കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് മരിച്ചത് അറിഞ്ഞേയില്ല, ഭാര്യ ഒപ്പംകഴിഞ്ഞത് ഒന്നര വര്‍ഷം;ഓക്‌സിജനും ഗംഗാജലവും നല്‍കി!!

Google Oneindia Malayalam News

വളരെ വിചിത്രമായ ഒരു സംഭവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവിന്റെ കൂടെ ഭാര്യ താമസിച്ചത് പതിനെട്ട് മാസം. ഭർത്താവിന് ജീവനുണ്ടെന്ന് പറഞ്ഞായിരുന്നു ഭാര്യ ഭർത്താവിനൊപ്പം ഒന്നരവർഷം കഴിഞ്ഞത്. കഴിഞ്ഞദിവസമാണ് സംഭവം പുറത്തുവന്നത്.

ഭര്‍ത്താവ് ജീവനോടെയ ഉണ്ടെന്ന് കരുതി പതിനെട്ട് മാസം ഭാര്യ ഭര്‍ത്താവിനെ പരിപാലിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം മരിച്ച ആദായനികുതി വകുപ്പ് ജീവനക്കാരൻ വിംലേഷിന്റെ ഭാര്യയാണ് ഭര്‍ത്താവിന്റെ മൃതശരീരം ഏകദേശം 18 മാസത്തോളം വീട്ടില്‍ സൂക്ഷിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

1

സംഭവം നടക്കുന്നത് കാന്‍പൂരിലാണ് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ വിമലേഷ് ദീക്ഷിത് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞു. 2021 ഏപ്രില്‍ 22നാണ് വിംലേഷ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. ആദായ നികുതി ഓഫിസിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണ് കാന്‍പൂര്‍ പൊലീസ് ദിക്ഷിതിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തുന്നത്.

വീണ്ടും സ്റ്റാറായി കൃഷ്ണ തേജ; ആലപ്പുഴ കളക്ടറായ ശേഷം ലഭിച്ച ആദ്യ ശമ്പളം കൊണ്ട് ചെയ്തത് കണ്ടോവീണ്ടും സ്റ്റാറായി കൃഷ്ണ തേജ; ആലപ്പുഴ കളക്ടറായ ശേഷം ലഭിച്ച ആദ്യ ശമ്പളം കൊണ്ട് ചെയ്തത് കണ്ടോ

2

ഇതോടെയാണ് മരണ വിവരം അറിയുന്നത്. ദിക്ഷിത് കോമയില്‍ ആണെന്നായിരുന്നു ഭാര്യയുടെ പറഞ്ഞിരുന്നത്. ഭര്‍ത്താവ് മരിച്ചെന്ന് അവര്‍ സമമ്തിച്ചിരുന്നില്ല. ഏറെ തര്‍ക്കത്തിനു ശേഷമാണ് പൊലീസിനൊപ്പം എത്തിയ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ ദിക്ഷിതിനെ പരിശോധിക്കാന്‍ ഭാര്യ സമ്മതിച്ചത്. തുടര്‍ന്ന് ദിക്ഷിതിനെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

3

പൊലീസ് എത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറയുന്നു. എല്ലാ ദിവസവും രാവിലെ ദിക്ഷിതിന്റെ ശരീരത്തില്‍ ഭാര്യ ഗംഗാജലം തളിക്കുമായിരുന്നുവെന്നും ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഓക്സിജന്‍ നല്‍കുമായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.

ശ്രീനാഥ് ഭാസി കുടുങ്ങുമോ? മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തുശ്രീനാഥ് ഭാസി കുടുങ്ങുമോ? മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു

4

ആദായനികുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന വിംലേഷ് ദീക്ഷിത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മരിച്ചെങ്കിലും കോമയിലാണെന്ന് വിശ്വസിച്ചതിനാല്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ തയ്യാറായില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) ഡോ അലോക് രഞ്ജന്‍ പറഞ്ഞു. 'കാണ്‍പൂരിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ എന്നെ അറിയിച്ചു, കുടുംബ പെന്‍ഷന്‍ ഫയലുകള്‍ ഒരിഞ്ച് പോലും നീങ്ങാത്തതിനാല്‍ വിഷയം അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു,' അദ്ദേഹം പറഞ്ഞു.

'എന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാനില്ല...'; പരസ്യം നല്‍കി 'പരേതന്‍'; ഇതെന്ത് കഥയെന്ന് കേട്ടവര്‍'എന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാനില്ല...'; പരസ്യം നല്‍കി 'പരേതന്‍'; ഇതെന്ത് കഥയെന്ന് കേട്ടവര്‍

English summary
Kanpur: wife spent a year and a half with her deceased husband because of this reason; goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X