• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്മദിനത്തില്‍ ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയ

Google Oneindia Malayalam News

സര്‍പ്രൈസുകളും സമ്മാനങ്ങളും ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല..പ്രത്യേകിച്ച് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആള്‍ തന്നാല്‍ അതിനെക്കാള്‍ വലിയ സന്തോഷവും ഉണ്ടാവില്ല. പിറന്നാള്‍, വിവാഹ വാര്‍ഷികം അങ്ങനെ ജീവിതത്തിലെ പല സുപ്രധാന ദിനങ്ങളിലും കൂട്ടുകാരും പങ്കാളികളുമൊക്കെ പരസ്പരം ചെറിയ സര്‍പ്രൈസുകള്‍ കൊടുക്കാറുണ്ട്..അത്തരത്തില്‍ ഒരു സര്‍പ്രൈസിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.

ഭാര്യയുടെ ജന്മദിനത്തില്‍ ഒരു ഭര്‍ത്താവ് തന്റെ ഭാര്യയ്ക്ക് കൊടുത്ത നല്ല ഒന്നൊര സര്‍പ്രൈസ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ് സംഭവം. ഏറ്റവും മധുരം നിറഞ്ഞ സര്‍പ്രൈസ് എന്നാണ് സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്. ഭാര്യയെ സര്‍പ്രൈസ് ചെയ്യുക്കുക എന്നത് ഏതൊരുവ ഭര്‍ത്താവിനെ സംബന്ധിച്ചും സന്തോഷം നല്‍കുന്ന കാര്യമാണ്. സര്‍പ്രൈസ് കിട്ടുന്ന ഭാര്യയ്ക്കും അങ്ങനെ തന്നെയാണ്. അപ്രതീക്ഷിതമായി ജന്മദിനാശംകൾ കേൾക്കുമ്പോൾ ഭാര്യയ്ക്കുണ്ടാകുന്ന അത്ഭുതവും ആനന്ദവുമൊക്കെയാണ് വീഡിയയോിൽ ഉള്ളത്. u/Thund3rbolt എന്ന യൂസർ ഐഡിയിൽ നിന്നാണ് റെഡ്ഡിറ്റിൽ വീഡിയോ പങ്കിട്ടിട്ടുള്ളത്.

1

ഭാര്യ തന്റെ ഫോൺ നോക്കിക്കൊണ്ടിരിക്കേയാണ് റേഡിയോയിൽ നിന്ന് ഒരു ആർജെ തന്റെ പേര് പറഞ്ഞുകൊണ്ട് സംസാരിക്കുന്നതായി അവർ ശ്രദ്ധിച്ചത്. അവർ ആകെ ആശ്ചര്യപ്പെട്ടു. പിന്നീട് ആർജെ പറഞ്ഞത് ഇങ്ങനെയാണ് 'നോട്ടിംഗ്ഹാമില്‍ നിന്നുള്ള ജൂലിക്ക് വളരെ സവിശേഷമായ ജന്മദിനാശംസകള്‍. 25 വര്‍ഷം ഒരുമിച്ച് കഴിഞ്ഞിട്ടും ജൂലിയെ താന്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ക്രിസ് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു, അവന്‍ നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു.' എന്നാണ് ആ ഭാര്യയ്ക്കായി ഭർത്താവിന്റെ സന്ദേശം.

2

ക്രിസ് ജൂലിയോട് പ്രണയാഭ്യർത്ഥന നടത്തിയ സ്ഥലത്തെക്കുറിച്ചും അവരുടെ പ്രിയപ്പെട്ട പാട്ടിനെക്കുറിച്ചും അതിനോട് ചേർന്നുള്ള ഓർമ്മകളെക്കുറിച്ചും ആർജെ സംസാരിച്ചു. വീഡിയോയിൽ ജൂലി ആദ്യം ഞെട്ടിയെങ്കിലും ഏതാനും നിമിഷങ്ങൾക്കകം അവർ വികാരഭരതയാവുന്നതായി വീഡിയോയിൽ കാണാം. നീല വസ്ത്രം ധരിച്ച് മനോഹരിയായിരുന്നു ജൂലി.. ആർജെയുടെ അറിയിപ്പ് കേട്ട് സന്തോഷാശ്രു പൊഴിച്ചു.

3

"റേഡിയോയിൽ 50-ാം ജന്മദിന ആശംസകൾ നേർന്ന് ഭർത്താവ് ഭാര്യയെ അത്ഭുതപ്പെടുത്തുന്നു" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്, 36 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിന് റെഡ്ഡിറ്റിൽ 96,000 വൈക്കുകളും 590 കമന്റുകളും ലഭിച്ചു. ഭർത്താവിന് തന്റെ ഭാര്യയോടുള്ള സ്നേഹവും അവരെ സന്തോഷിപ്പിക്കാൻ ചെയ്ത കാര്യത്തെയും കയ്യടിച്ച് സ്വീകരിക്കുകയാണു സോഷ്യൽ മീഡിയ.

4

ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, "ദൈവത്തിന് വേണ്ടി ആരെങ്കിലും ആ സ്ത്രീയെ കെട്ടിപ്പിടിക്കുക!" മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, "ഇത് യഥാർത്ഥത്തിൽ എന്നെ ചിരിപ്പിച്ചു, ഇത് വളരെ മധുരമായിരുന്നു! ഇത് അവളെ എത്രമാത്രം ആനന്ദത്തിലാക്കിയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും." "ക്രിസ് ഫോൺ താഴെ വെച്ചിട്ട് കരയുന്ന ഭാര്യയെ കെട്ടിപ്പിടിക്കണം ആയിരുന്നു, ഇന്നിങ്ങനെയാണ് കമന്റുകൾ നീളുന്നത്.,.

English summary
Husband surprise his wife on her birthday, she is really shocked and the video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X