• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

സിഡ്‌നി: വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാനായി പോകുന്നവരുടെ എണ്ണം ഇന്ന് ഇന്ത്യയില്‍ വളരെ കൂടുതലാണ്. അത്തരക്കാരിലൊരാളായിട്ടായിരുന്നു സഞ്ജത്ത് ആന്ധ്രാക്കാരനും ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി ബി എ ബിരുദവും വൈറ്റ് കോളര്‍ ജോലിയും പ്രതീക്ഷിച്ചെത്തിയ സഞ്ജിത്ത് ഇന്ന് ചായക്കടക്കാരനാണ് എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും ഞെട്ടലുണ്ടാകും.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടേണ്ടത് അക്കാര്യത്തിലല്ല. വെറുമൊരു ചായക്കടക്കാരനല്ല സഞ്ജിത്ത്. മില്യണ്‍ ഡോളര്‍ വരുമാനമുള്ള ചായക്കടക്കാരനാണ് സഞ്ജിത് എന്ന 22 കാരന്‍. കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് തനിക്കേറ്റവും ഇഷ്ടപ്പെട്ട ചായയിലേക്കും അതുവഴി ചായക്കടക്കാരനാകും ആകുന്നതിന് ഓസ്‌ട്രേലിയയില്‍ എത്തിയ സഞ്ജിത്തിന്റെ ജീവിത കഥ നാടോടിക്കഥ പോലെ വിചിത്രമാണ്.

1

Image Credit: Instagram@sanjithkondahouse

ലാ ട്രോബ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബാച്ചിലേഴ്സ് പഠിക്കാനായി എത്തിയതായിരുന്നു സഞ്ജിത്. പക്ഷേ തന്റെ കോഴ്സ് പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. കോളേജ് ഡ്രോപ്പ് ഔട്ട് ആയി. തുടര്‍ന്നാണ് സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് വേണം എന്ന ആഗ്രഹം അദ്ദേഹത്തിന് വന്നത്. കുട്ടിക്കാലം മുതലേ ചായയോട് താല്‍പ്പര്യമുണ്ടായിരുന്നു.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

2

Image Credit: Instagram@sanjithkondahouse

ആ താല്‍പര്യം മുന്‍നിര്‍ത്തി ഡ്രോപ്പ്ഔട്ട് ചായ്വാല എന്ന ആശയം വിഭാവനം ചെയ്യുകയായിരുന്നു. പഠനം ഉപേക്ഷിച്ചതില്‍ തന്റെ മാതാപിതാക്കള്‍ ആദ്യം ഞെട്ടി. എന്നാല്‍ ഞാന്‍ എന്റെ സ്വന്തം ബിസിനസ്സ് സംരംഭം ആസൂത്രണം ചെയ്യുകയായിരുന്നു. മെല്‍ബണ്‍ ലോകത്തിന്റെ ചായയുടെ തലസ്ഥാനമാണ്. ഞാന്‍ ഒരു ടീ ജോയിന്റ് തുറക്കാന്‍ ഒരുങ്ങുകയായിരുന്നു, സഞ്ജിത്ത് പറയുന്നു.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

3

Image Credit: Instagram@sanjithkondahouse

എന്‍ ആര്‍ ഐയായ അസ്രാര്‍ തന്റെ പദ്ധതിയില്‍ വിശ്വസിച്ച് നിക്ഷേപകനാകയതോടെ സഞ്ജിത്തിന് മുന്നോട്ടുള്ള വഴി തുറക്കുകയായിരുന്നു. ഇന്ന് നികുതി കിഴിവുകളും എല്ലാ ഓവര്‍ഹെഡുകളും അടച്ചതിന് ശേഷം അടുത്ത മാസം തങ്ങളുടെ വരുമാനം ഏകദേശം 1 ദശലക്ഷം ഒസ്‌ട്രേലിയന്‍ (ഏകദേശം 5.2 കോടി രൂപ) എത്തുമെന്ന് ഞാന്‍ കരുതുന്നു.

Viral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാംViral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാം

4

Image Credit: Instagram@sanjithkondahouse

ഏകദേശം 20 ശതമാനം ലാഭം. ഓസ്ട്രേലിയയില്‍ സ്വന്തമായി ആശയങ്ങള്‍ ഉണ്ടെങ്കില്‍ ബിസിനസ്സ് ചെയ്യാന്‍ എളുപ്പമാണ് എന്ന് സ്വന്തം ജീവിതവിജയത്തിലൂടെ വിളിച്ച് പറയുകയാണ് ഈ ചെറുപ്പക്കാരന്‍. തദ്ദേശീയര്‍ക്ക് ഇന്ത്യന്‍ ചായയുടെ രുചി നല്‍കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം ഇപ്പോഴും ഇന്ത്യയില്‍ നിന്നാണ് തേയില ഇറക്കുമതി ചെയ്യുന്നത്.

5

Image Credit: Instagram@sanjithkondahouse

ഇവിടത്തെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍, ബോംബെ കട്ടിംഗ് വലിയ ഹിറ്റാണ്. ഓസ്ട്രേലിയക്കാര്‍ ഇന്ത്യന്‍ മസാല ചായയും പക്കോവടകളും ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ ഞങ്ങള്‍ മെല്‍ബണില്‍ ഞങ്ങളുടെ രണ്ടാമത്തെ ഔട്ട്ലെറ്റ് തുറക്കാന്‍ പോവുകയാണ്. ഇവിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി നല്‍കുന്ന സഞ്ജിത്ത് പറയുന്നു.

6

Image Credit: Instagram@sanjithkondahouse

ഡ്രോപ്പ്ഔട്ട് ചായ്വാലയില്‍, ആളുകള്‍ക്ക് ജോലി നല്‍കുമ്പോള്‍, ഞങ്ങള്‍ ഡിഗ്രികളല്ല, അഭിനിവേശവും കഠിനാധ്വാനവുമാണ് നോക്കുന്നത് എന്നും സഞ്ജിത്ത് പറയുന്നു. എല്ലാ ഓസ്ട്രേലിയന്‍ നഗരങ്ങളിലും തന്റെ ടീ ജോയിന്റിന്റെ ഒരു ഔട്ട്ലെറ്റ് തുടങ്ങാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഫ്യൂഷന്‍ ഗ്രീന്‍ ടീയും ചായ്പുച്ചിനോയും പോലുള്ള പരീക്ഷണങ്ങളും നടത്തുന്നുണ്ട്.

7

Image Credit: Instagram@sanjithkondahouse


മെല്‍ബണിലെ തിരക്കേറിയ സിബിഡി (സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്) ഏരിയയായ എലിസബത്ത് സ്ട്രീറ്റിലാണ് സഞ്ജിതിന്റെ ഡ്രോപ്പ്ഔട്ട് ചായ്വാല സ്ഥിതി ചെയ്യുന്നത്. മെല്‍ബണിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പ്രിയപ്പെട്ട ഹാംഗ്ഔട്ട് സ്ഥലങ്ങളില്‍ ഒന്നായി ഈ ചെറിയ സംരഭം മാറിയിരിക്കുകയാണ്.

English summary
here is the real story behind the dropout chaiwala sanjith who become millionaire by selling tea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X