ഇന്ത്യയില്‍ 1,100 കോടി നിക്ഷേപിക്കാനൊരുങ്ങി ഇന്റല്‍..3000 പുതിയ തൊഴിലവസരങ്ങള്‍..

Subscribe to Oneindia Malayalam

ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 170 മില്യന്‍(1,100 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപിക്കാനൊരുങ്ങുന്നു. കമ്പനിക്ക് ഇന്ത്യയില്‍ വേരോട്ടം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബംലൂരുവില്‍ റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതോടൊപ്പം ഐടി മേഖലയില്‍ 3000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇന്റലിന്റെ ഇന്ത്യയിലെ ജനറല്‍ മാനേജര്‍ നിവൃതി റായ് ആണ് ഇക്കാര്യം അറിയിച്ചത്.

ബംഗലൂരുവില്‍ എട്ട് ഏക്കറിലാണ് റിസേര്‍ച്ച് സെന്റര്‍ ഒരുങ്ങുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ 3,000 ത്തോളം പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പിങ്,ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ സംവിധാനങ്ങളും റിസേര്‍ച്ച് സെന്ററിനുള്ളില്‍ ഉണ്ടാകും.

കോഴയില്‍ നാണം കെട്ട് അണ്ണാ ഡിഎംകെ..!! തമിഴ്‌നാട് നിയമസഭ കവടിക്കളം...!! സ്റ്റാലിന്‍ അറസ്റ്റില്‍...!!

 jobvec

കഴിഞ്ഞ വര്‍ഷവും ഇന്റല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിരുന്നു. 2 മില്യനാണ് 2016 ല്‍ ഇന്റല്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്. ഇന്റലിനെ ഇന്ത്യന്‍ ഘടകത്തിന് നിലവില്‍ 7,000 ടെക്കികളുണ്ട്. കര്‍ണ്ണാടക വികസന മന്ത്രാലയം റിസേര്‍ച്ച് സെന്റര്‍ തുടങ്ങാന്‍ ഇന്റലിന് അനുമതി നല്‍കുകയും ഇതിനായി സ്ഥലമനുവദിക്കുകയും ചെയ്തു.

English summary
Intel Corporation is investing Rs 1,100 crore ($170 million) in India to set up a new Research and Development (R&D) centre in Bengaluru.
Please Wait while comments are loading...