കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിന്റെ താടിയില്ലാത്ത കവിളില്‍ നുള്ളി ഹൈബി ഈഡന്റെ കമന്റ്‌; പ്രതികരണം കേട്ട് ചിരിച്ച് മന്ത്രിയും

Google Oneindia Malayalam News

കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു മന്ത്രി എംബി രാജേഷ് താടി വടിച്ചത്. അദ്ദേഹത്തിന്റെ പുതിയ മേക്ക് ഓവര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. രാജേഷ് താടി വടിച്ചത് ഇത്ര വൈറലാവാന്‍ ഒരു കാരണവും ഉണ്ടായിരുന്നു.

നീണ്ട മുപ്പത് വര്‍ഷത്തിന് ഇപ്പുറത്തായിരുന്നു അദ്ദേഹം തന്റെ താടിയെടുത്തത്. 1992ല്‍ എസ്എഫ്‌ഐയിലായിരുന്ന കാലംതൊട്ട് വളര്‍ത്തിയ താടയായിരുന്നു അദ്ദേഹം വടിച്ചത്. താടി എടുത്ത ചിത്രം അദ്ദേഹം തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ രാജേഷ് താടിയെടുത്തതില്‍ ഹൈബി ഈഡനും പ്രതികരിച്ചിരിക്കുകയാണ്.

1

താടിയെടുത്തതോടെ രാജേഷിന്റെ മുഖത്ത് കുറച്ച് വെളിച്ചം വന്നെന്നാണ് ഹൈബി ഈഡൻ പറയുന്നത്. രാജേഷിന്റെ മുഖം ആലോചിക്കുമ്പോൾ താടിയുള്ള രൂപത്തിൽനിന്ന് മാറി നമ്മൾ ചിന്തിച്ചിട്ടില്ല. എസ്എഫ്ഐ നേതാവായിരിക്കുമ്പോൾ മുതൽ കാണുന്ന മുഖത്തിൽ നിന്ന് വലിയൊരു മാറ്റമാണ്. കുറച്ച് വെളിച്ചമൊക്കെ വന്നിട്ടുണ്ട്. ചില സറ്റയർ സിനിമകളിൽ കാണുന്നതുപോലെ ഒരു ട്രാൻസിഷനാണ്. ​ഗൗരവക്കാരൻ, പരുക്കൻ എന്ന രീതിയിൽ നിന്ന് സൗമ്യൻ എന്നൊരു ഫീൽ ഉണ്ടായിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.

Video: ' ആണോ കുഞ്ഞേ'; മകളുടെ സ്‌കോളര്‍ഷിപ്പ് പ്രാങ്കില്‍ ചിരിച്ചുവീണ് അമ്മയും അച്ഛനും; വീഡിയോ പൊളിഞ്ഞുVideo: ' ആണോ കുഞ്ഞേ'; മകളുടെ സ്‌കോളര്‍ഷിപ്പ് പ്രാങ്കില്‍ ചിരിച്ചുവീണ് അമ്മയും അച്ഛനും; വീഡിയോ പൊളിഞ്ഞു

2

''എസ്എഫ്‌ഐ നേതാവായിരിക്കുമ്പോള്‍ മുതല്‍ കാണുന്ന ഒരു മുഖത്തില്‍ നിന്ന് ഒരു മാറ്റമാണ്..കുറച്ച് വെളിച്ചമൊക്കെ വന്നിട്ടുണ്ട്. ചി സര്‍ക്കാസ്റ്റിക്ക് സിനിമയിലൊക്കെ കാണുന്നപോലെ ഒരു വലിയ ട്രാന്‍സിഷനാണ്..പരുക്കന്‍ ഭാവത്തില്‍ നിന്ന് സൗമന്യായി എന്നൊരു ഫീലിംഗ് ഉണ്ടാക്കി എടുത്തു,'' അദ്ദേഹം പറഞ്ഞു.

സഞ്ചാരികള്‍ക്ക് കോളടിക്കും! 5 ലക്ഷം വിമാനടിക്കറ്റുകള്‍ സൗജന്യമായി നല്‍കാൻ ഹോങ്കോങ്ങ്സഞ്ചാരികള്‍ക്ക് കോളടിക്കും! 5 ലക്ഷം വിമാനടിക്കറ്റുകള്‍ സൗജന്യമായി നല്‍കാൻ ഹോങ്കോങ്ങ്

3

അതേസമയം, പ്രത്യേകിച്ച് ഒരു കാരണം കൊണ്ടല്ല താടി വടിച്ചതെന്നും വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗം മാത്രമാണതെന്നും രാജേഷ് പറഞ്ഞു. ശപഥമൊന്നുമല്ല. നര വല്ലാതെ താടിയെ ബാധിച്ചു. ആ സാഹചര്യത്തിലാണ് താടി വടിച്ചത്. താടി വടിച്ചതോടെ അച്ഛന്‍ കൂടുതല്‍ ചെറുപ്പം ആയെന്നാണ് ഇളയ മകളുടെ അഭിപ്രായം. പക്ഷെ മൂത്ത മകള്‍ കരുണയില്ലാതെ വിമര്‍ശിച്ചു. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെയും താൽപര്യത്തേയും മാനിക്കുന്നു എന്നും പറഞ്ഞു. പക്ഷെ രാഷ്ട്രീയ സുഹൃത്തുക്കള്‍ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും രാജേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികര
ണം.

4

1992-ൽ എസ്.എഫ്.ഐ.യിലായിരുന്ന കാലംതൊട്ട് താടി വളർത്തിയിരുന്ന രാജേഷ് ഇതിന് മുമ്പും താടി വടിച്ചിരുന്നു. എന്നാൽ ആ ഫോട്ടോ പുറത്തുവിട്ടിരുന്നില്ല. കോവിഡിനെത്തുടർന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴായിരുന്നു രാജേഷ് താടി വടിച്ചത്. അന്ന് പുറത്തിറങ്ങാത്തതിനാൽ അതാരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. അന്ന് താടിയില്ലാത്ത ഫോട്ടോ മന്ത്രി പി. രാജീവിന് അയച്ചപ്പോൾ അദ്ദേഹവും അതുപോലൊരു ഫോട്ടോ തിരിച്ചയച്ചതായും രാജേഷ് പറയുന്നു. ഇനി മുടി അൽപ്പംകൂടി നരച്ചശേഷം താടിവെക്കാമെന്ന തീരുമാനത്തിൽ ആണ് എന്നും രാജേഷ് പറഞ്ഞു.

ഒറ്റ ദിവസത്തെ കറന്റ് ബില്ല് 39 ലക്ഷം; എന്തുചെയ്യണമെന്ന് അറിയാതെ യുവതിഒറ്റ ദിവസത്തെ കറന്റ് ബില്ല് 39 ലക്ഷം; എന്തുചെയ്യണമെന്ന് അറിയാതെ യുവതി

English summary
Hibi Eden's reaction to Minister MB Rajesh's new makeover goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X