കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചോദ്യത്തിന് നിങ്ങള്‍ ഇങ്ങനെ ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്; വെളിപ്പെടുത്തി സിഇഒ

Google Oneindia Malayalam News

പഠനം പൂര്‍ത്തിയാക്കുന്ന ഒട്ടുമിക്ക ആളുകളുടേയും അടുത്ത ലക്ഷ്യം എന്ന് പറയുന്നത് നല്ല ജോലിയായിരിക്കും. എത്രയോ ഇന്റര്‍വ്യൂകളില്‍ പങ്കെടുത്ത ആളുകള്‍ ഉണ്ടാവും. ഒരു ദിവസം തന്നെ ഒന്നിലധികം ഇന്റര്‍വ്യൂകളില്‍ പോയിരുന്നവര്‍ ഉണ്ടാകും. ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ ആത്മവിശ്വാസത്തോടെ ചോദ്യങ്ങളെ നേരിട്ടവരും, അതേസമയം, പതറിപ്പോയവരുമുണ്ടാകും.

എന്നാല്‍ നന്നായി ഉത്തരം പറഞ്ഞിട്ടും എന്തുകൊണ്ട് ജോലി കിട്ടിയില്ലെന്ന് ആശങ്കപ്പെടുന്നവരും ഉണ്ടാകും. അതിനുള്ള ഉത്തരം ഇപ്പോള്‍ ഒരു പ്രമുഖ കമ്പനിയുടെ സിഇഒ തന്നെ പറഞ്ഞിരിക്കുകയാണ്. ജോലി അന്വേഷിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഉറപ്പായും ആ കാരണം അറിഞ്ഞിരിക്കണം.

1

അഭിമുഖങ്ങളില്‍ അവര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അറിയാവുന്ന ഒരു ചോദ്യം താന്‍ ചോദിക്കാറുണ്ടെന്ന് യുഎസ് വിന്‍ഡോ ഇന്‍സ്റ്റാളേഷന്‍ കമ്പനിയായ ജെകെആര്‍ വിന്‍ഡോസിന്റെ സിഇഒയും സ്ഥാപകനുമായ ജെഫേഴ്സണ്‍ കെ റോജേഴ്സ് പങ്കുവെച്ചു. മുന്നിലുള്ള ഉദ്യോഗാര്‍ത്ഥിയോട് താന്‍ തന്ത്രപരമായ ആ ഒരു ചോദ്യം ചോദിക്കാറുണ്ടെന്നും, ആ ചോദ്യത്തോട് അവര്‍ പ്രതികരിക്കുന്ന രീതിയില്‍ നിന്ന് അവര്‍ ആ കമ്പനിയില്‍ ജോലി ചെയ്യാന്‍ പറ്റിയ ആളാണോ എന്ന് മനസ്സിലാവുമെന്ന് അദ്ദേഹം പറയുന്നു.

അലാറം അടിക്കുന്നതിന് മുമ്പ് ഉറക്കം ഉണരുന്നവരാണോ നിങ്ങള്‍? കാരണം കേട്ട് ഞെട്ടരുത്‌അലാറം അടിക്കുന്നതിന് മുമ്പ് ഉറക്കം ഉണരുന്നവരാണോ നിങ്ങള്‍? കാരണം കേട്ട് ഞെട്ടരുത്‌

2

തനിക്ക് മുന്നില്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥിയോട് താൻ എന്ത് വന്നാലും ആ ചോദ്യം ചോദിക്കുമെന്നും മുന്നില്‍ ഇരിക്കുന്ന ആള്‍ക്ക് അറിയില്ലെന്ന് ഉറപ്പുള്ളതാണ് ആ ചോദ്യം എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഒട്ടും അറിയാത്ത ആ ചോദ്യത്തിന് നിങ്ങള്‍ എന്താണ് ഉത്തരം പറയുന്നത് എന്നതിനനുസരിച്ച് അയാളുടെ കഴിവ് മനസിലാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ബുദ്ധിപരമായി ഉത്തരം പറഞ്ഞാല്‍ ആ വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ച് തനിക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറയുന്നു.

3

എന്നാല്‍ ഉത്തരം അറിയാത്ത ആ ചോദ്യത്തിന് ''എനിക്ക് അതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും അറിയില്ല. എന്നാല്‍ ഇത് എനിക്ക് വളരെ രസകരമായി തോന്നുന്നു, ഞാന്‍ ഇവിടെ വന്ന് എന്റെ പരമാവധി നല്‍കുമെന്ന് ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ട്രെയിനി ആയാല്‍ ഞാന്‍ കഴിയുന്നത്ര ഉള്‍ക്കൊള്ളുമെന്നും, അതിനാല്‍ എനിക്ക് കഴിയുന്നത്ര മൂല്യം നിങ്ങള്‍ക്കും ടീമിനും ചേര്‍ക്കാന്‍ കഴിയും എന്നുമൊക്കെ പറയുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് താന്‍ ചോദിക്കുന്ന ആ ചോദ്യം എന്ന് അദ്ദേഹം പറഞ്ഞില്ല..

5

നിരവധി കമന്റുകളാണ് ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക വന്നുകൊണ്ടിരിക്കുന്നത്. എന്താണ് ആ തന്ത്രപരമായ ചോദ്യം എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇത്രയൊക്കെ പറഞ്ഞ ഒരു സ്ഥിതിക്ക് ആ ചോദ്യം കൂടി പറഞ്ഞുടെയെന്നാണ് ആളുകൾ ചോദിച്ചിരിക്കുന്നത്.

'സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസം': കെകെ ശൈലജ'സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസം': കെകെ ശൈലജ

English summary
If you can answer this question, you will definitely get the job, social media post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X