല്ല ദം ചെയ്തുകൊണ്ടുളള മറ്റൊരു വിഭവവും ഇവർ തയ്യാറാക്കിയിട്ടുണ്ട്. വ്യത്യസ്തമായ രുചിക്കൂട്ടാണ് ഗ്രില്ലിനായി ഫിറോസ് ചുട്ടിപ്പാറ ചേർത്തത്.

പച്ചമുളക് അരച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പടി, കുരുമുളകുപൊടി, ജീരകപ്പൊടി എന്നിവയോടൊപ്പം പാകത്തിന് ഉപ്പും ചേർത്താണ് മസാല തയ്യാറാക്കിയിരിക്കുന്നത്. ഈ മസാല വലുതായി മുറിച്ച ഇറച്ചി കഷ്ണങ്ങളിൽ തേച്ചു പിടിപ്പിക്കും. ഇതോടൊപ്പം തന്നെ അല്‍പ്പം കുങ്കമപ്പൂവും ഏലക്കാപ്പൊടിയും ചേർക്കുന്നു.

മസാല തേച്ച് പിടിച്ചിപ്പ ഇറച്ചി കഷ്ണങ്ങള്‍ ആവിയില്‍ ദം ചെയ്തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് വേവുന്ന സമയത്താണ് ഗ്രിൽ ചെയ്യാൻ പാകത്തിനു മുറിച്ച കഷ്ണങ്ങളിലേക്കു ബട്ടർ, ക്രഷ്ഡ് ചില്ലി, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങനീര് എന്നിവ പുരുട്ടി ഒരുമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുന്നത്.
കുബേര വിഗ്രഹം വീട്ടിലുണ്ട്; പക്ഷെ ശരിയായ ദിശയിലാണോ വെച്ചിരിക്കുന്നത്, വാസ്തുവിദ്യ പ്രകാരം അറിയേണ്ടത്

ഇതിന് ശേഷം കമ്പിയിൽ കോർത്ത് കനലിൽ ഗ്രിൽ ചെയ്തെടുക്കും. പിന്നീട് പാചകം പൂർത്തിയായതിന് ശേഷം പതിവ് പോലെ സുഹൃത്തുക്കള്‍ക്കൊപ്പം രണ്ട് വിഭവങ്ങളും ഇരുവരും ചേർന്ന് കഴിക്കുന്നു. കൂട്ടിന് അല്‍പം മന്ത്രി റൈസും. ഒട്ടകപക്ഷിയുടെ ഇറച്ചിക്ക് പ്രത്യേക രുചിയാണെന്നാണ് കഴിച്ചവർക്കെലാം പറയാനുള്ളത്.

ആരോ ഒരാള്‍ ടർക്കി കോഴിയുടെ രുചിയെന്ന് പറഞ്ഞപ്പോള്‍ അതല്ല, ഇതുവരെ കഴിച്ച ഇറച്ചി രുചികളിൽ നിന്നും ഏറെ വ്യത്യസ്ത രുചിയനുഭവമാണിതെന്നായിരുന്നു ഫിറോസിന്റെ മറുപടി. രണ്ട് വിഭവങ്ങള്‍ക്കായി തയ്യാറാക്കിയ മസാലയ്ക്കും നല്ല അഭിപ്രായം ലഭിച്ചു. ഇറച്ചിയുടെ രുചി കൃത്യമായി അറിയുന്നതിന് ടിക്കയില്‍ അധികം മസാല ചേർത്തിരുന്നില്ലെന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.












Click it and Unblock the Notifications